മത്സ്യ ദിനത്തിലെ ആകുലതകൾ .....




ലോകത്തിലെ സുസ്ഥിര മത്സ്യസമ്പത്തിന്റെ പ്രാധാന്യം ഉയർ ത്തിക്കാട്ടുക,ചെറുകിട മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ മനുഷ്യാവകാശം ശക്തിപ്പെടുത്തുക,മത്സ്യത്തൊഴിലാളി സമൂ ഹങ്ങളുടെ തൊഴിൽ സാഹചര്യങ്ങളിൽ യഥാർത്ഥ മാറ്റം വരു ത്തുക,നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും ഇല്ലാ താക്കുക എന്നിവയാണ് ലോക മത്സ്യദിനത്തിന്റെ(നവംബർ 21) പ്രധാന ലക്ഷ്യം.

 

1997-ൽ World Forum on Fish Harvesters and Fish Workers(WFF HF)ന്യൂഡൽഹിയിൽ യോഗം ചേർന്നതോടെയാണ് ലോക മത്സ്യത്തൊഴിലാളി ദിനത്തിന്റെ ചരിത്രം.18 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ ഒത്തുചേരലിന്റെ ഫലമായി World Fisheries Forum സ്ഥാപിക്കുകയും സുസ്ഥിര മത്സ്യബന്ധന രീതികളുടെയും നയങ്ങളുടെയും ആഗോള ഉത്തരവിന് വേണ്ടി വാദിക്കുന്ന ഒരു പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്തു.

 

ഭക്ഷ്യസുരക്ഷ,പോഷകാഹാരം,ഉപജീവനം എന്നിവയിൽ മത്സ്യബന്ധനത്തിന്റെ നിർണായക പങ്കിനെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നതിൽ ഈ ദിനം അതിന്റെ തുടക്കം മുതൽ നിർണായക പങ്ക് വഹിച്ചു.ഉത്തരവാദിത്തമുള്ള മത്സ്യ ബന്ധന പരിപാലന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അമിത മത്സ്യബന്ധനം,നിയമവിരുദ്ധ മത്സ്യബന്ധനം,കാലാവ സ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ എന്നിവ പോലുള്ള വെല്ലു വിളികളെ അഭിസംബോധന ചെയ്യുന്നതിനും വേദിയായി പ്രവർത്തിച്ചു എന്നാണ് സർക്കാർ വാദം.

 

 

രാജ്യത്ത് ഒന്നര കോടി ആളുകൾ തൊഴിൽ തേടുന്ന മത്സ്യ ബന്ധന രംഗം പല തരത്തിലുള്ള തിരിച്ചടിയിലാണ്.അന്തർ ദേശീയ യാനങ്ങളുടെ കടന്നു വരവ്,കടലിന്റെ ചൂട് വർധന , ഇന്ധന സബ്സിഡി കുറവ്,സാഗർ മാല പദ്ധതി,വൻകിട തുറ മുഖ നിർമാണം തുടങ്ങിയ സമീപനത്തിലൂടെ മത്സ്യതൊഴിലാ ളികളുടെ അവകാശങ്ങൾ നഷ്ടപ്പെടുകയാണ്.

 

 

കടലിന്റെ മക്കൾക്ക് കടലും കരയും നഷ്ടപെടുകയാണ്.ഏറ്റ വുമവസാനം കടലിന്റെ അടിത്തട്ടുകൾ ഖനന കമ്പനികൾക്ക് കൈമാറുന്നു.

 

പൊതു ഖജനാവിന് വിദേശ നിക്ഷേപം നേടി കൊടുക്കുകയും വില കുറഞ്ഞ പ്രൊട്ടീൻ ഭക്ഷണം നൽകാൻ നിർണ്ണായക പങ്കു വഹിക്കുന്നവരുമാണ് മത്സ്യ തൊഴിലാളികൾ.പൊതു സമൂഹ ത്തിന്റെ പണം മുടക്കാതെ,കടലിൽ നിന്ന് മത്സ്യം പിടിച്ചെടു ക്കുമ്പോൾ അത് നാടിനു നൽകുന്ന സംഭാവന അതിവിപുല മാണ്.

 

 

പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ തീരങ്ങൾ കോർപ്പറേറ്റ് ടൂറിസ്റ്റു വ്യവസായികൾക്കും തുറമുഖ കമ്പനി കൾക്കും കടലിന്റെ അടിതട്ട് ഖനനത്തിനും മത്സ്യബന്ധനം വൻകിട യാനങ്ങൾക്കും കൈമാറുന്ന പാതയിലൂടെയാണ് ഇന്ത്യയും നീങ്ങുന്നത്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment