ഇംഗ്ലണ്ടിലെ ഭരണമാറ്റം: കാലാവസ്ഥാ രംഗത്ത് പ്രതീക്ഷകൾ നൽകും! ഭാഗം: 2
ഇംഗ്ലണ്ടിലെ ഭരണമാറ്റം:
കാലാവസ്ഥാ രംഗത്ത് പ്രതീക്ഷകൾ നൽകും!
ഭാഗം 2
1.30 ലക്ഷം ച.km വിസ്തൃതിയും 5.7 കോടി ജനസംഖ്യയും ഉള്ള ബ്രിട്ടനിലെ ജനങ്ങളുടെ പ്രതിശീർഷ വർഷിക ഹരിത പാതുകം ഏകദേശം10 ടൺ വരും.അതു കുറയ്ക്കുവാൻ ഇംഗ്ലീഷ് സർക്കാർ ബാധ്യസ്ഥമാണ് എന്ന് പ്രധാന രാഷ്ട്രീയ പാർട്ടികൾ നേരത്തെ അംഗീകരിച്ചിരുന്നു.
കാലാവസ്ഥാ മാറ്റങ്ങൾ ദ്വീപിനെ വലിയ തോതിൽ ബാധിച്ചു വരികയാണ്.വരണ്ട വേനലും നനഞ്ഞ ശൈത്യ കാലവും ശക്തമായി.കൊടുങ്കാറ്റ്,വെള്ളപ്പൊക്കം,വരൾച്ച,ഉഷ്ണ തരംഗങ്ങൾ എന്നിവയുടെ ആവൃത്തിയും തീവ്രതയും വർദ്ധി ച്ചുകൊണ്ടിരിക്കുകയാണ്.സമുദ്രനിരപ്പ് ഉയരുന്നത് തീര പ്രദേ ശങ്ങളെ ബാധിക്കുന്നു.
ഏറ്റവും ചൂടേറിയ 7 വർഷങ്ങളിൽ 5 ൽ 4 ഉം 2000-2014-ത്തി നിടയിൽ സംഭവിച്ചു.1900-2022 കാലത്ത് സമുദ്ര നിരപ്പ് 16.5 cm ഉയർന്നു.കഴിഞ്ഞ100 വർഷത്തിനിടയിലെ വർദ്ധന നിരക്ക് ഇരട്ടിയിലധികം ആയി,പ്രതിവർഷം 3-5.2 mm നിരക്കിലെത്തി. 2050 ഓടെ,ഇംഗ്ലണ്ടിൻ്റെ തീരത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും കടലെടുത്തേക്കാം.ഏകദേശം 2 ലക്ഷം വീടുകൾ ഉപേക്ഷി ക്കേണ്ട അവസ്ഥയിലെത്തും.തെക്ക് പടിഞ്ഞാറ്,വടക്ക് പടിഞ്ഞാറ്,കിഴക്കൻ മേഖലയിലാകും കൂടുതൽ ബാധിക്കുക.
ഗവൺമെൻ്റിൻ്റെ കണക്കനുസരിച്ച്,2012 ജനുവരിയിൽ ഏക ദേശം 3.7 ലക്ഷം വീടുകൾ വരെ വെള്ളപ്പൊക്ക ഭീഷണിയിലാ കുമായിരുന്നത് 2020-കളിൽ 9.7 ലക്ഷമാകും.
2023-ലെ കടൽപ്പക്ഷികളുടെ എണ്ണം അനുസരിച്ച് 62% കടൽ പക്ഷി ഇനങ്ങളും കുറഞ്ഞു.കൂടുതൽ പക്ഷികളുള്ള സ്കോട്ട് ലൻഡിൽ 70% ഇല്ലാതായി.
ഇംഗ്ലണ്ടിൻ്റെ 28% തീരവും കടലാക്രമണത്തിന് വിധേയമാണ്. വെയ്ൽസ്,ഇംഗ്ലണ്ട് തീരങ്ങളിലാണ് രൂക്ഷമായ മാറ്റം.പ്രതി വർഷം 10 cm വെച്ച് കടൽ കയറുകയാണ്.
ഈ സാഹചര്യത്തിലായിരുന്നു ഹരിത വ്യവസായ വിപ്ലവത്തെ പറ്റി ഋഷി സുനകിൻ്റെ മുൻഗാമികൾ പറഞ്ഞു വന്നത്.വീടു കളെ മാറിയ കാലാവസ്ഥക്കനുകൂലമായി മെച്ചപ്പെടുത്തുന്ന തിലൂടെ 15% എങ്കിലും ഊർജ്ജ ചെലവ് കുറക്കുവാൻ അവസരം ഉണ്ടാക്കുന്ന പദ്ധതിക്ക് വേണ്ട പണം അനുവദി ക്കുവാൻ സർക്കാർ തയ്യാറായില്ല.
വെള്ളപ്പൊക്കം നേരിടാനും പ്രതിരോധ പ്രവർത്തനത്തിനു മായി രാജ്യത്തിന് പ്രതിവർഷം 220 കോടി പൗണ്ട് ചിലവ് വരും. എന്നാൽ 100 കോടി പൗണ്ടിൽ താഴെ മാത്രമെ മാറ്റിവെയ് ക്കാൻ കഴിയുന്നുള്ളു.അത് വിഷയങ്ങളെ രൂക്ഷമാക്കുന്നു.
പരിസ്ഥിതി മേഖലയിലെ വിഷയങ്ങൾ മനസ്സിലാക്കുവാൻ ഭരിച്ചു കൊണ്ടിരുന്ന യാഥാസ്ഥിതിക കക്ഷികൾ പരാജയ പ്പെട്ടു.
ഹരിത വ്യവസായ വിപ്ലവം ഒന്നാമതായി,സാമ്പത്തിക വളർച്ച, ഊർജ്ജ സുരക്ഷ,കുറഞ്ഞ ബില്ലുകൾ,കാലാവസ്ഥാ വ്യതി യാനത്തെ അഭിസംബോധന ചെയ്യൽ എന്നിവ പരസ്പര പൂര കമാണെന്ന് അവർ അംഗീകരിക്കുന്നില്ല.
ജലസ്രോതസ്സുകൾ,ഭക്ഷ്യ ഉൽപ്പാദനം,ആരോഗ്യം,പരിസ്ഥിതി എന്നിവയിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം വലുതാണ്.കാലാവസ്ഥാ വ്യതിയാനം വഴി വർഷവും ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ(GDP)5%എങ്കിലും നഷ്ട പ്പെടുന്നു.അപകട സാധ്യതകളും ആഘാതങ്ങളും പരിഗണി ച്ചാൽ GDPയുടെ 20% ആകും ചുരുങ്ങുന്നത്.ഇത് ഇംഗ്ലണ്ടിൽ ഒട്ടും കുറയുന്നില്ല.
രണ്ടാമതായി,കാലാവസ്ഥാ വിഷയത്തിൽപൊതുനിക്ഷേപം ഉൾപ്പെടെയുള്ള സർക്കാരിൻ്റെ പങ്ക് ഉപയോഗിക്കുന്നതിന് അവർ പ്രത്യയ ശാസ്ത്രപരമായി എതിരായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ഫോസിൽ ഇന്ധനത്തിൻ്റെ വില കുതിച്ചുയർന്നു.എന്നാൽ കടൽത്തീരത്തെ കാറ്റാടി യന്ത്രം സ്ഥാപിക്കാൻ പരാജയപ്പെട്ടു.യൂറോപ്പിലെ ഏറ്റവും ഉയർന്ന വെെദ്യുതി ചാർജ് കൊടുക്കേണ്ട അവസ്ഥയിലെത്തി ജന ങ്ങൾ.നീണ്ട തീരപ്രദേശം,ഉയർന്ന കാറ്റ്,ആഴം കുറഞ്ഞ ജലം, വിപുലമായ സാങ്കേതിക-എഞ്ചിനീയറിംഗ് കഴിവുകൾക്കൊപ്പം വൈദഗ്ധ്യമുള്ള തൊഴിലാളികൾ ;എന്നിട്ടും ഊർജ്ജ രംഗം ഉണർന്നില്ല.
തുടരും ....
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment