കാലാവസ്ഥാ സമ്മേളനങ്ങൾ ലോബിയിസ്റ്റുകളുടെ പിടിയിൽ !


First Published : 2025-11-11, 04:38:31pm - 1 മിനിറ്റ് വായന


കാലാവസ്ഥ ഉച്ചകോടിയിൽ വർധിച്ചു വരുന്ന അട്ടിമറികൾ ഗൗരവതരമായി മാറുകയാണ്.കഴിഞ്ഞ നാല് വർഷത്തിനിടെ 5,000-ത്തിലധികം ഫോസിൽ ഇന്ധന കമ്പനി പ്രതിനിധികൾ ക്ക് യുഎൻ കാലാവസ്ഥാ ഉച്ചകോടികളിൽ പ്രവേശനം നൽകിയിരുന്നതായി വിധക്തർ വ്യക്തമാക്കുന്നു.


ഈ സമീപനം വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അപര്യാപ്തമായ കാലാവസ്ഥ പ്രതിരോധ പ്രവർത്തനം, റെക്കോർഡ് എണ്ണ-വാതക ഉൽപ്പാദനം ഉണ്ടായ കാലയളവാ യിരുന്നു എന്ന്  പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു.


കാലാവസ്ഥാ തകർച്ചയ്ക്ക് കൂടുതലും ഉത്തരവാദികളായ എണ്ണ,വാതകം,കൽക്കരി വ്യവസായങ്ങളുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്ന ലോബിസ്റ്റുകൾക്ക് കാലാവസ്ഥാ ചർച്ചകളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്.


സമീപ വർഷങ്ങളിൽ ലോക നേതാക്കളുമായും കാലാവസ്ഥാ ചർച്ചക്കാരുമായും കൂടിച്ചേർന്ന് ഏകദേശം 5,350 ലോബിസ്റ്റു കളാണ് ഇടപെടലുകൾ നടത്തിയത്.വ്യാപാര ഗ്രൂപ്പുകൾ, ഫൌണ്ടേഷനുകൾ,180 എണ്ണ,വാതകം,കൽക്കരി കമ്പനികൾ എന്നിവയുൾപ്പെടെ കുറഞ്ഞത് 859 ഫോസിൽ ഇന്ധന സംഘടനകൾക്കായി ഇവർ സംസാരിച്ചു.


2021 നും 2024 നും ഇടയിൽ പകുതിയിലധികം ഉൽപാദിപ്പിച്ച എണ്ണ,വാതക കമ്പനികളാണ് കാലാവസ്ഥാ ചർച്ചകളിലേക്ക് ലോബിസ്റ്റുകളെ അയച്ചത്.


ലോകത്തിലെ ഏറ്റവും ലാഭകരമായ സ്വകാര്യ,പൊതു ഉടമസ്ഥതയിലുള്ള എണ്ണ,വാതക കോർപ്പറേഷനുകൾ 2024 ൽ 3370 കോടി ബാരൽ എണ്ണയ്ക്ക് തുല്യമായ ഉൽപാദനം നടത്തി.


പുതുതായി പുറത്തിറക്കിയ Global Oil and Gas Exit list അനുസരിച്ച്,പര്യവേഷണത്തിനും ഉൽപാദനത്തിനുമായി തയ്യാറെടുക്കുന്ന എല്ല ഹ്രസ്വകാല ഫോസിൽ ഇന്ധന വിപുലീകരണ പദ്ധതികളുടെയും മൂന്നിൽ രണ്ട് ഭാഗവും(63%) 90 കമ്പനികളാണ് .


ആഗോള താപനിലയിലെ വർദ്ധനവ് വ്യവസായ വിപ്ലവത്തിന് മുമ്പുള്ള നിലവാരത്തേക്കാൾ 1.5 C ആയി പരിമിതപ്പെടുത്തു ന്നതിൽ പരാജയപ്പെടുകയാണ്.വർദ്ധിച്ചുവരുന്ന ശാസ്ത്രീയ തെളിവുകൾക്കിടയിൽ ഫോസിൽ ഇന്ധന കമ്പനികളെയും മറ്റ് വലിയ മലിനീകരണകാരികളെയും വാർഷിക കാലാവസ്ഥാ ചർച്ചകളിൽ നിന്ന് ഒഴിവാക്കി നിർത്തേണ്ട തുണ്ട്.

ഈ വിവരങ്ങൾ ആഗോള കാലാവസ്ഥാ പ്രക്രിയയുടെ കോർപ്പറേറ്റ് പിടിച്ചെടുക്കൽ വ്യക്തമായി തുറന്നുകാട്ടുന്നു.


ആദിമവാസികളും മറ്റും അതിജീവനത്തിനായി പോരാടു മ്പോൾ,കാലാവസ്ഥാ തകർച്ചയ്ക്ക് കാരണമാകുന്ന അതേ കമ്പനികൾ അവരുടെ ഫോസിൽ സാമ്രാജ്യങ്ങൾ വികസിപ്പി ക്കുന്നത് തുടരാൻ രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കുക യാണ്.


തദ്ദേശീയരായ തദ്ദേശവാസികൾ,വിശിഷ്യ ആമസോൺ നിവാസികൾ വലിയ  മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവി ക്കുന്നു.വഷളായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം,കാട്ടുതീ, കടുത്ത ഉഷ്ണ തരംഗങ്ങൾ എന്നിവയാൽ ആഘാതത്തി ലാണ് അവർ.


ഫോസിൽ ഇന്ധന ചൂഷണം,വ്യാവസായിക കൃഷി,ഖനനം തുടങ്ങിയ വ്യവസായങ്ങളാൽ നശിപ്പിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിലെ ബെലെം നഗര ത്തിൽ 30-ാമത് യുഎൻ കാലാവസ്ഥാ ഉച്ചകോടി(കോപ് 30)തിങ്കളാഴ്ച ആരംഭിക്കുമ്പോഴാണ് ഇന്ധന കമ്പനികളുടെ കടന്നുകയറ്റത്തെ പറ്റി വീണ്ടും ചർച്ചയാകുന്നത്.


കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ മികച്ച രീതിയിൽ നേരിടാം എന്നതിനെക്കുറിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളും ചർച്ച ചെയ്യുന്ന വാർഷിക യോഗങ്ങൾ ലക്ഷ്യങ്ങളിൽ എത്തുന്നില്ല.


കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭ യുടെ ചട്ടക്കൂട് ഉടമ്പടിയും ആഗോള താപനം1.5 Cൽ താഴെയായി കുറയ്ക്കുന്നതിനുള്ള 2015 ലെ പാരീസ് കരാറും വീണ്ടും ചർച്ചയാകും.


ഗ്ലാസ്ഗോ(COP26),ഷാംഎൽ-ഷെയ്ഖ്(COP27),ദുബായ് (COP28),ബാക്കു(COP29)എന്നിവിടങ്ങളിലെ ചർച്ചകളിൽ പങ്കെടുത്ത ഫോസിൽ ഇന്ധന ലോബിസ്റ്റുകളെ ഒഴിവാക്കി നിർത്തേണ്ടതുണ്ട്.


ലോകത്തിലെ ഏറ്റവും സമ്പന്നവും മലിനീകരണമുണ്ടാക്കുന്ന തുമായ രാജ്യങ്ങളുടെ നടപടിയുടെ അഭാവത്തിൽ വർദ്ധിച്ചു വരുന്നു ജനരോഷം.ഫോസിൽ ഇന്ധന വ്യവസായത്തിന് മിക്ക രാജ്യങ്ങളേക്കാളും മുന്തിയ പ്രാധാന്യം നൽകിയ ശീലം മാറ്റേണ്ടതുണ്ട്.


കഴിഞ്ഞ വർഷം,1,773 രജിസ്റ്റർ ചെയ്ത ഫോസിൽ ഇന്ധന ലോബിസ്റ്റുകൾ അസർബൈജാനിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തു.ഏറ്റവും കാലാവസ്ഥാ ദുർബലമായ 10 രാജ്യങ്ങ ളിൽ നിന്നുള്ള മൊത്തം പ്രതിനിധികളുടെ എണ്ണത്തേക്കാൾ 70% കൂടുതലായിരുന്നു അവർ(1,033).


കഴിഞ്ഞ നാല് കാലാവസ്ഥാ ഉച്ചകോടികളിൽ കുറഞ്ഞത് 28 ലോബിസ്റ്റുകളെ അയച്ച ഭൂരിപക്ഷം സർക്കാർ ഉടമസ്ഥത യിലുള്ള ബ്രസീലിയൻ മൾട്ടിനാഷണൽ കമ്പനിയായ Petrobaz, അടുത്തിടെ ആമസോണിൽ നിന്ന് കടലിൽ പര്യവേക്ഷണം നടത്താൻ ലൈസൻസ് നൽകി,ഇത് ഒന്നിലധികം തദ്ദേശീയ സമൂഹങ്ങ ളുടെയും ഗ്രഹത്തിലെ അറിയപ്പെടുന്ന ഇനങ്ങളുടെ 10%ത്തുടെയും ആവാസ കേന്ദ്രമാണ്.


കാലാവസ്ഥ ദുരന്തങ്ങൾ ശക്തമാകുമ്പോൾ,കാലാവസ്ഥ സമ്മേളനങ്ങളെ അട്ടിമറിക്കാൻ ഇന്ധന കമ്പനികൾ എടുക്കുന്ന തയ്യാറെടുപ്പുകളെ കൂടുതൽ ഗൗരവതരമായി തിരിച്ചറിയാൻ പരിസ്ഥിതി ലോകം തയ്യാറാകണം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment