ഫ്രാൻസിൽ ആയിരക്കണക്കിനു ഡോൾഫിനുകൾ അംഗഭംഗം വന്ന് ചത്ത് തീരത്തടിയുന്നു  




ഫ്രാന്‍സിന്‍റെ അറ്റ്ലാന്‍റിക് തീരത്തുള്ള ബിസ്കേ മേഖലയിൽ നിരവധി ഡോള്‍ഫിനുകള്‍ ചത്തടിയുന്നു. അംഗഭഗം വന്ന ഡോള്‍ഫിനുകളാണ് വ്യാപകമായി ചത്തടിയുന്നത്. ഏകദേശം 1100 ഡോൾഫിനുകൾ ഇതുവരെ കരക്കടിഞ്ഞെന്നാണ് കണക്ക്. മൂന്ന് മാസം കൊണ്ടാണ് ഇത്രയധികം ഡോൾഫിനുകൾ ചത്തത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് വാ;ആരെയധികം കൂടുതലാണ്.


വ്യാവസായിക മത്സ്യബന്ധനം നടത്തുന്ന കൂറ്റന്‍ ട്രോളറുകളാണ് ഡോള്‍ഫിനുകളുടെ കൂട്ടമരണത്തിനു കാരണമാകുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്ന ഇവയെ കുടുങ്ങിയ ശരീര ഭാഗം മുറിച്ചു മാറ്റിയാണ് ഇതില്‍ നിന്നും ഒഴിവാക്കുന്നത്. ഇതോടെ അംഗഭഗം വന്ന ഡോൾഫിനുകൾ ചത്തുപോവുകയാണ്. വലയില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലും വലയില്‍നിന്ന് ഇവയെ പുറത്താക്കാനുള്ള ശ്രമത്തിലുമാണ് ഡോള്‍ഫിനുകൾ കൊല്ലപ്പെടുന്നതെന്നാണ് ഇവയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നത്.


അതേസമയം എല്ലാ വര്‍ഷവും ഇങ്ങനെ ഡോള്‍ഫിനുകള്‍ തീരത്ത് ചത്തടിയാറുണ്ടെങ്കും ഇക്കുറി ഇവയുടെ എണ്ണത്തിലുണ്ടായ വർധനവ് ഞെട്ടിപ്പിക്കുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. യന്ത്രവൽകൃത ട്രോളിങ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി എടുക്കുമെന്ന് ഫ്രഞ്ച് പരിസ്ഥിതി വകുപ്പും അറിയിച്ചട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment