വളർത്തു മൃഗങ്ങളെ വിൽക്കുന്നതിന് നിയന്ത്രണങ്ങൾ




വളർത്തുമൃഗങ്ങളുടെ വിൽപ്പന നിയന്ത്രിക്കുന്നതിന്നുള്ള കരടുവിജ്ഞാപനം കേന്ദ്ര പരിസ്തിഥി വകുപ്പ് പുറത്തിറക്കി.പെറ്റ് ഷോപ് ആക്ട് പ്രകാരം അതാത് സംസ്ഥാനങ്ങളിലുള്ള വന്യമൃഗസംരക്ഷണ അതോറിറ്റിയുടെ രജിസ്ട്രേഷനുള്ളവർക്കു മാത്രമേ വളർത്ത് മൃഗങ്ങളെ വിൽക്കുന്നതിനും വ്യാപാരം നടത്തുന്നതിനും അനുമതിയുള്ളൂ.ഇപ്പോൾ വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തികൾ വിജ്ഞാപനം പുറത്തുവന്ന് അറുപത് ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷന് അപേക്ഷിക്കണം .

 


പെറ്റ് ഷോപ് ആക്ട് പ്രകാരം പ്രവൃത്തിക്കുന്ന സ്ഥാപനമാണെന്ന് വെറ്റിനറി ഓഫീസർക്ക് ബോധ്യപ്പെടുന്ന പക്ഷമാണ് അംഗീകാരം ലഭിക്കുക.വായുമലിനീകരണവും ശബ്ദമലിനീകരണവും ഉള്ള മേഖലകളിൽ വളർത്തു മൃഗങ്ങളെ വിൽക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല.പതിനെട്ടു വയസ്സിൽ താഴെയുള്ള വ്യക്തികൾക്ക് വളർത്തു മൃഗങ്ങളെ വിൽക്കൻപാടില്ല .ബ്രീഡേഴ്സും വിതരണക്കാരും വാങ്ങുന്നവരുടെയും വിൽക്കുന്ന വരുടെയും വിവരങ്ങൾ സംബന്ധിച്ച റജിസ്റ്ററുകൾ സൂക്ഷിക്കണം.ആരോഗ്യ പരിപാലനം ഉറപ്പുവരുത്തണം .തുടങ്ങി ഒട്ടേറെ നിബന്ധനകൾ വിജ്ഞാപനത്തിലുണ്ട്.

 

 

വിൽപ്പനയുടെഘട്ടങ്ങളിൽ,വളർത്തുമൃഗങ്ങൾശരിയായ ആരോഗ്യപരിപാലനം കിട്ടാത്തതും കൂടുകളിൽ കുത്തിനിറയ്ക്കപ്പെടുന്നതും കുഞ്ഞുങ്ങളിൽനിന്നു വേർതിരിക്കപ്പെടുന്നതുമുൾപ്പടെയുള്ള ക്രൂരതകൾ ബോധ്യപെട്ടപെട്ട പശ്ചാത്തലത്തിലാണ് പുതിയ നിയമത്തിനു രൂപം കൊടുത്തിരിക്കുന്നത് .എന്നാൽ ചെറുകിട യൂണിറ്റുകളെ സംബന്ധിച്ചിടത്തോളം ഈ മേഖലയെ വേണ്ടത്ര മനസ്സിലാക്കാതെയുള്ള നിയമ നിർമാണമാണ് നടന്നിരിക്കുന്നതെന്നു ആക്ഷേപമുണ്ട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment