'ചില്‍ ഡൊണാള്‍ഡ് ചില്‍'; ട്രംപിനെ പരിഹസിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രേ‌റ്റ തുന്‍ബര്‍ഗ്




ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിന്റെ അവസാന പാദത്തിലാണിപ്പോള്‍. ഡെമോക്രാ‌റ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ അടുത്ത പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായി. എതിര്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് സ്വയം വിജയിയായി പ്രഖ്യാപിച്ചും കോടതിയില്‍ കേസ് നല്‍കിയും പിടിച്ചു നില്‍ക്കുന്നതിനിടെ അതിനെ പരിഹസിച്ച്‌ പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകയും ഗ്രേ‌റ്റ തുന്‍ബര്‍ഗ്.


കാലാവസ്ഥാ വ്യതിയാനത്തെ ലോകരാജ്യങ്ങള്‍ ശ്രദ്ധ കൊടുക്കാത്തതിന് ഗ്രേ‌റ്റ തുന്‍ബര്‍ഗ് നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. പരിസ്ഥിതി വിഷയങ്ങൾ ഉന്നയിച്ച് നിരവധി പേരുടെ പ്രശംസയും ഗ്രേ‌റ്റ തുന്‍ബര്‍ഗ് നേടിയിരുന്നു. എന്നാൽ പരിസ്ഥിതി വിരുദ്ധത കാണിതിരുന്ന ഡൊണാൾഡ് ട്രംപ് 2019 ഡിസംബറില്‍ പോസ്‌റ്റ് ചെയ്‌ത ട്വീ‌റ്റില്‍ സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ ഗ്രേ‌റ്റ പരിശീലിക്കണമെന്നും അതിന് ശേഷം സുഹൃത്തുമൊത്ത് സിനിമയ്‌ക്ക് പോയി മനസ് തണുപ്പിക്കണമെന്നുമായിരുന്നു പരിഹാസ്യ രൂപേണ ട്രംപ് പറഞ്ഞത്. ഇടിനാണ് ഇപ്പോൾ  ഗ്രേ‌റ്റ തുന്‍ബര്‍ഗ് തിരിച്ചടിച്ചിരിക്കുന്നത്.


‘പരിഹാസ്യം, ട്രംപ് നിങ്ങള്‍ ഉറപ്പായും നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് അടുത്ത ഒരു സുഹൃത്തിന്റെ കൂടെ പോയി നല്ല സിനിമ കാണൂ! ചില്‍ ഡൊണാള്‍ഡ് ചില്‍,’ ഗ്രേറ്റ ട്വീറ്റ് ചെയ്തു.


ടീനേജ് കാലാവസ്ഥാ പ്രവര്‍ത്തകയായി ടൈം മാഗസിന്‍ ഗ്രേറ്റയെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതേ ട്വീറ്റ് ട്രംപിനെക്കുറിച്ചാക്കി മാറ്റിക്കൊണ്ടായിരുന്നു ഗ്രേറ്റയുടെ മധുര പ്രതികാരം.


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിമര്‍ശിച്ച് ഗ്രേറ്റ നേരത്തെയും രംഗത്തെത്തിയിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന് വോട്ട് നല്‍കണമെന്നും ഗ്രേറ്റ അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ബൈഡനാണ് ജയിക്കേണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment