ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഗവർണർ തിരിച്ചയക്കുക : ഗ്രീൻസ് കേരള മൂവ്മെന്റ്.




തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന കൊച്ചു കേരളം,ആധുനിക കാലത്തെ കാലാവസ്ഥാവ്യതിയാ നമായ ഭൂമിയുടെ തിളക്കൽ പ്രക്രിയയ്ക്കും സമുദ്ര ജലവിതാ നത്തിന്റെ ക്രമനുഗതമായ ഉയർച്ച മൂലവുമുള്ള കടൽ കയറ്റ ത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് വികാരി ജനറൽ ഫാദർ യൂജിൻ പെരേര വ്യക്തമാക്കി.ഭൂപതിവ് ഭേദഗ തി നിയമം നടപ്പാക്കപ്പപ്പെടുകയാണെങ്കിൽ പശ്ചിമഘട്ടത്തിന്റ സമ്പൂർണ്ണ നാശത്തിനും അതുവഴി അപരിഹാരമായ പ്രകൃതി നാശത്തിനും ഇരയായി തീരുമെന്നും അത് കേരളത്തിന്റെ ഭക്ഷ്യ-ജലസുരക്ഷക്ക് ഭീഷണിയായി തീരുമെന്നും അയതി നാൽ ബില്ലിന് കേരള ഗവർൺ അംഗീകാരം നൽകാതെ തിരി ച്ചയക്കണമെന്നും ശ്രീ യൂജിൻ  ആവശ്യപ്പെട്ട് ഗ്രീൻ കേരള മൂവ്മെൻറ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സെക്രട്ടറിയേറ്റ് നടയിൽ നിന്നും രാജ്ഭവനിലെക്കു നടന്ന റാലി യിൽ വിവിധ ജില്ലകളിൽ നിന്ന് പരിസ്ഥിതി പ്രവർത്തകർ പങ്കെടുത്തു.Dr.താര,അഡ്വ.പൗരൻ,CR നീലകണ്ഠൻ ,

പ്ര.കുസുമം,PK വേണുഗോപാൽ,വെള്ളനാട് രാമചന്ദ്രൻ മുതലായ നേതാക്കൾ ധർണ്ണയിൽ പങ്കെടുത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment