രസതന്ത്രത്തിലെ നോബെൽ സമ്മാനവും പരിസ്ഥിതിയും !


First Published : 2025-10-11, 04:43:10pm - 1 മിനിറ്റ് വായന


2025- രസതന്ത്രത്തിലെ നോബെൽ സമ്മാനവും പരിസ്ഥിതിയും  !

Metal Organic-Framework(MOFs)സംരക്ഷണത്തിന് സഹായ കരമായ 2025 ലെ രസതന്ത്രത്തിനുള്ള നോബെൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞന്മാരാണ് പങ്കുവെച്ചത്.പ്രൊഫസർമാരായ Susmu Kitagawa,Richard Robson,Omar M.Yaghi എന്നിവരാണ് അവർ.ഇവരുടെ Metal Organic-Framework(MOFs)എന്ന   കണ്ടുപിടുത്തം പരിസ്ഥിതി മേഖലക്ക് വലിയ തോതിൽ സഹായകരമായി മാറുവാൻ കഴിയുന്നതാണ്.

1989 മുതൽ Richard Robson ആറ്റത്തിൻ്റെ ചില സ്വഭാവങ്ങളെ പ്രത്യേക തരത്തിൽ പഠിക്കുവാൻ തുടങ്ങി.Positive ചാർജ് ഉള്ള ചെമ്പിനെ 4 കൈകളുള്ള തന്മാത്രകളുമായി ബന്ധിപ്പിച്ചു. എന്നാൽ അങ്ങനെ ഉണ്ടാക്കാൻ ശ്രമിച്ച തന്മാത്രകൾ തകർന്നു പോകുകയായിരുന്നു.ഇതിനെ സ്ഥിരതയുള്ളതാക്കി മാറ്റാൻ Susmu Kitagawa,Omar M.Yaghi എന്നിവർ Susmu മായി ചേർന്ന് 1992 മുതൽ 2003 വരെ ശ്രമിച്ചു.അതിൽ അവർ വിജയിച്ചു.പതിനായിരക്കണക്കിന് Metal Organic-Framework കൾ അവർ ഉണ്ടാക്കി,വിജയകരായ തോതിൽ ലക്ഷ്യത്തിൽ എത്തിച്ചേർന്നു.നാളിതുവരെ ശാസ്ത്രലോകം തിരിച്ചറിഞ്ഞ്, പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിയാതെ പോയ ഒരു മേഖല തുറന്നിടുകയാണ് ഇവർ ചെയ്തത്.

Susmu Kitagawa ജപ്പാനീസ് പ്രൊഫസർ,75 വയസ്സ് ,ക്യാേട്ടൊ സർവ്വകലാശാല.

Richard Robson : ബ്രിട്ടീഷ് പ്രൊഫസർ , 88 വയസ്സ്, ഓക്സ്ഫോർഡ്,മെൽബോൺ സർവ്വകലാശാല.

Omar M.Yaghi , ജോർദ്ദാനി പ്രൊഫസർ,60 വയസ്സ്, കാലിഫോർണിയ സർവ്വകലാശാല.

Metal Organic-Framework(MOFs)കൾ വഴി രൂപീകരിക്കുന്ന വസ്തുക്കൾക്ക് ജലത്തിൽ നിന്നും മാലിന്യങ്ങളെ വലിച്ചെടുത്ത്,ഖര വസ്തുക്കൾക്കുള്ളിൽ സൂക്ഷിക്കാൻ കഴിയും.

Inorganic-Metal Cations,Inorganic Acids,Oxy-anion/cation , ന്യൂക്ലിയർ മാലിന്യങ്ങൾ,ഉപയോഗശൂന്യമായ മരുന്നുകൾ തുടങ്ങിയവ MOFs വലിച്ചെടുക്കും.കീടനാശിനികളും വളങ്ങളും ചേർന്ന് മലിനീകരിച്ച വെള്ളത്തിൽ നിന്ന് അലിഞ്ഞു ചേർന്ന മാലിന്യങ്ങളെ MOFs തിരിച്ചറിഞ്ഞ് പിടിച്ചെടുക്കും. 

പുതിയ ഖര വസ്തു,ശുദ്ധീകരിക്കേണ്ട വസ്തുക്കളുടെ സ്വഭാവമനുസരിച്ച് തയ്യാറാക്കാൻ കഴിയും എന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു.

മരുഭൂമിയുടെ അന്തരീക്ഷത്തിലെ വായുവിൽ നിന്ന് MOFsക്ക് ജലകണികളെ വലിച്ചെടുക്കാൻ കഴിയും.നദികളിലെയും അന്തരീക്ഷത്തിലെയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ പുതിയ സാങ്കേതിക വിദ്യക്ക് സാധ്യമാണ്.

അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ്  വലിച്ചെടുത്ത് ശുദ്ധീകരിക്കാൻ കഴിയുന്ന MOFs ന് ഹരിത വാതകത്തെയും പൊടിപടലങ്ങളെയും നിയന്ത്രിക്കാൻ കഴിയും എന്ന് പരീക്ഷണങ്ങൾ തെളിയിച്ചു.

Prof.Kitagawa പറഞ്ഞത് വായുവിൽ നിന്ന് കാർബൺ ഡയോക്സൈഡ്,ഓക്സിജൻ,ജലം എന്നിവയെ വേർ പെടുത്തി ഊർജ്ജമാക്കി മാറ്റാൻ അവസരമുണ്ട് എന്നാണ്. 

സിമൻ്റ് നിർമാണത്തിനിടയിൽ പുറത്ത് വരുന്ന(7%) കാർബൺ ഡയോക്സൈഡിനെ അന്തരീക്ഷത്തിൽ എത്താതെ MOFs പിടിച്ചു വെയ്ക്കും.ഇത് ചില വ്യവസായ യൂണിറ്റുകളിൽ നടപ്പാക്കി തുടങ്ങി.

കാലാവസ്ഥ വ്യതിയാനത്തിലെ പ്രധാന വില്ലനായ ഹരിത വാതകങ്ങളെ അന്തരീക്ഷത്തിൽ നിന്ന് മാറ്റി എടുക്കാൻ കഴിയുന്ന പുതിയ ഖര വസ്തുക്കൾ,അത്ഭുതകരമായ സഹായകമാകും പരിസ്ഥിതി സംരക്ഷണത്തിന് നൽകുക. 

മലിനീകരിക്കപ്പെട്ട ജലം ശുദ്ധീകരിക്കാൻ ഏറെ കുറച്ച് ഊർജ്ജം മാത്രം ആവശ്യമുള്ള കണ്ടുപിടുത്തം,ചെലവു കുറഞ്ഞ മാർഗ്ഗ ത്തിലൂടെ മലിനീകരിക്കപ്പെട്ട വെള്ളത്തെ ശുദ്ധീകരിക്കാൻ സഹായിക്കും.

രസതന്ത്രത്തിലെ പുതിയ കണ്ടെത്തലിന് പരിസ്ഥിതി രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് തിരിച്ചറി ഞ്ഞു കൊണ്ടാണ് നോബെൽ ഫൗണ്ടേഷൻ 2025ലെ രസതന്ത്രത്തിലെ അംഗീകാരം Metal Organic-Framework (MOFs)എന്ന പുതിയ മേഖലയുടെ കണ്ടുപിടുത്തക്കാരായ 3 ശാസ്ത്രജ്ഞർക്ക് നൽകിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment