അനധികൃത മരം മുറിക്കെതിരെ പ്രതിഷേധം .....


First Published : 2025-09-03, 03:13:43pm - 1 മിനിറ്റ് വായന


അനധികൃത മരം മുറിക്കെതിരെ പ്രതിഷേധം .....

തിരുവനന്തപുരം,വെള്ളനാട്,കൂവക്കുടിയിൽ റോഡരികി ലായി 'പ്രകൃതി വെള്ളനാട്' എന്ന പരിസ്ഥിതി സംഘടന നട്ട  നീർ മരുതുകൾ വെള്ളനാട് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയുടെ മേൽനോട്ടത്തിൽ ഭാഗികമായി മുറിച്ചു മാറ്റി.ടേക്ക് എ ബ്രേക്കിനു വേണ്ടി കെട്ടിടം നിർമ്മിക്കുമ്പോൾ ചുറ്റും ടൈൽസ് ഇടുന്നതിന് മരം തടസ്സം എന്നു പറഞ്ഞാണ് മരം മുറിക്കാൻ ആരംഭിച്ചത്.കൊമ്പുകളെല്ലാം വെട്ടിമാറ്റി.

ഉറിയാക്കോട് മുതൽ മുണ്ടേലവരേയും വെള്ളനാട് മുതൽ ചാങ്ങ വരേയുമായി റോഡരുകിൽ എഴുന്നൂറിൽ അധികം മരങ്ങൾ സംഘടന നട്ട് പരിപാലിച്ചു വരുന്നു.കഴിഞ്ഞ 8 വർഷത്തെ നിരന്തര പരിശ്രമത്തിൻ്റെ ഫലമാണിവ. ഭൂരിഭാഗവും ഫലവൃക്ഷങ്ങളാണ്.അപൂർവ ഇനങ്ങളിൽ പെട്ടതും ഔഷധഗുണമുള്ളതുമായ ചില മരങ്ങളുമുണ്ട്.


8 വർഷം പ്രായമുള്ളതും അപൂർവ ഇനത്തിൽ പെട്ടതുമായ നീർമരുതുകളാണ് ഇപ്പോൾ മുറിച്ച് അസ്ഥി മാത്രമാക്കി നിറുത്തിയിരിക്കുന്നത്.മരങ്ങൾ മുറിക്കാതെ തന്നെ കെട്ടിടം നിർമ്മിക്കാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. അവ ഒന്നും പരിഗണിച്ചില്ല.

ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി വിഹിതമായ 30 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ട് ടേക്ക് എ ബ്രേക്ക് നിർമ്മിക്കുന്നുവെന്ന് കാണിച്ച് ഒരു ഫ്ലക്സ് ബോർഡ് വച്ചിട്ടുണ്ട്.ജില്ലാ പഞ്ചായ ത്തിൽ അന്വേഷിച്ചപ്പോൾ അവർക്ക് ഇങ്ങനെ ഒരു പദ്ധതി ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.ജനങ്ങളെ തെറ്റിദ്ധരിപ്പി ക്കാൻ ഒരു വ്യാജ ബോർഡാണ് വച്ചത് എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.മരം മുറിക്കാൻ ട്രീ കമ്മറ്റിയുടെ അനുവാദവും കിട്ടിയിട്ടില്ല എന്ന് അറിയുന്നു.താൻ പലതും ചെയ്യുന്നുവെന്ന് കാണിക്കാൻ തെരഞ്ഞെടുപ്പിനു മുമ്പുള്ള ഒരു ഗിമ്മിക്കല്ലേ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മരങ്ങൾ മുറിച്ചുമാറ്റിയതിനെതിരെ പ്രകൃതി സംഘടനയുടെ ആഭിമുഖ്യത്തിൽ 1/9/25 വൈകുന്നേരം 5.30 -ന് കൂവക്കുടി യിൽ  പ്രതിഷേധ കൂട്ടായ്മ നടന്നു.സെലസ്റ്റിൻ ജോണിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം ശാസ്ത്രസാഹിത്യ പരിഷ ത്തിൻ്റെ ജില്ലാ വൈസ് പ്രസിഡൻ്റ് ബി.നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 

ഉദയകുമാരൻ(പ്രകൃതി),സുശീലൻ(പശ്ചിമഘട്ട സംരക്ഷണ സമിതി),മോഹൻ ഗോപാലൻ,പ്രസാദ് സോമരാജൻ(ഗ്രീൻസ് മൂവ്മെൻ്റ),സേതു,ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ, ആർട്ടിസ്റ്റ് ജി.റ്റജോൺ പുനലാൽ,ബിജോയ്,ബിനീഷ് പി. എന്നിവർ സംസാരിച്ചു.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment