ആണവ ആയുധങ്ങൾ മനുഷ്യ ജീവിന് വൻ ഭീഷണിയാണ് !
First Published : 2025-05-19, 01:16:37am -
1 മിനിറ്റ് വായന
2.jpg)
ഇന്ത്യയ്ക്കും പാകിസ്ഥാനും ഏകദേശം 170 ആണവായുധ ങ്ങൾ വീതമുണ്ട് എന്ന് Stockhome International Peace Research Institute പറയുന്നു.2024 ജനുവരിയിലെ കണക്ക നുസരിച്ച്,ലോകമെമ്പാടും 12,121 ആണവ വാർ ഹെഡുകൾ ഉണ്ടെന്ന് കണക്കാക്കി.ഇതിൽ ഏകദേശം 9,585 എണ്ണം സൈനിക ശേഖരത്തിലാണ് സൂക്ഷിച്ചിരുന്നത്.3,904 എണ്ണം സജീവമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്.മുൻ വർഷത്തേക്കാൾ 60 എണ്ണം കൂടുതൽ. US ഉും റഷ്യയും ചേർന്ന് 8,000-ത്തിലധികം ആണവായുധങ്ങൾ കൈവശം വച്ചിട്ടുണ്ട്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിന്യസിച്ചിരിക്കുന്ന ആയുധശേഖരങ്ങളിൽ ഭൂരിഭാഗവും കര മിസൈൽ സേന കളിലാണ്,എന്നിരുന്നാലും കര,വായു,കടൽ വഴി യുദ്ധ മുനകൾ വഹിക്കാൻ കഴിവുള്ള ന്യൂക്ലിയർ ട്രയാഡുകൾ ഇരു വരും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അൽബാനി യിലെ സർവകലാശാല സുരക്ഷാകാര്യ വിദഗ്ദ്ധനായ ക്രിസ്റ്റഫർ ക്ലാരി പറയുന്നു.
ഇന്ത്യയ്ക്ക് പാകിസ്ഥാനേക്കാൾ വലിയ എയർ ലെഗ്(ആണ വായുധങ്ങൾ വഹിക്കാൻ കഴിവുള്ള വിമാനം)ഉണ്ട്. പാകിസ്ഥാന്റെ നാവിക സേനയെക്കുറിച്ച് നമുക്ക് ഏറ്റവും കുറച്ച് മാത്രമേ അറിയൂവെങ്കിലും,ഇന്ത്യയുടെ നാവിക സേന പാകിസ്ഥാന്റെ കടൽ അധിഷ്ഠിത ആണവ സേനയേക്കാൾ കൂടുതൽ വികസിതവും കഴിവുള്ളതുമാണ്.
2001-ൽ,പാകിസ്ഥാൻ സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷന്റെ തലവൻ നാല് ചുവന്ന സൂചനകൾ രൂപപ്പെടുത്തി:വലിയ പ്രദേശിക നഷ്ടം,പ്രധാന സൈനിക ആസ്തികളുടെ നാശം, സാമ്പത്തിക ശ്വാസംമുട്ടൽ അല്ലെങ്കിൽ രാഷ്ട്രീയ അസ്ഥിരത എന്നീ കാരണങ്ങൾ ഉണ്ടായാൽ ആണവ ആയുധം ഉപയോഗിക്കും എന്ന് പറഞ്ഞിരുന്നു.
2002-ൽ,അന്നത്തെ പ്രസിഡന്റ് പർവേസ് മുഷറഫ് "ആണവാ യുധങ്ങൾ ഇന്ത്യയെ മാത്രമാണ് ലക്ഷ്യം വച്ചിരിക്കുന്നത്" എന്നും" ഒരു രാഷ്ട്രമെന്ന നിലയിൽ പാകിസ്ഥാന്റെ നിലനി ൽപ്പ് അപകടത്തിലാണെങ്കിൽ" മാത്രമേ അത് ഉപയോഗിക്കൂ എന്നും വ്യക്തമാക്കി.
1999-ലെ കാർഗിൽ യുദ്ധസമയത്ത്,പാകിസ്ഥാൻ തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ" ഏത് ആയുധവും ഉപയോഗിക്കാൻ മടിക്കില്ല"എന്ന് പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി ഷംഷാദ് അഹമ്മദ് മുന്നറിയിപ്പ് നൽകി.
2022 മാർച്ചിൽ,ഇന്ത്യ അബദ്ധത്തിൽ ആണവ വാഹക ശേഷി യുള്ള ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു.അത് 124 km പാക് പ്രദേശത്തേക്ക് സഞ്ചരിച്ച് തകർന്നു.സിവിലിയൻ സ്വത്തു ക്കൾക്ക് നാശ നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.രണ്ട് ദിവസ ത്തേക്ക് ഇന്ത്യ സൈനിക ഹോട്ട്‌ലൈൻ ഉപയോഗിക്കുകയോ പൊതു പ്രസ്താവന നടത്തുകയോ ചെയ്തില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു.സംഘർഷം രൂക്ഷമായ സമയത്താണ് ഇത് സംഭവിച്ചതെങ്കിൽ,സംഭവം ഗുരുതരമായ സംഘർഷ ത്തിലേക്ക് നീങ്ങുമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. മാസങ്ങൾക്ക് ശേഷം,മിസൈൽ ആകസ്മികമായി പ്രയോഗി ച്ചതിന്" ഇന്ത്യൻ സർക്കാർ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
പുതിയ ഡെലിവറി സംവിധാനങ്ങൾ,നാല് പ്ലൂട്ടോണിയം റിയാക്ടറുകൾ,വർദ്ധിച്ചുവരുന്ന യുറേനിയം സമ്പുഷ്ടീ കരണം എന്നിവയിലൂടെ,2020 കളുടെ അവസാനത്തോടെ പാകിസ്ഥാന്റെ ആണവായുധ ശേഖരം ഏകദേശം 200 വാർ ഹെഡുകളിൽ എത്തുമെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റുകളുടെ ന്യൂക്ലിയർ ഇൻഫർമേഷൻ പ്രോജക്റ്റ് ഗവേഷണം നടത്തിയവർ പറയുന്നു.
2023 ന്റെ തുടക്കത്തിൽ,ഇന്ത്യയ്ക്ക് ഏകദേശം 680 kg ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഏകദേശം 130-210 ആണവ വാർ ഹെഡുകൾക്ക് ഇത് മതിയാകും.
ഇന്ത്യയും പാകിസ്ഥാനും ആണവ ശക്തികളാണെന്നിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള അതൃത്തി സംഘർഷങ്ങളെ മുൻ നിർത്തി BBC വാർത്ത വിഭാഗമാണ്, ആണവ ആയുധങ്ങളെ പറ്റി ഇത്തരത്തിൽ വാർത്ത കൊടുത്തത്.
ആണവ ഉപകരണങ്ങൾ ഏറ്റവും അധികമുള്ള റഷ്യയും അമേരിക്കയും സംഘർഷങ്ങളിൽ ഇടപെടുമ്പോൾ,അവരുടെ ആണവശേഖരത്തെ ഓർത്ത് ലോകം ഞെട്ടാതിരിക്കില്ല.റഷ്യ ഉക്വേയ്നെതിരെ ആണവ ആയുധങ്ങൾ ഉപയാഗിക്കാൻ മടിക്കില്ല എന്ന റഷ്യൻ പ്രസിഡൻ്റിൻ്റെ മുൻ പ്രസ്ഥാവന യൂറോപ്പിനെ ഭയപ്പെടുത്തിയിരുന്നു.
ആണവ ആയുധങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള യുദ്ധം ഭൂമി യിലെ മനുഷ്യരുടെ ആവാസ വ്യവസ്ഥയെ തന്നെ തകർക്കും. യുദ്ധങ്ങൾ പ്രകൃതിക്കു മുകളിൽ ഉണ്ടാക്കുന്ന തിരിച്ചടികൾ മനുഷ്യരുടെ കണക്കു കൂട്ടലുകൾക്കപ്പുറമാണ് .
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
3.jpg)
2.jpg)
.jpg)