Drill baby Drill പദ്ധതികളുമായി അമേരിക്കൻ പ്രസിഡൻ്റ് !


First Published : 2025-10-09, 02:33:16pm - 1 മിനിറ്റ് വായന


ചെമ്പ്,കോബാൾട്ട്,സ്വർണം,മറ്റ് ധാതുക്കൾ എന്നിവയുടെ ഖനനം അനുവദിക്കുന്നതിനായി അലാസ്ക മരുഭൂമിയിലൂടെ 340 km റോഡ് നിർമ്മിക്കാൻ ഡൊണാൾഡ് ട്രമ്പ് ഉത്തരവിട്ടി രിക്കുന്നു.പ്രദേശത്തെ ജനങ്ങൾക്ക് വലിയ തോതിൽ 
ഉൽക്കണ്ഠയുള്ള പദ്ധതി മുൻ സർക്കാർ ഉപേക്ഷിച്ചതാ യിരുന്നു.


ദീർഘകാലമായി ചർച്ച ചെയ്യപ്പെട്ട ആംബ്ലർ റോഡ് പദ്ധതിക്ക് ഡൊണാൾഡ് ട്രമ്പിൻ്റെ ആദ്യ ഭരണകാലത്ത് അംഗീകാരം നൽകി.പദ്ധതി Caribour(മാൻ)മറ്റ് വന്യജീവികൾക്കും ഭീഷണി യാകുമെന്നും വേട്ടയാടലിനെയും മത്സ്യബന്ധനത്തെയും ആശ്രയിക്കുന്ന അലാസ്ക തദ്ദേശീയ ഗോത്രങ്ങളെ ദോഷ കരമായി ബാധിക്കുമെന്നും വിശകലനത്തിൽ കണ്ടെത്തി യതിനെത്തുടർന്ന് പിന്നീട് ബൈഡൻ ഭരണകൂടം പദ്ധതിയെ തടഞ്ഞു.


ഓസ്ട്രേലിയൻ പങ്കാളിയുമായി ചേർന്ന് ആംബ്ലർ സൈറ്റ് വികസിപ്പിക്കാൻ ശ്രമിക്കുന്ന കനേഡിയൻ കമ്പനിയായ ട്രിലോജി മെറ്റൽസിൽ 10% ഓഹരി വാങ്ങുന്നതായി വൈറ്റ് ഹൗസ് ഇപ്പോൾ അറിയിച്ചു.


അലാസ്കയിലെ ഫെയർബാങ്ക്സിന് വടക്കുള്ള ഗ്രാവൽ റോഡ്,ഖനന പദ്ധതിക്കായി വികസിപ്പിക്കും.രാജ്യത്തിന് കോടിക്കണക്കിന് ഡോളർ സമ്പാദിക്കുകയും ധാരാളം ഊർജ്ജവും ധാതുക്കളും വിതരണം ചെയ്യുകയും ചെയ്യേണ്ട ഒന്നാണ് എന്ന് പദ്ധതിയെ പറ്റി ട്രമ്പ് ഓർമ്മിപ്പിച്ചു.മുൻ പ്രസിഡന്റ് ജോബൈഡൻ അത് ഇല്ലാതാക്കുകയും ധാരാളം സമയവും ധാരാളം പണവും ധാരാളം പരിശ്രമം പാഴാക്കു കയും ചെയ്തു എന്ന വിമർശനവും  പുതിയ പ്രസിഡൻ്റ് ഉയർത്തി


ആംബ്ലർ റോഡിന്റെ അംഗീകാരം വഴി ചെമ്പ്,കോബാൾട്ട് മറ്റ് നിർണായക ധാതുക്കൾ എന്നിവ ഉപയോഗിക്കാൻ അവസരം ഉണ്ടാകും.ചൈനക്ക് എതിരായ AI ആയുധ മൽസരത്തിൽ വിജയിക്കാൻ ഇതു സഹായിക്കും എന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു.


700 കോടി ഡോളറിലധികം വിലമതിക്കുന്ന ചെമ്പ് നിക്ഷേപം ഉപയോഗിക്കാൻ പുതിയ റോഡ് ആവശ്യമാണെന്ന് അലാസ്കയിലെ കോൺഗ്രസ് പ്രതിനിധി സംഘം വ്യക്തമാക്കി.


കാറുകൾ,ഇലക്ട്രോണിക്സ്,കാറ്റാടി യന്ത്രങ്ങൾ പോലുള്ള പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയുടെ ഉൽപാദനത്തിൽ ചെമ്പ് ആവശ്യമാണ്. 

40 ഗോത്രങ്ങളുടെ കൂട്ടായ്മയും പരിസ്ഥിതിവാദികളും പദ്ധതി യെ എതിർക്കുകയാണ്.റോഡ് വരുന്നതൊടെ ഗ്രാമീണരുടെ  ഉപജീവന മാർഗങ്ങൾ അടയും.പദ്ധതി നിർത്തിവയ്ക്കാൻ അലാസ്ക പ്രദേശവാസികൾ കേസുകൾ ഫയൽ ചെയ്യുവാൻ ഒരുങ്ങുകയാണ്.


ആർട്ടിക് ദേശീയോദ്യാനത്തിന്റെ കവാടങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത് .നിർദ്ദിഷ്ട ഖനിയുടെ സ്ഥലത്ത് എത്തുന്നതിനുമുമ്പ് 11 നദികളും ആയിരക്കണക്കിന് അരുവികളും മുറിച്ചു കടക്കാനുണ്ട് .


അലാസ്കയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പൊതു സ്ഥലങ്ങളിൽ ഖനനവും തുരങ്ക നിർമ്മാണവും വിപുലീകരി ക്കാൻ വഴിയൊരുക്കുന്ന ബില്ലിന് ,റിപ്പബ്ലിക്കൻ നിയന്ത്രണ ത്തിലുള്ള സഭ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.


അലാസ്ക,മൊണ്ടാന,നോർത്ത് ഡക്കോട്ട എന്നിവിടങ്ങളിലെ  പ്രദേശങ്ങളിലെ പദ്ധതികളെ ബൈഡൻ ഭരണത്തിന്റെ അവസാന ദിവസങ്ങളിൽ തടഞ്ഞുവെച്ച ശ്രമങ്ങൾ അവസാനിപ്പിക്കാനുള്ള വോട്ടെടുപ്പിന് ട്രമ്പ് തയ്യാറെടുക്കുക യാണ്.

ഭൂമിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഫോസിൽ ഇന്ധനം  കുറക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രി ക്കുകയായിരുന്നു ബൈഡന്റെ പരിസ്ഥിതി സൗഹൃദ നിലപാടു കളുടെ ലക്ഷ്യം.അതിനെതിരായി ട്രമ്പ് സർക്കാർ അന്തർ ദേശീയ ധാരണകളെയും അവഗണിക്കുകയാണ്.


Drill baby Drill എന്നായിരുന്നു ട്രമ്പ് പറഞ്ഞു വന്നത്.ഇപ്പോൾ Mine baby Mine എന്നും കൂട്ടിച്ചേർത്തു.കൂടുതൽ തൊഴിലവസ രങ്ങളും വരുമാനവും ഉണ്ടാക്കാം എന്നാണ് പ്രസിഡൻ്റിൻ്റെ വാദം. 

കൽക്കരി,എണ്ണ,പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വർദ്ധിപ്പിക്കുക വഴി നികുതി ദായകരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും വലിയ വരുമാനം റിപ്പബ്ലിക്കൻമാർ പ്രതീക്ഷിക്കുന്നു.ചെമ്പ്,കോബാൾട്ട്, സ്വർണം,സിങ്ക് എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ കൂടുതൽ കുഴിച്ചെടുക്കലാണ് സർക്കാർ ലക്ഷ്യം.


അമേരിക്കയിലെ വൻകിട കമ്പനികൾ സർക്കാരിൻ്റെ പുതിയ തീരുമാനത്തിൽ സന്തോഷവാന്മാരാണ്. കാലാവസ്ഥ ദുരന്തങ്ങൾ ലഘൂകരിക്കാനുള്ള അമേരിക്ക യുടെ എല്ലാ ഉറപ്പുകളും മാറ്റി വെച്ച് ,ഖനനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും വർധിപ്പിക്കാനാണ് ട്രമ്പ് സർക്കാർ ശ്രമിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment