ഇംഗ്ലണ്ടിലെ ഭരണമാറ്റം: കാലാവസ്ഥാ രംഗത്ത് പ്രതീക്ഷകൾ നൽകും! ഭാഗം: 3

ഇംഗ്ലണ്ടിലെ ഭൂരിഭാഗം ഭൂമിയും കൃഷി ഇടങ്ങളാണ്(71%). പ്രകൃതിയുടെ വീണ്ടെടുപ്പിൻ്റെ താക്കോൽ കൃഷിയാണ് എന്ന് ലേബർ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ പ്രകടന പത്രിക യിൽ കൃഷിയെക്കുറിച്ച് വളരെ ചെറിയ പരാമർശമെയുള്ളു എന്നത് നിരാശാജനകമാണ്.അത് അവരുടെ ഭാവി കാർഷിക നയം വിലയിരുത്തുവാൻ മതിയായ അവസരം നൽകുന്നില്ല.
പാരിസ്ഥിതിക ചരക്കുകളും സേവനങ്ങളും നൽകുന്നതിന് ഇംഗ്ലണ്ടിലെ ലാൻഡ് മാനേജർമാർക്കും കർഷകർക്കും ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം പണം നൽകുന്ന പദ്ധതിക്ക്(ELM)പ്രവർത്തനക്ഷമമാക്കാൻ പ്രകടനപത്രിക പ്രതിജ്ഞാ ബദ്ധമാണ്.പ്രകൃതിയെയും കാലാവസ്ഥയെയും ചുറ്റിപ്പറ്റിയുള്ള ദേശീയ അന്തർദേശീയ ലക്ഷ്യങ്ങൾ കൈവരി ക്കുന്നതിൽ ഇത് നിർണായകമാണ്.
പ്രകൃതി സൗഹൃദ്ദമായ ഭവന നിർമ്മാണ രൂപകല്പന,അതു പോലെ എല്ലാ പുതിയ ഭവന വികസനത്തിലും കാലാവസ്ഥാ പ്രതിരോധം,
Neutrian Neutrality ബാധിച്ച ഇടങ്ങളിൽ വീടുകൾ നിർമ്മിക്കു മ്പോൾ പരിസ്ഥിതി സംരക്ഷണത്തെ ദുർബലപ്പെടുത്താതിരി ക്കാനുള്ള ലേബർ പാർട്ടി സമീപനത്തെ സ്വാഗതം ചെയ്യാം.
പുതിയ എണ്ണപ്പാടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള പുതിയ ലൈസൻസുകളും പുതിയ കൽക്കരി ലൈസൻസു കളും നൽകില്ല എന്ന ലേബർ പാർട്ടി സമീപനം ശരിയാണ്.
പ്രകൃതി സമ്പന്നമായ ആവാസ വ്യവസ്ഥകൾ വികസിപ്പിക്കും. എന്നാൽ ഇത് എങ്ങനെയിരിക്കും, എത്രത്തോളം, അവർ ഇത് എങ്ങനെ ചെയ്യും എന്നതിനെക്കുറിച്ചുള്ള വിശദാംശമില്ല.
ദേശീയ സമ്പത്തിൻ്റെ പ്രധാന ഭാഗമാണ് തണ്ണീർത്തടങ്ങളും സമാന സംവിധാനവും.സ്വാഭാവിക ആസ്തികൾ എന്ന് നിർദ്ദിഷ്ട നാഷണൽ വെൽത്ത് ഫണ്ട് തിരിച്ചറിയണം.
സ്വദേശത്തെ ജീവിതച്ചെലവ് വർധന,ഫോസിൽ-ഇന്ധനം കുറക്കാൻ വേണ്ടി വരുന്ന സാങ്കേതിക വിദ്യക്കായുള്ള വൻ ചെലവ് പ്രതിബന്ധങ്ങളാണ്.Zero Carbon Electricity നയം നടപ്പി ലാക്കാൻ മാറ്റിവെച്ച നിലപാടു തിരുത്തി,2030 ഓടെ ലക്ഷ്യത്തി ലെത്തിക്കും എന്ന് മിസ്റ്റർ സ്റ്റാർമറിൻ്റെ പ്രചാരണ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ 20 വർഷമായി വടക്കൻ കടലിലെ എണ്ണ ഉൽപാദനം ക്രമാനുഗതമായി കുറഞ്ഞു.എണ്ണ വാതക കമ്പനികൾക്ക് 75% നികുതി നിലവിലുണ്ട്.മുൻ പ്രധാനമന്ത്രി ഋഷി സുനാക്ക്, ബ്രിട്ടൻ വടക്കൻ കടലിലെ എണ്ണയും വാതകവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടിലെയ്ക്ക് എത്തിയി രുന്നു.പുതിയ ലൈസൻസുകൾ നൽകുന്നതിനുള്ള സംവി ധാനം ഏർപ്പെടുത്തി.നിലവിലുള്ള ലൈസൻസുകളെ മാനി ക്കുമെന്നും പുതിയവ നൽകുന്നതിൽ നിന്ന് വിട്ടു നിൽക്കു മെന്നും ലേബർ പാർട്ടി അറിയിച്ചു.എണ്ണ കമ്പനികൾക്കുള്ള ആനുകൂല്യങ്ങൾ കുറയ്ക്കും.
ഹരിത പരിവർത്തനം വളരെ ചെലവേറിയതാണ് എന്ന വാദ മാണ് മുൻ പ്രധാനമന്ത്രി ഉയർത്തിയത്.പുതിയ പെട്രോളിയം ഡീസൽ കാറുകൾക്ക് 2030-ൽ ഏർപ്പെടുത്തിയിരുന്ന നിരോധനം 2035-ലേക്ക് മാറ്റുകയാണ് പഴയ പ്രധാനമന്ത്രി ചെയ്തത്.
മിസ്റ്റർ സ്റ്റാർമർ 2030-ലേക്ക് നിരോധനം പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ട്.ഊർജ്ജ കാര്യക്ഷമത പരിപാടികൾക്കുള്ള ധന സഹായം ഇരട്ടിയാക്കുമെന്നും ഊർജ്ജ ബില്ലുകൾ വെട്ടിക്കുറ യ്ക്കാനായി പുതിയ ദേശീയ ഊർജ്ജ കമ്പനി സൃഷ്ടിക്കു മെന്നുമാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം.
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള കൽക്കരി പവർ പ്ലാൻ്റ് സെപ്റ്റംബറിൽ അടച്ചു പൂട്ടും.2012-ൽ 40%വൈദ്യുതി ഉൽപാ ദനത്തിനായി കൽക്കരി ഉപയോഗിച്ചിരുന്നു.ഗ്യാസിനെ ആശ്ര യിക്കുന്നത് കുറയ്ക്കുകയാണ് ഇപ്പോഴത്തെ വെല്ലുവിളി.
2023-ൽ,ബ്രിട്ടൻ വൈദ്യുതിയുടെ 30%ത്തിനായി വാതകത്തെ ഉപയോഗിച്ചു.2030-ഓടെ പൂജ്യമായി കുറയ്ക്കണം, അല്ലെങ്കിൽ ഗ്യാസ് പ്ലാൻ്റുകൾ ഉൽപ്പാദിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങൾ പിടിച്ചെടുക്കാനും കുഴിച്ചിടാനും വഴികൾ കണ്ടെത്തണം.
കരയിലെ കാറ്റിൻ്റെ ശേഷി ഇരട്ടിയാക്കുമെന്നും കടൽത്തീര ത്ത് കാറ്റിൻ്റെ ശേഷി നാലിരട്ടിയാക്കുമെന്നും സൗരോർജ്ജം മൂന്നിരട്ടിയാക്കുമെന്നും ലേബർ പാർട്ടി നേതാക്കൾ ഉറപ്പു നൽകുന്നു.
ചുരുക്കത്തിൽ പരിസ്ഥിതി രംഗത്ത് ഇംഗ്ലണ്ട് കടന്നുപോകുന്ന അവസ്ഥ സുഖകരമല്ല.എന്നാൽ 14 വർഷമായി ഭരണത്തിലു ണ്ടായിരുന്ന കൺസർവേറ്റീവ് പാർട്ടി ലോകത്തിനു നൽകിയ ഉറപ്പുകൾ ലംഘിക്കുവാൻ ശ്രമിച്ചു.അതിന് അവർ പല ന്യായ ങ്ങളും നിരത്തിയിരുന്നു.Net-Zero-Bye-2050 എന്ന ലക്ഷ്യം മൊത്തത്തിൽ ഉപേക്ഷിക്കാൻ 5 സീറ്റുകൾ നേടിയ നൈജൽ ഫാരേജിൻ്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടി യിൽ നിന്ന് സമ്മർദ്ദമുണ്ട്.വർഷങ്ങളായി ബ്രിട്ടൺ ലോകത്തി നു നൽകിയ ഹരിത വ്യവസായ വിപ്ലവം എന്ന ഉറപ്പ് പാലിക്കു വാൻ ലേബർ പാർട്ടി ശ്രമിക്കുമെന്നാണ് കരുതേണ്ടത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment