ശബരീശൻ്റെ പൂങ്കാവനവും പമ്പയും സംരക്ഷിക്കുക !


First Published : 2025-09-22, 12:36:11pm - 1 മിനിറ്റ് വായന


18 മലകളുടെ അധിപനായി,മല അരയരും മറ്റ് ആദിമവാസി കളും മറ്റ് വിശ്വാസികളും സ്വാമി അയ്യപ്പനെ നൂറ്റാണ്ടുകളായി പരിഗണിക്കുന്നു.അതുകൊണ്ടുതന്നെ പൂങ്കാവനത്തിൻ്റെയും  പമ്പ-മണിമല-അച്ചൻകോവിൽ-ആറുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിലൂടെയാകണം അയ്യപ്പഭഗവാൻ്റെ അനുഗ്രഹം വിശ്വാസികൾക്കെങ്കിലും ലഭിക്കേണ്ടത്.


ശബരിമലയുടെ വികസനത്തെ പറ്റിയുള്ള സർക്കാർ നിലപാടുകളും വിശ്വാസികളുടെതായ സംഘടിത പ്രസ്ഥാനങ്ങ ളുടെ സമീപനവും മറ്റൊരു വഴിക്കാണ് നടക്കുന്നത്.അയ്യപ്പ സംഗമങ്ങളിൽ പെരിയാർ ജൈവമണ്ഡലം സംരക്ഷിക്കൽ ഒരജണ്ടയായി ഉയർന്നു വരാറില്ല.അതിൻ്റെ ആഘാതം പെരിയാർ കടുവ-ആന സങ്കേതം അനുഭവിച്ചു വരുന്നു.


925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ ബഫർ സോണിൽ സ്ഥിതി ചെയ്യുന്ന ശബരിമലയുടെ സ്വന്തം നദി,പമ്പയുടെ വെള്ളമൊഴുക്ക്  പടിപടിയായി കുറയുകയാണ്(പ്രതിവര്‍ഷം 8 cm വെച്ച്).ഒന്നര ഡസൻ മലകളാൽ ശ്രദ്ധനേടിയ ശബരിമല കാടുകൾ ശോഷി ക്കുന്നു എന്നു തെളിയിക്കുന്നതാണ് പമ്പയുടെ തളർച്ച.നദിയി ലെ E.coli bacteria യുടെ സാനിധ്യം100 ml ൽ3.5 ലക്ഷം എന്ന തോതിലാകാറുണ്ട്(അനുവദിക്കപെട്ടത് 500 മാത്രമാണ്.) ഗംഗയെ പോലെ ഏറ്റവും കൂടുതല്‍ വിസര്‍ജ്ജ്യങ്ങൾ ഒഴുകുന്ന നദികളിൽ  മുന്‍പന്തിയിലാണ് പമ്പയും.അച്ചന്‍ കോവിലും മണിമലയാറും സമാന അവസ്ഥയിലെത്തി.


100 വർഷത്തിലധികമായി സംരക്ഷണം ലഭിച്ചു വരുന്ന പെരിയാർ കാടിന്റെ സാന്നിധ്യം,രാജ്യത്തെ എറ്റവും കുറവ് അന്തരീക്ഷ മലിനീകരണമുള്ള ജില്ലയാക്കി പത്തനംതിട്ടയെ മാറ്റിയിരുന്നു.ജില്ലയുടെ 58% പ്രദേശവും വന നിബിഢമാണ്. കോട്ടയത്തേക്കു വ്യാപിച്ചു കിടക്കുന്നു പെരിയാർ കടുവാ/ആന സങ്കേതം.1930 മുതൽ നിയന്ത്രണങ്ങൾക്കു വിധേയ മായിരുന്ന പ്രദേശം ,ആദ്യകാലത്ത് രാജാവിന്റെ വേട്ടക്കായി മാത്രം മാറ്റി വെച്ചു.പിൽക്കാലത്ത്(1950)ദേശീയ ഉദ്യാനവും കടുവാ സങ്കേതവും അവസാനം ആന സംരക്ഷിത മേഖലയു മായി മാറി.


രാജ്യത്തെ കടുവാസങ്കേതങ്ങളില്‍ വെച്ച് നിരവധി പ്രത്യേകത കള്‍ ഉള്ള പെരിയാര്‍ വനത്തില്‍ 8 ലക്ഷം സന്ദര്‍ശകര്‍ പ്രതി വര്‍ഷം എത്തുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ സംരക്ഷിത മേഖലയായ ഇവിടെ തന്നെയാണ് ഏറ്റവും കൂടുതൽ  ആനകളെ കാണുവാൻ കഴിയുന്നത്. 


ശബരിമലയുടെ പവിത്രത,അവിടുത്തെ കാടുകളുടെയും  അതിലെ സൂക്ഷ്മ ജീവികള്‍ മുതല്‍ അയ്യപ്പന്റെ വാഹനമായ കടുവയുടെയും  മറ്റു ജീവികളുടെയും സംരക്ഷണത്തെ മുൻ നിര്‍ത്തി ആയിരിക്കണം എന്ന് പ്രകൃതിയെ സ്നേഹിക്കുന്ന വര്‍ ആഗ്രഹിക്കുന്നു.ഭക്തരും അങ്ങനെ മാത്രമെ ആഗ്രഹി ക്കൂ എന്നാണ് പ്രതീക്ഷിക്കേണ്ടത്.


അയ്യപ്പൻ്റെ പ്രിയപ്പെട്ട പുലികൾ ഇല്ലാത്ത18 മലകളും വരണ്ടു ണങ്ങിയ പമ്പയും ശബരീശനു മാത്രമല്ല തെക്കൻ കേരളത്തി ന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ദേവസ്വം ബോർഡും ഭക്തരും ഇനി എങ്കിലും തിരിച്ചറിയുവാൻ വൈകരുത്.


പൂങ്കാവനം എന്ന് ഭക്തർ കരുതുന്ന പെരിയാർ സംരക്ഷിത മേഖലയിലെ നിലവിലുള്ള വർധിച്ച ജന-വാഹന സാനിധ്യവും അവരുടെ പമ്പയിലെ ഇടപെടലും കുറച്ചു കൊണ്ടു വരിക. നിയന്ത്രണത്തോടെ എത്തുന്ന ഭക്തർക്ക് , വിവിധ നഗരങ്ങളി ലായി വേണ്ട പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment