ലോക കാലാവസ്ഥ സമ്മേളനം ബ്രസീലിൽ
First Published : 2025-11-06, 03:36:38pm -
1 മിനിറ്റ് വായന
4.jpg)
2030 ലെ ലോക കാലാവസ്ഥ ഉച്ചകോടി ബെലേം(Belem)ൽ (ബെതലഹേം) നടക്കുകയാണ്. ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ പാര(Para)യുടെ തലസ്ഥാനമാണ് ബെലേം. നവംബർ 10-21 വരെയാണ് സമ്മേളനം ആമസോൺ കാടു കളുടെ ഭാഗമായ നഗരത്തിൽ നടക്കുന്നത്.Confernce of the Parties(COP)21/പാരീസ് സമ്മേളന തീരുമാനങ്ങൾ വേണ്ട പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിൽ നടക്കുന്ന സമ്മേളന വേദിക്കായുള്ള റോഡുനിർമാണം വിവാദങ്ങൾ ഉയർത്തിയിരുന്നു.
കാലാവസ്ഥ സമ്മേളനങ്ങൾ നിരന്തരമായി അട്ടിമറിക്കപ്പെ ടുന്ന സാഹചര്യത്തിൽ,ആഗോളതാപനം നിയന്ത്രിക്കാൻ ഉണ്ടാക്കിയ ഉറപ്പുകളെ മറക്കുവാനാണ് അമേരിക്കയെ പോലെയുള്ള രാജ്യങ്ങൾ ശ്രമിക്കുന്നത്.2030 കൊണ്ട് അന്തരീക്ഷ ഊഷ്മാവ് വർധന,1.5 ഡിഗ്രി കടക്കാതിരിക്കാ നുള്ള മുൻകരുതലുകൾ പാളുമ്പോൾ,ചൂട് 1.55 ഡിഗ്രി കടന്നതായി വാർത്തകൾ വന്നിരുന്നു.
സമ്മേളന നഗരിയുടെ ഭാഗമായി ആമസോൺ കാടുകളിലൂടെ മരങ്ങൾ വെട്ടിമാറ്റിയുള്ള റോഡുനിർമാണത്തെ പറ്റിയുള്ള വിമർശനങ്ങൾ ബ്രസീലിൽ ശക്തമായി തുടരുന്നുണ്ട്.വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന പ്രതിനിധികൾക്ക് ആമസോൺ കാടുകളെ അടുത്തറിയാനാണ് മരങ്ങൾ മുറിച്ചു മാറ്റി റോഡു പണിതത് എന്ന ന്യായം സർക്കാർ ഉയർത്തിയിരുന്നു.
ആഗോള കാലാവസ്ഥാ വ്യതിയാനം വികസ്വര സമ്പദ്വ്യവസ്ഥ യിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഈ വർഷം പ്രധാന ചർച്ച യായി ഉയരും.കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിൽ വികസ്വര രാജ്യങ്ങൾ പ്രധാന പങ്ക് വഹിക്കണമെന്ന വർദ്ധിച്ചു വരുന്ന അംഗീകാരത്തിന് ആമസോണിന്റെ പ്രതീകാത്മക തിരഞ്ഞെടുപ്പ് അടിവരയിടുന്നു.
ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഈ അംഗീകാരം പ്രകടമായ ഫലങ്ങളിലേക്ക് വിവർത്തനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
പതിറ്റാണ്ടുകളായി,ആഫ്രിക്കയുടെ കാലാവസ്ഥാ ദുരിതങ്ങൾ രൂക്ഷമാണ്.ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 4% താഴെ മാത്രമാണ് ഈ ഭൂഖണ്ഡം സംഭാവന ചെയ്യുന്നതെ ങ്കിലും അവയുടെ പ്രത്യാഘാതങ്ങൾ അതിരു കടന്നതാണ്. ആവർത്തിച്ചുള്ള വരൾച്ച,വെള്ളപ്പൊക്കം,ഭക്ഷ്യ ക്ഷാമം എന്നിവ ലക്ഷക്കണക്കിന് ആളുകൾക്കു ഭീഷണിയാണ് . "കാലാവസ്ഥാ നീതിക്ക്"വേണ്ടിയുള്ള ധാർമ്മിക ആഹ്വാനം നിയമാനുസൃതമായി തുടരുമ്പോഴും അത് പരിമിതമായ ഫലങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ.
വികസിത രാജ്യങ്ങൾ അവരുടെ ധനകാര്യ ഉത്തരവാദിത്വം പാലിക്കുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ടു.കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വർദ്ധിക്കുമ്പോൾ, ആഫ്രിക്കയുടെ ധാർമ്മിക ബോധ്യങ്ങൾ തന്ത്രപരവും തദ്ദേശീ യവുമായ പരിഹാരങ്ങൾക്ക് വഴിയൊരുക്കേണ്ടതുണ്ട്.
2025 സെപ്റ്റംബറിൽ ആഡിസ് അബാബയിൽ നടന്ന രണ്ടാം ആഫ്രിക്കൻ കാലാവസ്ഥാ ഉച്ചകോടിയിൽ(ACS-2)ഈ മാറ്റം വ്യക്തമാക്കിയിരുന്നു.2023-ൽ നെയ്റോബിയിൽ നടന്ന ഉദ്ഘാടന ഉച്ചകോടിയെ അടിസ്ഥാനമാക്കി,കാലാവസ്ഥാ വ്യതിയാനവുമായി കൃഷിയെയും മറ്റും പൊരുത്തപ്പെടുത്താനു ള്ള ആഫ്രിക്കൻ ശ്രമങ്ങളെ ACS-2 പ്രതിഫലിപ്പിച്ചു.നിക്ഷേപം, പുതിയ വഴികൾ തേടൽ,സ്ഥാപന പരിഷ്ക്കരണം എന്നിവയി ലൂടെ ആഫ്രിക്കൻ നേതൃത്വത്തിലുള്ള തന്ത്രങ്ങൾ ഏകീകരി ക്കാൻ ഉച്ചകോടി ശ്രമിച്ചു.
ആഫ്രിക്കയുടെ ഭൂപ്രകൃതിയെ കാലാവസ്ഥക്ക് യോജിക്കും വിധം പരിവർത്തനം ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യമാ യിരുന്നു ACS-2 ന്റെ കേന്ദ്ര പ്രമേയം.ഈ ഭൂഖണ്ഡത്തിന് സമൃദ്ധമായ പുനരുപയോഗ ഊർജ്ജ സാധ്യതകളും വിപുല മായ പ്രകൃതിവിഭവങ്ങളും യുവജനങ്ങളും ഉണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും ഉയർന്ന കടക്കാരാണവർ.ആഗോള ക്രെഡിറ്റ് റേറ്റിംഗ് സംവിധാനങ്ങളിലെ ഘടനാപരമായ പക്ഷപാതങ്ങൾ ആഫ്രിക്കൻ സമ്പദ്വ്യവസ്ഥയെ ഉയർന്ന അപകടസാധ്യതയുള്ളവയായി മാറ്റി എടുത്തു.ഇത് സ്വകാര്യ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുകയും മൂലധനച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സാമ്പത്തിക നീതിയില്ലാതെ കാലാവസ്ഥാ നീതി സാധ്യമല്ലെന്ന് ACS-2 ൽ ആഫ്രിക്കൻ നേതാക്കൾ വാദിച്ചു.വായ്പയെടു ക്കൽ ചെലവ് കുറയ്ക്കുക,ഇളവുള്ള ധനസഹായം വിപുലീക രിക്കുക,ആഫ്രിക്കയുടെ സ്വന്തം ധനകാര്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉണ്ടായി.
Africa Climate Facility,Africa Climate Innovation എന്നിവ സ്ഥാപിക്കാനുള്ള തീരുമാനം ACS -2 ന്റെ പ്രധാന ഫലങ്ങളായി രുന്നു.സുസ്ഥിര വ്യവസായവൽക്കരണത്തിനായി ധന സഹായം,ഇൻഷുറൻസ് ,സ്വകാര്യമേഖലയിലെ നിക്ഷേപം സമാഹരിക്കൽ തുടങ്ങിയവക്കായാണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബഹുമുഖ വികസന ബാങ്കുകൾ(Multy Development Bank) ആഫ്രിക്കൻ രാജ്യങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന തിനും ആഫ്രിക്കൻ ധനകാര്യ സ്ഥാപനങ്ങളെ മുൻഗണന യിൽ അംഗീകരിക്കുന്നതിനും തയ്യാറാകണം.
യൂറോപ്യന്മാർ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ബന്ധിപ്പിക്കുന്ന തിനുപകരം അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന തിനായി റോഡുകൾ,തുറമുഖങ്ങൾ,റെയിൽവേ എന്നിവ നിർമ്മിക്കപ്പെട്ടു.ഈ ചൂഷണ സമീപനം പാരിസ്ഥിതിക തകർച്ചയും സാമ്പത്തിക ആശ്രിതത്വവും ആഫ്രിക്കക്ക് ഉണ്ടാക്കി കൊടുത്തു.
പ്രകൃതിവിഭവങ്ങൾ കൊണ്ട് സമ്പന്നമായ ഭൂഖണ്ഡത്തെ കൊള്ളയടിച്ച ശക്തികളുടെ സമീപനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.ആഫ്രിക്കയുടെ ഇന്നത്തെ അവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സഹായവും സാങ്കേതികവിദ്യയും ഉറപ്പിക്കൽ COP 30 ലെ പ്രധാന അജണ്ടകളാണ്.പാരീസ് തീരുമാനങ്ങളിൽ ഉണ്ടായ അട്ടിമറികളും പരിഹാര മാർഗ്ഗങ്ങളും ബെലോം സമ്മേളന ത്തിൽ ശക്തമായി ഉയർത്തനാണ് African Climate Submit 2 ൻ്റെ തീരുമാനം.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
2.jpg)
2.jpg)