ഭൂഗര്‍ഭജലം കുറയുന്നു; മലബാർ ജില്ലകള്‍ കടുത്ത വരൾച്ച




കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെന്നു കേന്ദ്ര ജലവിഭവ കേന്ദ്രം (സിഡബ്ല്യുആർഡിഎം) അറിയിച്ചു. പ്രളയം ജലം കൊണ്ട് മൂടിയിട്ടും കേരളത്തിൽ വരും നാളുകളിൽ വെള്ളത്തിനായി ഓടേണ്ട അവസ്ഥയാണ്. ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ കടുത്ത വരൾച്ച അഭിമുകീകരിക്കേണ്ടി വരും. ഭൂഗര്‍ഭജല വിതാനത്തിലുണ്ടാകുന്ന കുറവാണു പ്രതിസന്ധിക്കു കാരണം.


പ്രളയത്തിനുശേഷം വെള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞതാണ് വരൾച്ചയുടെ പ്രധാന കാരണം. പ്രളയത്തെ തുടര്‍ന്ന് മേല്‍മണ്ണ് വ്യാപകമായി ഒലിച്ചുപോയതോടെ, പെയ്ത മഴ ആഗിരണം െചയ്യാനുള്ള ഭൂമിയുടെ കഴിവും കുറഞ്ഞു. ഇതോടെ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവുണ്ടായി. ഇടമഴയില്ലെങ്കില്‍ ഇതു വീണ്ടും കുറയും. അങ്ങനെ സംഭവിച്ചാൽ ഇത്തവണ കേരളത്തിൽ സംഭവിക്കാൻ പോകുന്നത് കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ വരൾച്ചയാകും. 


വടക്കൻ കേരളത്തിലാകും ഏറ്റവും വലിയ ജലക്ഷാമം നേരിടേണ്ടി വരിക എന്ന്നാണ് വിദഗ്ദർ പറയുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ഇത്തവണ മലബാറില്‍ 15 ശതമാനത്തിന്റെ കുറവാണ് മഴ പെയ്തത്. മലബാർ വരൾച്ചയിലേക്ക് പോകുന്നതിനിന്റെ സൂചനകൾ കണ്ട് തുടങ്ങിയിട്ടുണ്ട്. മലപ്രദേശങ്ങളിലെല്ലാം കിണറുകളും മറ്റു ജല സ്രോതസുകളും വറ്റി വരണ്ടിട്ടുണ്ട്. മാർച്ച് പകുതിയോടെ വെള്ളം തീരെ കുറയുന്ന പുഴകൾ ഇപ്പോഴേ വറ്റി തുടങ്ങിയിട്ടുണ്ട്. 


പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയോതോടെ ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പ്രളയം കണ്ടുപേടിച്ച് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത് സ്ഥിതി ഗുരുതരമാക്കി. ഉറച്ച തീരുമാനങ്ങളോടെ നിലവിലുള്ള ജലം സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന് ഉടൻ സർക്കാർ തുടക്കം കുറിക്കേണ്ടതുണ്ട്. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment