ഖനനങ്ങളും നിയമലംഘനങ്ങളും ഭാഗം : 1
First Published : 2025-07-16, 10:20:33pm -
1 മിനിറ്റ് വായന
.jpg)
പത്തനംതിട്ട ജില്ലയിൽ പെടുന്ന കോന്നിയിൽ(പയ്യനാമൺ)ക്വാറിക്കുള്ളിൽ സംഭവിച്ച ദുരന്തം ഒറ്റപ്പെട്ടതല്ല എന്ന് മലനാട്ടിലെയും ഇടനാട്ടിലെയും ജനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്.സംസ്ഥാനത്തിൻ്റെ സമാന്തര സാമ്പത്തിക മേഖലയായി ഖനന രംഗത്തെ മുതലാളിമാരും അവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വരും മാറിയിട്ടുണ്ട് എന്ന് ഔദ്യോഗികമായി നാട്ടുകരെ ആദ്യം അറിയിച്ചത് 2014 ലെ നിയമസഭ സമിതിയായിരുന്നു.
12 വർഷങ്ങൾക്ക് മുമ്പ് സംസ്ഥാനത്തെ പാറ ഖനനത്തെ പറ്റി പഠിച്ച നിയമസഭ സമിതിയും 2019 ലെ ശ്രീ.മുല്ലക്കര രത്നാകരൻ അധ്യക്ഷനായ രണ്ടാമത്തെ പരിസ്ഥിതി നിയമസഭ സമിതിയും ,കണ്ടെത്തിയതും അതിൻ്റെ അടിസ്ഥാനത്തിൽ നിർദ്ദേശിച്ച പരിഹാരങ്ങളും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നു എങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു.ഒപ്പം സർക്കാർ ഖജനാവിലെക്ക് ഏറ്റവും കുറഞ്ഞത് പ്രതിവർഷം 25000 കോടി രൂപയുടെ എങ്കിലും അധിക വരുമാനം സാധ്യമാക്കാമായിരുന്നു.
2016 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലും 5 വർഷം കഴിഞ്ഞുള്ള പ്രകടന പത്രികയിൽ വീണ്ടും ഖനനവുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് ഓരേ ഉറപ്പാണ് നേതാക്കൾ നൽകിയത്; "ഞങ്ങൾ അധികാരത്തിലെത്തിയാൽ ഖനനം പൊതുമേഖലയിൽ".പകരം ഒന്നാം പിണറായി സർക്കാർ ഖനനത്തിന് കൂടുതൽ ഇളവുകൾ നൽകുകയായിരുന്നു.ഖനനത്തിനുള്ള ദൂരം പകുതിയായി കുറച്ചു(50 മീറ്റർ ആക്കി).2018ലെ വെള്ളപ്പൊക്കത്തിനു ശേഷവും കൂടുതൽ പ്രദേശ ങ്ങളിലെയ്ക്ക് ഖനനം വ്യാപിപ്പിച്ചു.
ഖനനം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ 2014 ലെ നിയമസഭ സമിതി വ്യക്തമാക്കിയത് താഴെ പറയും പ്രകാരമാണ്.
1. അനിയന്ത്രിതമായ ഖനനം ജലക്ഷാമം വർദ്ധിപ്പിച്ചു.
2. പൊടിപടലങ്ങൾ ശ്വാസകോശ രോഗങ്ങൾ വർദ്ധിപ്പിച്ചു.
3. കൃഷിയെ പ്രതികൂലമായി ബാധിച്ചു.
4. റോഡുകളിലൂടെയുള്ള അമിത ഭാര വണ്ടികൾ അവയെ തകർക്കുന്നു.
5. സ്ഫോടനം വൻ ശബ്ദമലിനീകരണം വരുത്തി വെയ്ക്കുന്നു.
6.ക്രിമിനൽ മാഫിയ പ്രവർത്തനങ്ങൾ ക്രമസമാധാനപ്രശ്നങ്ങൾ നാട്ടിലുണ്ടാക്കുന്നു
7. ചരിത്ര സ്മാരകങ്ങൾ തകരുന്നു.
8. ഖനനത്തെ പറ്റിയുള്ള കണക്കുകൾ വകുപ്പുകളുടെ കൈവശമില്ല.
9. പഞ്ചായത്തുകൾക്ക് കേസ്സെടുക്കുവാൻ അവകാശമില്ല.
10. മൈനിംഗ് - ജിയോളജി വകുപ്പ് കുറഞ്ഞ തുകയെ നിയമ ലംഘകരിൽ നിന്നും ഈടാക്കുന്നുള്ളു.
11.ഖനനത്തിലൂടെ ആർക്കെങ്കിലും കഷ്ട നഷ്ടങ്ങൾ സംഭവിച്ചാൽ ലൈസൻസ്സി പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കണം(ഇതുവരെ അത്തരം സംഭവമുണ്ടായിട്ടില്ല).
12.ത്രിവിക്രമൻജി കമ്മീഷൻ മുന്നാേട്ടുവെച്ചഫെൻസിംഗ്,
ബഞ്ച് കട്ടിംഗ് നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടില്ല.
13. അനധികൃത ക്വാറി കണ്ടെത്തുവാൻ സർക്കാർ വിമുഖത കാട്ടുന്നു.
14. അനധികൃത ക്വാറി പ്രവർത്തനത്തിന്റെ ഉത്തരവാദികളായ സർക്കാർ ഉദ്യോഗ സ്ഥർക്കെതിരെ നടപടി ഇല്ല.
15. പരിസ്ഥിതി ആഘാത പഠനം യൂണിറ്റുകളിൽ നടത്തിയിട്ടില്ല.
16. Explosive ലൈസൻസ്സ് നൽകുവാൻ ചുമതലപ്പെടുത്തിയ SP, DFO, അഗ്നിശമനാ സേന,ADO എന്നിവർ സ്ഫോടന വസ്തുക്കൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തുന്നു.അത് സാമൂഹിക ദുരന്തത്തിനുള്ള അവസരമായി തീരാം.
17. ദൂരപരിധി യുക്തിരഹിതമായി നിർണ്ണയിച്ചിരിക്കുന്നു.
18. ക്വഷർ യൂണിറ്റുകൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നു.
19. 8 മീറ്ററിൽ കുറഞ്ഞ വീതിയുള്ള റോഡിൽ 10 ടൺ കപ്പാസിറ്റിക്കു മുകളിൽ ഭാരമുള്ള വാഹനം ഓടിക്കരുത് എന്ന നിബന്ധന നടപ്പിലാക്കുന്നില്ല.
20. പാറമട പ്രവർത്തനം പരിശോധിക്കുവാൻ പഞ്ചായത്തുകൾക്ക് സംവിധാനങ്ങളില്ല.
21. മരങ്ങൾ വെട്ടിനശിപ്പിച്ചാൽ പകരം വെച്ചു പിടിപ്പിക്കുന്നില്ല.(10 ഇരട്ടി)
22. പാെടി കലർന്ന വെള്ളം ടാങ്കുകളിൽ തടഞ്ഞു നിർത്തി , തെളിഞ്ഞ വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനങ്ങൾ ഉണ്ടാകാറില്ല.
23. ഖനനത്തിനായുള്ള നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്.
24. ഭൂമിയുടെ ചരിവ് കണക്കിലെടുത്ത് ഖനന നിയന്ത്രണം ഏർപ്പെടുത്തുക എന്ന രീതി പരിഗണിച്ചിട്ടില്ല.
2019 ലെ നിയമസഭ സമിതി 32 നിർദ്ദേശങ്ങൾ നിയമസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചു.
ജനവാസ മേഖലയിൽ നിന്നും 200 മീറ്റർ വിട്ടാകണം സ്ഫോടനം നടത്തിയുള്ള ഖനനം.
ക്വാറികളുടെ പ്രവര്‍ത്തനം മൂലം റോഡുകള്‍ തകര്‍ന്നാല്‍ ക്വാറി ഉടമകളുടെ ചെലവില്‍ അറ്റകുറ്റപ്പണി നടത്തുക,
കല്ലുകളുടെ ഉപയോഗം കുറക്കുന്നതിന് കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കുക,
അനുവദനീയ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍ നിന്ന് പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കുക,
പാറപൊട്ടിക്കാന്‍ അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗി ക്കുന്ന രീതി ഉപേക്ഷിച്ച് ബ്ലേഡ് കട്ടിംഗും ഇലക്ട്രിക് ഇതര രീതികളും സ്വീകരിക്കുക, ഇലക്ട്രിക് ഇതര ടെക്‌നോളജി ഉപയോഗിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുക,
ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവർക്ക് വീട് നിര്‍മാണത്തിന് സബ്‌സിഡി നിരക്കില്‍ പാറ നല്‍കാന്‍ ക്വാറി ഉടമകള്‍ തയ്യാറാകുക തുടങ്ങിയ നിർദ്ദേശങ്ങൾ കണ്ടില്ല എന്ന് സംസ്ഥാന സർക്കാർ നടിക്കുന്നത് ആരുടെ താൽപ്പര്യങ്ങൾക്കു വേണ്ടിയാണ് ?
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment