തെ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ 'ഇ​ഡൈ' ചു​ഴ​ലി​ക്കാ​റ്റും പേ​മാ​രി​യും; 215 മ​ര​ണം


First Published : 2019-03-19, 11:05:44am - 1 മിനിറ്റ് വായന


ഹ​രാ​രെ: തെ​ക്കു​കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ​നാ​ശം വി​ത​ച്ച്​ ചു​ഴ​ലി​ക്കാ​റ്റും പേ​മാ​രി​യും. മൊ​സാം​ബീ​ക്, സിം​ബാ​ബ്​​വെ, മ​ലാ​വി എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച ‘ഇ​ഡൈ’ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 215 ആ​യി. മൊ​സാം​ബീ​ക്കി​ലും മ​ലാ​വി​യി​ലും മാ​ത്രം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 126 ആ​ണെ​ന്ന്​ റെഡ് ക്രോസ് അ​റി​യി​ച്ചു. മൊ​സാം​ബീ​ക്കി​ലെ തു​റ​മു​ഖ​ന​ഗ​ര​മാ​യ ബൈ​റ​യി​ലാ​ണ്​ കൂ​ടു​ത​ൽ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ​ത്.  ഒരു ലക്ഷം പേര്‍ കടുത്ത ദുരിതമനുഭവിക്കുന്നതായും ബെയ്റ സിറ്റി പൂര്‍ണമായി തകര്‍ന്നതായും പ്രസിഡന്റ് ഫിലിപ് നൂയിസി ചൂണ്ടിക്കാട്ടി.


മൊസാംബിക്കിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 84 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 1000 കവിഞ്ഞേക്കുമെന്ന് ആശങ്കയുള്ളതായും മൊസാംബിക്ക് പ്രസി‍‍‍‍ഡന്‍റ് പറഞ്ഞു. അയല്‍ രാജ്യങ്ങളായ മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ചു.


റെഡ് ക്രോസിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടുകള്‍ വ്യാപകമായി തകര്‍ന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയ നിലയിലാണ്. ഗതാഗതസംവിധാനങ്ങളും താറുമാറായി. അണക്കെട്ട് തകര്‍ന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.


90 ശ​ത​മാ​നം കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ളോ ത​ക​ർ​ച്ച​യോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ അ​ണ​ക്കെ​ട്ട്​ ത​ക​ർ​ന്ന്​ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള അ​വ​സാ​ന റോ​ഡും ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടെ അ​ഞ്ച​ര​ല​ക്ഷം പേ​ർ വ​സി​ക്കു​ന്ന ബൈ​റ ന​ഗ​രം പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു. മൊ​ത്തം 15 ല​ക്ഷ​ത്തി​ലേ​റെ പേ​രെ​യാ​ണ്​ ചു​ഴ​ലി​ക്കാ​റ്റ്​ ബാ​ധി​ച്ച​ത്. 


സിം​ബാ​ബ്​​വെ​യി​ൽ ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും യു.​എ.​ഇ​യി​ലാ​യി​രു​ന്ന പ്ര​സി​ഡ​ൻ​റ്​ എ​മേ​ഴ്​​സ​ൺ മം​ഗാ​ഗ്വ പ​ര്യ​ട​നം വെ​ട്ടി​ച്ചു​രു​ക്കി മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment