'ഹൃദയഭേദകം'; ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് ഗ്രേറ്റ




ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയിലുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തംബർഗ്. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു.


‘ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോള സമൂഹം ആവശ്യമായ സഹായം നൽകണം’– ട്വീറ്റിൽ പറയുന്നു.


യുകെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ഓക്‌സിജന്റെ കുറവ് കാരണം 50 ഓളം രോഗികളാണ് ഡൽഹിയിൽ മാത്രമായി കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച് വീണത്. സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. സഹായത്തിനായി കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും ജനങ്ങളുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment