മനുഷ്യ-വന്യജീവി സംഘർഷം : നിയമ ഭേദഗതി, പ്രശ്ന പരിഹാരമല്ല !


First Published : 2025-10-12, 10:06:54pm - 1 മിനിറ്റ് വായന


വന്യജീവി സംരക്ഷണ ഭേദഗതി ബില്‍,വനം ഭേദഗതി ബില്‍ എന്നിവ നിയമസഭ ഇക്കഴിഞ്ഞ പാസാക്കി എടുത്തിട്ടുണ്ട്. വന നിയമം ഷെഡ്യുൾഡ് 7 ൽ പെടുന്നതിനാൽ നിയമ ഭേദ ഗതിക്ക് പ്രസിഡൻ്റിൻ്റെ അംഗീകാരം വേണ്ടി വരും.


ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാനുള്ള ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അവകാശം നൽകുന്ന നിയമം,പന്നികളെ ക്ഷുദ്രജീവികളായി പരിഗണിക്കുന്നു.നാടൻ കുരങ്ങുകളെ യും ഹനുമാൻ കുരങ്ങുകളെയും ഷെഡ്യുൾഡ് ഒന്നിൽ നിന്ന് രണ്ടിലെക്കു മാറ്റുവാൻ നിർദ്ദേശമുണ്ട്.പുതിയ ഭേദഗതികൾ നിയമമായാൽ പന്നികളെ ഇറച്ചിക്കായി വെടിവെയ്ക്കാൻ തോക്കു ലൈസൻസ് ഉള്ള ഏവർക്കും അവസരം കിട്ടും. കുരങ്ങുകളെ പിടിച്ച് മറ്റ് പ്രദേശങ്ങളിലെയ്ക്ക് കടത്താം.


മനുഷ്യ-മൃഗ സംഘർഷങ്ങൾ വർധിക്കുകയാണ്.2016- 2025 കാലത്ത് 918 ആളുകൾ സംസ്ഥാനത്ത് മരണപ്പെട്ടു.8950 ആളുകൾക്ക് പരുക്കു പറ്റി.941 പഞ്ചായത്തുകളിൽ 273 എണ്ണത്തിൽ സംഘർഷങ്ങൾ സജീവമാണ്.ആനകൾക്കും കടുവയ്ക്കും കൂടി ജീവൻ നഷ്ടപ്പെടുന്നു.


മനുഷ്യ-മൃഗ സംഘർഷങ്ങൾ ലോകത്താകെയും ഇന്ത്യയിലും  വർധിച്ചു.ഉത്തരാഖണ്ഡ്,പശ്ചിമ ബംഗാൾ,ഒഡിഷ,കർണ്ണാടക, മഹാരാഷ്ട്ര,തമിഴ്നാട് ,കേരളം എന്നിവിടങ്ങളിലും മറ്റിട ങ്ങളിലും പ്രശ്നങ്ങൾ രൂക്ഷമായി. 


ധ്രുവങ്ങളിലെ മഞ്ഞുരുകൽ കരടികളെ കൂടുതൽ ആക്രമണ സക്തരാക്കുന്നു.ജല്ലി മത്സ്യങ്ങൾ ,Lion fish , ചീങ്കണ്ണി എന്നിവയുടെ എണ്ണം കൂടുവാൻ കടൽ ചൂടാകുന്നത് കാരണ മാണ്.വെള്ളപ്പൊക്കത്താൽ സിംഹങ്ങൾ നാട്ടിലിറങ്ങുന്നതും വരൾച്ച കൊണ്ട് ആന ജനവാസ കേന്ദ്രങ്ങളിൽ തീറ്റതേടു ന്നതും സിംബാവെയിൽ വർധിച്ചു,കടന്നൽ അമേരിക്കയിൽ കൂടി.ഓക്ക് വെട്ടുകിളി യൂറോപ്പിൽ വ്യപകമായി.
ചുരുക്കത്തിൽ കാലാവസ്ഥ വ്യതിയാനം മൃഗങ്ങളുടെ സ്വഭാവ ത്തിലും വ്യാപനത്തിലും മാറ്റങ്ങൾ ഉണ്ടാക്കി.പുതിയ രോഗ ങ്ങൾ ഉണ്ടാകുന്നു(മൃഗജന്യ രോഗങ്ങൾ/Zonotic Disease) ആനകളും കടുവകളും മറ്റും അക്രമാസക്തരും ജനവാസ കേന്ദ്രങ്ങളിൽ നില ഉറപ്പിക്കുന്നതും ഭക്ഷണത്തിനു മാത്രമല്ല തണുപ്പിനും കുടിവെള്ളത്തിനും വേണ്ടിയാണ്.


23 ഡിഗ്രി സെൽഷ്യസ് ആണ് ആനയെ സംബന്ധിച്ച് ഏറ്റവും ഉചിതമായ ഊഷ്മാവ്'.200 kg പുൽ വിഭവവും 150 ലിറ്റർ വെള്ളവും ദൈനംദിനം വേണ്ട ആന അതിനായി നിരവധി കിലോമീറ്റർ സഞ്ചരിക്കുന്നു.അവയുടെ സഞ്ചാര പഥമായ ആനത്താരകൾ തകർന്നു പോകുന്നത് അവയെ പുതിയ പാതയിലൂടെ സഞ്ചരിക്കാൻ നിർബന്ധിതമാക്കും,മനുഷ്യരു മായി സംഘർഷം ഉണ്ടാക്കും.


വന്യജീവികൾ കാടിൻ്റെ അനിവാര്യതയാണ്.അവയ്ക്ക്  വേണ്ട വിഭവങ്ങൾ കാട്ടിനുള്ളിൽ ലഭ്യമാകാത്ത സാഹചര്യ ത്തിലാണ് മനുഷ്യർ താമസിക്കുന്ന ഇടങ്ങളിൽ എത്തേണ്ടി വരുന്നത്.അത് മനുഷ്യരുമായി സംഘർഷങ്ങൾ ഉണ്ടാകേണ്ട അവസരങ്ങൾ വർധിപ്പിച്ചു. 


കാട്ടിലെ ഭക്ഷണം കുറയുന്നത്,അന്തരീക്ഷ ഊഷ്മാവിലെ വർധന,കാലാവസ്ഥ വ്യതിയാനം പുതിയ ആവാസവ്യവസ്ഥ കണ്ടെത്താൻ മൃഗങ്ങളെ നിർബന്ധിതമാക്കുന്നത്,മനുഷ്യ രുടെ കടന്നുകയറ്റം എന്നിവ മനുഷ്യ-മൃഗ സംഘർഷത്തെ  പ്രോത്സാഹിപ്പിക്കും.


പശ്ചിമഘട്ട വനങ്ങളുടെ ശോഷണവും തേക്ക്,അക്കേഷ്യ, യൂക്കാലി എന്നിവയുടെ വ്യാപനവും അധിനിവേശ സസ്യങ്ങ ളും മൃഗങ്ങളെ കാട്ടിൽ നിന്ന് പുറത്തുകടക്കാൻ പ്രേരിപ്പിക്കു ന്നു.12500 ഏക്കറോളം വനഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്.അതിൽ 150 ഏക്കറോളമെ തിരിച്ചു പിടിച്ചിട്ടുള്ളു.


കാടുകളിൽ ജലധാരകളും പ്രാദേശിക സസ്യങ്ങളും വർധിപ്പി ക്കൽ,അതൃത്തികളിൽ കിടങ്ങുകൾ,സൗരോർജ്ജ വേലി, മതിലുകൾ,പന്നിയെ മാറ്റി നിർത്താൻ സഹായിക്കുന്ന കൊടു വേലി ചെടി,ആനയുടെ ശത്രുവായ ആനമയക്കി,തേനീച്ച കൂടുകൾ തുടങ്ങി ഇലക്ട്രോണിക് സംവിധാനങ്ങൾ(infrared Device)ടവ്വറുകൾ,ഡ്രോണുകൾ,റാപ്പിഡ് ആക്ഷൻ സംവിധാനം എന്നിവ സ്ഥാപിക്കാൻ വേണ്ട 620 കോടി രൂപ യുടെ പദ്ധതി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചി രുന്നു.എന്നാൽ ഇരു സർക്കാരുകളുടെയും സമീപനത്തിലെ പോരായ്മകൾ കാടുകളുടെ അതൃത്തികളിലെ അപകടങ്ങ ളുടെ തോത് വർധിപ്പിച്ചു.


1972ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൊണ്ടുവന്നതാണ് വന്യജീവി സംരക്ഷണ നിയമം.വളരെ ചുരുക്കം സാഹചര്യത്തിലൊഴികെ വന്യമൃഗങ്ങളെ കൊലപ്പെ ടുത്താൻ അവകാശമില്ല.സാർവ്വദേശീയ ധാരണയുടെ അടിസ്ഥാനത്തിലാണ് വന്യജീവി സംരക്ഷണ നിയമങ്ങൾ ഓരോ രാജ്യവും നടപ്പിലാക്കിയിട്ടുള്ളത്.വന്യജീവി നിയമം ശക്തമായി നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് വന്യ മൃഗവേട്ട ഒരു പരിധി വരെ കുറഞ്ഞത്.


പശ്ചിമഘട്ട മലനിരകളുടെ സ്വാഭാവിക നിലനിൽപ്പ് സാധ്യമാ കുന്ന പശ്ചാത്തലം ഉണ്ടായാൽ വന്യമൃഗങ്ങളുടെ കേന്ദ്രീകര ണവും പെരുക്കവും നിയന്ത്രിക്കാൻ പ്രകൃതിക്കു കഴിയും . അത്തരം ശ്രമങ്ങളെ പറ്റി നിഷേധ നിലപാട് എടുക്കുന്ന ഭരണ-പ്രതിപക്ഷ പാർട്ടികൾ ,നാട്ടിലിറങ്ങുന്ന വന്യജീവികളെ വകവരുത്തിയും കുരങ്ങുകളെ ഷെഡ്യൂൾഡ് ഒന്നിൽ നിന്ന് രണ്ടിലെത്തിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് , യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുള്ള വ്യതിചലനമായി തിരിച്ചറിയണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment