പരിസ്ഥിതവാദിയായി അറിയപ്പെട്ട പാപ്പയ്ക്ക് വിട !


First Published : 2025-04-22, 09:38:13pm - 1 മിനിറ്റ് വായന


100 കോടി റോമൻ കത്തോലിക്കരുടെ ആത്മീയ ഗുരു, സാമൂഹിക വിഷയങ്ങളിൽ ഗൗരവതരമായ അഭിപ്രായം പ്രകടിപ്പിച്ചു വന്നിരുന്ന,പോപ്പ് ഫ്രാൻസീസ് ഒന്നാമൻ്റെ മരണം ലോക പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് കടുത്ത നഷ്ടമാണ് വരുത്തിവെയ്ക്കുക.

88 വയസ്സ് ഉണ്ടായിരുന്ന പാപ്പ,226ആം പോപ്പായി പ്രവർത്തി ച്ചു വരികയായിരുന്നു.തെക്കൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പായിരുന്നു അദ്ദേഹം.2013 മുതലുള്ള അദ്ദേഹത്തി ൻ്റെ ഇടപെടൽ പലതുകൊണ്ടും വ്യത്യസ്ഥമായിരുന്നു.


Green Saint എന്ന പേരിൽ അറിയപ്പെട്ട പാപ്പ എഴുതിയ Message for the World Day of Peace -ൽ പ്രകൃതി സംരക്ഷണം ദൈവത്തിൻ്റെ സാനിധ്യം നേടാനുള്ള മാർഗ്ഗമായി അദ്ദേഹം സൂചിപ്പിച്ചു.പ്രകൃതിയോട് മനുഷ്യർ നടത്തുന്ന ക്രൂരതകൾ മാപ്പർഹിക്കാത്ത കുറ്റമായി അദ്ദേഹം കരുതി.

Encyclical എന്ന കത്തിലൂടെ റോമിലെ കത്തോലിക്ക പളളിക ളിൽ അദ്ദേഹം പ്രകൃതിയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചു. സ്വാർത്ഥ താല്പര്യങ്ങൾക്ക് പ്രകൃതിവിഭവങ്ങൾ കൊള്ളയടി ക്കുന്നവരെ ദൈവത്തിൻ്റെ ശത്രുക്കളായി പരിഗണിക്കണം എന്ന് പറയാൻ അദ്ദേഹം മടിച്ചില്ല.


2013-ൽ പാപ്പയായി ചുമതല ഏറ്റെടുത്ത ശേഷം ബ്രസീൽ സന്ദർശിച്ച വേളയിൽ ആമസോൺ കാടുകൾക്കു സംഭവി ക്കുന്ന നാശത്തെ പറ്റി പ്രതികരിച്ചിരുന്നു. 7 വർഷത്തിനു ശേഷം അദ്ദേഹം കൂടുതൽ ശക്തമായി രംഗത്തു വന്നു. കത്തോലിക്കരുടെ രാജ്യമായി കരുതാവുന്ന ബ്രസീലിൽ, കാടുകൾ തകർക്കാൻ നടത്തുന്ന ഗൂഢാലോചനയെ അദ്ദേഹം ശക്തമായി അപലപിച്ചു.


മുതലാളിത്തത്തിൻ്റെ ആർത്തിയും ലാഭത്തിനു വേണ്ടിയുള്ള കുതിപ്പും പ്രകൃതിയിൽ വലിയ ആഘാതങ്ങൾ ഉണ്ടാക്കുന്നു. യുദ്ധത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ലാഭക്കൊതിയും അദ്ദേഹത്തിൻ്റെ വാക്കുകളിൽ വ്യക്തമായിരുന്നു.


കമ്യൂണിസ്റ്റ് ചിന്താധാരയുടെ പ്രാധാന്യത്തെ തളളി പറയാതെ , സമത്വത്തിലെക്കുള്ള പാതയിൽ സോഷ്യലിസ്റ്റുകൾക്കും വിശ്വാസികൾക്കും ഒന്നിക്കാൻ കഴിയും എന്നദ്ദേഹം തുറന്നു പറഞ്ഞു.


LGBTQ വിഭാഗക്കാരുടെ അവകാശങ്ങളിലും പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിലും അദ്ദേഹം എടുത്ത നിലപാടുകൾ  പുരാേഗമനപരമായിരുന്നു.യുദ്ധത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ പാപ്പ,അതിൻ്റെ പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങൾ തുറന്നുകാട്ടി.

 
പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം പരിസ്ഥിതി സംരക്ഷകരെ സംബന്ധിച്ച് തീരാ നഷ്ടമായി കരുതാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment