അനധികൃത ഖനനം അവസാനിപ്പിയ്ക്കുക
First Published : 2024-09-11, 11:19:56pm -
1 മിനിറ്റ് വായന

പ്രതികരണം നഷ്ടപെട്ട സമൂഹത്തിൽ ദുരന്തങ്ങൾ സജീവ മാകുമെന്ന് ഇന്നത്തെ കേരളം ഓർമ്മപ്പെടുത്തുകയാണ് എന്ന് ഗ്രീൻ മൂവ്മെൻ്റ് നേതൃത്വം കൊടുത്തു നടത്തിയ മൈനിംഗ്-ജിയോളജി സംസ്ഥാന ആഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സൂര്യ കൃഷ്ണ മൂർത്തി അഭിപ്രായപ്പെട്ടു. കലാകാരന്മാർ രാഷ്ട്രീയ പക്ഷപാതത്തിന് അതീതമായി ചിന്തിക്കണം അങ്ങനെയായിരുന്നു കേരളം,എന്നാൽ ഇന്നാ സ്ഥിതിയ്ക്കു മാറ്റമുണ്ടായിരിക്കുന്നു.
കേരളത്തിൻ്റെ പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെടുമാറ് നിയമ ങ്ങളെ വെല്ലു വിളിച്ച് ,ഖനനവും വനംവെട്ടി തെളിക്കലും തുടരുന്നു.നിർമാണങ്ങളിൽ മലയാളികൾ തുടരുന്ന തെറ്റായ ശീലങ്ങൾ കഴിഞ്ഞ കാൽ നൂറ്റാണ്ടുകൊണ്ട് ശക്തമായി. പരിചിതമല്ലാത്ത സുനാമിയും മേഘവിസ്ഫോടനവും ശക്ത മായ ഉരുൾപൊട്ടലും കേരളത്തിന് ഇന്ന് ചിരപരിചിതമായി ക്കഴിഞ്ഞു.ഇതിൻ്റെ പശ്ചാത്തലത്തിൽ നിർമാണ വിഷയങ്ങ ളിൽ പരിസ്ഥിതിയുടെ മാറ്റങ്ങളെ മുൻനിർത്തി വലിയ പൊളി ച്ചെഴുത്തലുകൾ നടത്തുവാൻ സർക്കാരും ജനവും മുന്നോട്ടു വരണം.ഓരോ പ്രകൃതി ദുരന്തവും കേരളം വാസയോഗ്യമ ല്ലാത്ത നാടായി മാറുകയാണ് എന്ന് ലോകത്തോടു വിളിച്ചു പറയുന്നുണ്ട് എന്ന് ആർക്കിറ്റക്റ്റ് ശങ്കർ അഭിപ്രായപ്പെട്ടു.
ഉരുൾ പൊട്ടലുകൾ സജീവമായി മാറിയ പശ്ചിമഘട്ടത്തിലെ പാറ-മണ്ണ് ഖനനങ്ങൾ അവസാനിപ്പിയ്ക്കുക,നിയമവിരുധ ഖനനങ്ങൾ അവസാനിപ്പിയിക്കുക,ദൂരം 300 മീറ്റർ ആയി നിജപ്പെടുത്തുക,നിയന്ത്രിത സ്ഫോടനങ്ങൾ, ഖനനം പൊതു മേഖലയിൽ മാത്രം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി നടത്തിയ മൈനിംഗ് ജിയോളജി സംസ്ഥാന ആഫീസ് മാർച്ചിൽ അധ്യക്ഷനായിരുന്നു ഗ്രീൻ മൂവ്മെൻ്റ് ജനറൽ കൺവീനർ TV രാജൻ.
വിളയോടി വേണുഗോപാൽ,വെള്ളനാട് രാമചന്ദ്രൻ, ബാൾക്കിസ് ബാനു,ഡോ.ഡിൽജൊ ഡേവിഡ്,മേരികുട്ടി, ബാബുജി,സുശീലൻ,സുരേന്ദ്രൻ,സഞ്ജീവ് എസ്.ജെ,തോമസ് ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.സ്വാഗതം ഇ. പി. അനിലും കൃതഞ്ജത മലയൻകീഴ് ശശികുമാറും പറഞ്ഞു.
വിവിധ ക്വാറി വിരുദ്ധ സമര സമിതികളുടെയും പരിസ്ഥിതി സംരക്ഷണ സമിതികളുടെയും പ്രവർത്തകർ ഈ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി.
അനധികൃത ഖനനത്തിലെ അരുതായ്മകൾ ചൂണ്ടികാട്ടി മൈനിംഗ് ജിയോളജി വകുപ്പിന് മെമ്മോറാണ്ടവും കൈ മാറിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment