ഫോസിൽ ഇന്ധന കമ്പനികൾ ഭൂമിയ്ക്ക് കൂടുതൽ അപകടകാരികളാകുകയാണ് !


First Published : 2025-09-30, 09:59:47pm - 1 മിനിറ്റ് വായന


കാലാവസ്ഥ വ്യതിയാനത്തെ പരമാവധി ചുരുക്കി കൊണ്ട്, ലോക ജനതയെ രക്ഷിക്കുവാൻ ഉതകേണ്ട കാലാവസ്ഥ ഉച്ചകോടി സമ്മേളന തീരുമാനങ്ങൾ,പരാജയപ്പെടുകയാണ് എന്ന് തോന്നിപ്പിക്കും വിധമാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.


പാരീസ് ഉടമ്പടി ഉണ്ടായിട്ട്  വർഷങ്ങൾ കഴിഞ്ഞിട്ടും, ലോകത്തെ സർക്കാരുകൾ മുമ്പത്തേക്കാളും ഇരട്ടിയിലധികം ഫോസിൽ ഇന്ധനങ്ങൾ(കൽക്കരി,എണ്ണ,വാതകം)വേർതിരി ച്ചെടുക്കാൻ തയ്യാറെടുക്കുകയാണ്.ആഗോള താപനം സുരക്ഷിതമായ പരിധിക്കപ്പുറത്തേക്ക് പോകാമെന്ന് 2025 സെപ്റ്റംബർ 22 ന് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.


ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഗവേഷണ സ്ഥാപന ങ്ങളായ സ്റ്റോക്ക്ഹോം പരിസ്ഥിതി ഇൻസ്റ്റിറ്റ്യൂട്ട്(SIA)ക്ലൈമറ്റ് അനലിറ്റിക്സ്,ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈന ബിൾ ഡെവലപ്മെന്റ്(IICD)എന്നിവരാണ് അപകടകരമായ അവസ്ഥയെ പറ്റി വിവരിച്ചത്.ഇതിനെ Production Gap Report 2025 (PGR)എന്ന് വിളിക്കും.


2030 ൽ ആസൂത്രണം ചെയ്ത ഫോസിൽ ഇന്ധന ഉൽപാദനം താപനില 1.5 ഡിഗ്രി കടക്കാൻ 120% സാധ്യതയും 2 ഡിഗ്രി സെൽഷ്യസ് കണ്ട് ഉയരാൻ 77% സാധ്യതയുമുണ്ട്.


2021-പാരീസ് തീരുമാനത്തിനു ശേഷം ഉണ്ടായ പല വെള്ളം ചേർക്കലും മുന്നേറ്റത്തെ കുറച്ചു.ഫോസിൽ ഇന്ധനങ്ങളുടെ കാര്യത്തിൽ പിന്നോട്ടു പോകുന്നു.


രണ്ട് വർഷം മുമ്പ് നടത്തിയ പ്രവചനങ്ങളെ അപേക്ഷിച്ച് 2035 ഓടെ ഉയർന്ന തോതിലുള്ള കൽക്കരി ഉൽപാദനവും 2050 ഓടെ വാതക ഉൽപാദനവും നൂറ്റാണ്ടിന്റെ മധ്യത്തിന പ്പുറം എണ്ണ ഉൽപാദനവും സർക്കാരുകൾ കൂട്ടായി ആസൂത്രണം ചെയ്യുന്നു.ഇത് പാരീസ് ഉടമ്പികൾക്ക് വിരുധമാണ് .


കൽക്കരി ഉപയോഗം  ശക്തമായി.2030 ൽ ആഗോള ഉൽപാദനം ശരാശരി 1.5 ഡിഗ്രി സെൽഷ്യസ് പാതയേക്കാൾ 500%,2 ഡിഗ്രി സെൽഷ്യസ് മാന ദണ്ഡത്തേക്കാൾ 330% കൂടുതലായിരിക്കും.എണ്ണ,വാതക ഉൽപ്പാദനം വർധിച്ചു. ഇന്നത്തെ നിലയ്ക്ക് 2030 ലെ ഉൽപ്പാദനം പാരീസ് ധാരണ യിലും യഥാക്രമം 31% വും 92% വും കവിഞ്ഞു പോകും.


ചൈന,US,സൗദി അറേബ്യ,ബ്രസീൽ,നൈജീരിയ എന്നിവ യാണ് എണ്ണ ശുദ്ധീകരണം വർദ്ധിപ്പിക്കുന്ന രാജ്യങ്ങളിൽ ചിലത്.ഉദാഹരണത്തിന്,നൈജീരിയ അടുത്തിടെ 2030 ലെ എണ്ണ ലക്ഷ്യം ഇരട്ടിയാക്കി.ബ്രസീൽ അതേ വർഷത്തിൽ ഉൽപാദനത്തിൽ 47% വർദ്ധനവ് പ്രതീക്ഷിക്കുന്നു.ചൈനയി ലെയും ഇന്ത്യയിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ നേരത്തെ പ്രതീക്ഷിച്ചതിലും കുറഞ്ഞ തോതി ലാണ് കൽക്കരി ഉൽപ്പാദനം കുറക്കുന്നത്. 


പാരീസ് കരാർ പ്രകാരം,2040 ഓടെ കൽക്കരി ഉപയോഗം ഏതാണ്ട് ഘട്ടം ഘട്ടമായി അവസാനിപ്പിക്കേണ്ടതുണ്ട്.2020 ലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ,2050 ഓടെ എണ്ണ-വാതക ഉൽപാദനം 75% കുറയണം.നിലവിലെ കണക്കു കൾ പറയുന്നത് 2050 ൽ ഫോസിൽ ഇന്ധന ഉൽപാദനം 1.5 ഡിഗ്രി ചൂട് വർധനവിലും 4.5 മടങ്ങ് കൂടുതൽ അളവിലാകും എന്നാണ് . 


പല സർക്കാരുകളും പുനരുപയോഗ ഊർജ്ജത്തെ തങ്ങളുടെ ഊർജ്ജ സുരക്ഷയുടെ താക്കോലാണ് എന്ന് കാണുമ്പോൾ,മറ്റുള്ളവർ ശുദ്ധമായ ഊർജ്ജ പരിവർത്തന ത്തിനെതിരെ പ്രസംഗിക്കുന്നു.സാമ്പത്തിക തിരിച്ചടികൾ കുറയ്ക്കാനായി എങ്കിലും കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ലഘൂകരിക്കണം.ഫോസിൽ ഇന്ധനങ്ങൾക്കു പകരം പാരമ്പര്യേതര ഊർജ്ജത്തെ മുൻനിർത്തി മലിനീകരണം ഇല്ലാത്ത വ്യവസായങ്ങളെ പിന്തുണയ്ക്കുവാൻ ലോക സർക്കാരുകൾ പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ട് .


പ്രതിവർഷം ലോകരാജ്യങ്ങൾ വൻകിട ഫോസിൽ ഇന്ധന കമ്പനിയ്ക്ക് 7 ലക്ഷം കോടി ഡോളർ സബ്സിഡി നൽകി വരുന്നു(7.2% of world GDP).30 ഫോസിൽ ഇന്ധന ബഹു രാഷ്ട്ര കുത്തകകൾ ശരാശരി 45000 കോടി ഡോളർ ലാഭം ഉണ്ടാക്കുന്നു പ്രതി വർഷവും .


കാലാവസ്ഥ ദുരന്തങ്ങൾ പ്രതിവർഷം14300 മുതൽ 43500 കോടി ഡോളർ ജനങ്ങൾക്കു ബാധ്യത ഉണ്ടാക്കുന്നുണ്ട്. ലോകത്തെ 20 ഫോസിൽ കമ്പനികൾ 30 ലക്ഷം കോടി ഡോളർ ലാഭമാണ് 1985-2018 കാലത്ത് ഉണ്ടാക്കിയത്. 


പ്രധാനപ്പെട്ട സ്ഥാപനങ്ങൾ;Saudi Aramco,ExxonMobil,Shell,BP എന്നിവർ പ്രതിവർഷം 20900 കോടി ഡോളർ വെച്ച് 25 വർഷം (2025-50 ) ജനങ്ങൾക്കു നൽകിയാലെ അവർ ഉണ്ടാക്കി വെച്ച നഷ്ടം നികത്താൻ അവസരം ഉണ്ടാകൂ എന്നു പറയുമ്പോൾ, എണ്ണ ഉൽപ്പാദനവും അനുബന്ധ സംവിധാനങ്ങൾ വരുത്തിയ പ്രശ്നങ്ങളുടെ ആഴം ബോധ്യപ്പെടും.


കൊളംബിയ,ക്യൂബ, ജർമ്മനി തുടങ്ങിയ ചുരുക്കം രാജ്യങ്ങൾ മാത്രമാണ് വിഷയങ്ങളെ ഗൗരവതരമായി കാണുന്നത്.

 
ഈ വർഷം (2025) രാജ്യങ്ങൾ,മൂന്നാമത്തെ nationally determined contributions (NDCs)റിപ്പോർട്ട് അവതരിപ്പിക്കേണ്ടതുണ്ട്.1.5 ഡിഗ്രിക്കു താഴെ അന്തരീക്ഷ ചൂട് വർധന കുറച്ചു നിർത്താൻ ഇന്നത്തെ സർക്കാർ തീരുമാനങ്ങൾ പോരാതെ വന്നിരിക്കു ന്നു.അമേരിക്കയിലെ ഭരണ മാറ്റവും യുദ്ധങ്ങളും പ്രശ്നങ്ങളെ രൂക്ഷമാക്കി മാറ്റിയിട്ടുണ്ട്.

 

 

#Production Gap Report 2025 നോട് കടപ്പാട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment