ഞാറ്റുവേലകൾക്ക് വിട സമൃദ്ധ സദ്യകൾക്കും വിട ?




 

കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതരീതിയെ 
ബാധിക്കാൻ പോകുന്നു വെന്നതിന്റെ സൂചനയായി
ആഗസ്റ്റ് 20 ലെ "ഹിന്ദു " വാർത്തയെ കാണാം.
കഴിഞ്ഞ 100 വർഷത്തെ ഏറ്റവും വലിയ വരൾച്ചയാണത്രെ ഇപ്രാവശ്യത്തെ ആഗസ്റ്റിന്.

ചരിത്രത്തിലാദ്യമായിട്ടായിരിക്കണം കേരളത്തിൽ,ഒരു പ്രദേശ ത്തെ കർഷകരോട് കൃഷിരീതികൾ മാറ്റണമെന്ന് അധികൃത ർക്ക് പറയേണ്ടിവന്നിരിക്കുന്നത്.ജലഭാേഗം കുറഞ്ഞ,വരൾച്ച യെ പ്രതിരോധിക്കുന്ന, ചുരുങ്ങിയ കാലത്തിനുള്ളിൽ വിളവെ ടുക്കാവുന്ന,വിത്തിനങ്ങളിലേക്ക് കർഷകർ മാറണമെന്നാണ് വാർത്തയുടെ ചുരുക്കം.ജലസംഭരണികളിലെ ജലം കുടി വെള്ളത്തിനുപയോഗിക്കേണ്ടിവരും.

 

അതായത് അരിയിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങണം എന്നു തന്നെയാണർത്ഥം.കോറ,ചാമ പോലുള്ള ധാന്യങ്ങ ളിലേക്ക് നാം മാറണം.അത് ആരോഗ്യകരമായ മാറ്റം തന്നെയായിരിക്കും. 

 


കാലാവസ്ഥാ വ്യതിയാനത്തെ അവ്വിധം ആരോഗ്യ പ്രദമാ ക്കാൻ ഇതൊരു അവസരമായിട്ടെടുക്കുകയാണെങ്കിൽ 
"പഞ്ചാര " സമൃദ്ധ ചോരയിൽ നിന്ന് വിടുതൽ നേടാം നമുക്ക്.
സദ്യകളിൽ നിന്ന് ചോറൊഴിവാക്കാം.

 

വയറ് നിറച്ച് തിന്നുക എന്ന ശീലത്തെയും മാറ്റേണ്ടിവരും.
പകരം കോറക്കഞ്ഞിയിലേക്കും തേങ്ങയിലേക്കും കറികളി ലേക്കും കടക്കാം. 

 

 


കൂമ്പാര ചോറിൽ കുഴികുത്തി സാമ്പാറൊഴിച്ച് ശ്വാസം മുട്ടെ കുഴച്ചുണ്ട് ഞെരിപിരി കൊള്ളുന്ന നമ്മുടെ സാംസ്കാരിക മാഹാത്മ്യത്തെ മാറ്റിപ്പണിയേണ്ട സമയമാണിത്.

 

അരിയാഹാരം കഴിക്കുന്നത് മലയാളിക്ക് ഇനിയത്ര ബുദ്ധിപരമാവില്ല എന്നുതന്നെയാണർത്ഥം.

 

കടപ്പാട് : R ബാലകൃഷ്ണന്റെ FB പോസ്റ്റ്
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment