ഫ്ലോറൻസ് ചുഴലിക്കാറ്റിന് ശേഷം കൊതുകുകൾ പെരുകുന്നു




ഫ്ലോറൻസ് ചുഴലിക്കാറ്റ് തകർത്ത നോർത്ത് കരോലിനയിൽ കൊതുകുകൾ പെരുകുന്നു .സാധാരണ കാണപ്പെടുന്നതിലും മൂന്നിരട്ടി വലുപ്പമുള്ള ദശലക്ഷം കൊതുകുകൾ സയൻസ് ഫിക്ഷൻ സിനിമയിലേതുപോലെ കരോലീനയെ ചുറ്റിക്കറങ്ങുകയാണ് .കൊടുങ്കാറ്റിന് ശേഷം കൂടുതൽ ശക്തമായ മഴപെയത ടാർ ഹീൽ സ്റ്റേറ്റിലാണ് മഞ്ഞു മഴപോലെ കൊതുക് ചിതറി നടക്കുന്നത്.ഇതിനിടെ പ്രദേശവാസിയെടുത്ത കൊതുകുകളുടെ വീഡിയോ വൈറലായി 

 

 

കൊടുങ്കാറ്റിന് മുൻപ് അഞ്ചുമിനിട്ടിനുള്ളിൽ മൂന്നുകൊതുകിനെ കണ്ടിരുന്നു,ഒരാഴ്ച്ചകഴിഞ്ഞപ്പോൾ എട്ടായി .ഇപ്പോൾ അൻപതെണ്ണം വരെയെത്തുമെന്ന് നാട്ടുകാർ പറയുന്നു .

 


കൊടുങ്കാറ്റിനുശേഷം കൊതുകുകളുടെ വരവ് ഉണ്ടാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. വലിയകൊതുകുകൾ ചെറിയ കൊതുകുകളുടെയത്ര അപകടകാരികൾ അല്ല .വെസ്റ്റ് നൈൽ രോഗം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യവും ഇവിടെയുണ്ട് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment