രാജ്യം ഇന്ന് പ്ലാസ്റ്റിക്കിൽ നിന്ന് മോചനം നേടുന്നു




ന്യൂഡ​​​ല്‍​​​ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ 150-ാം ജ​​​ന്മ​​​വാ​​​ര്‍​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇന്ന് രാ​​​ജ്യം പ്ലാ​​​സ്റ്റി​​​ക് വി​​​മു​​​ക്തി​​​യി​​​ലേ​​​ക്കു നി​​​ര്‍​​​ണാ​​​യ​​​ക ചു​​​വ​​​ടു​​​വ​​​യ്പ്പ് നടത്തുകയാണ്. ഒ​​​രു ത​​​വ​​​ണ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാവു​​​ന്ന പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധി​​​ക്കു​​​ന്ന വി​​​ജ്ഞാ​​​പ​​​നം ഇ​​​ന്നു പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. എന്നാൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഉണ്ടാവില്ല. 


സ​​​ന്പൂ​​​ര്‍​​​ണ പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന​​​മാ​​​ണി​​​തെ​​​ന്ന തെ​​​റ്റി​​​ദ്ധാര​​​ണ ശ​​​രി​​​യ​​​ല്ലെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി തി​​​ങ്ക​​​ളാ​​​ഴ്ച​​​യും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ പ​​​റ്റു​​​ന്ന പ്ലാ​​​സ്റ്റി​​​ക്കി​​​നാ​​​ണു നി​​​രോ​​​ധ​​​നം. എ​​​ന്നാ​​​ല്‍, ഈ ​​​നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ഇ​​​നി​​​യും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല. ബി​​​സ്ക​​​റ്റ് പാ​​​യ്ക്ക​​​റ്റി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ മു​​​ത​​​ല്‍ പാ​​​ല്‍​​​ക​​​വ​​​ര്‍ വ​​​രെ ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക്കു​​​ക​​​ളു​​​ടെ ശ്രേ​​​ണി വ​​​ള​​​രെ വ​​​ലു​​​താ​​​ണ്. നി​​​രോ​​​ധ​​​നം ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍ അ​​​ട​​​ക്കം എ​​​ല്ലാ​​​റ്റി​​​ന്‍റെ​​​യും പാ​​​യ്ക്കിം​​​ഗ് ചെ​​​ല​​​വ് വ​​​ര്‍​​​ധി​​​പ്പി​​​ക്കും. പ​​​ല​​​തി​​​നും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ബ​​​ദ​​​ല്‍ പാ​​​യ്ക്കിം​​​ഗ് സാ​​​മ​​​ഗ്രി​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ക എ​​​ളു​​​പ്പ​​​മ​​​ല്ല.


കാ​​​രി​​​ബാ​​​ഗു​​​ക​​​ള്‍, ക​​​പ്പു​​​ക​​​ള്‍, കു​​​പ്പി​​​ക​​​ള്‍, സ്ട്രോ​​​ക​​​ള്‍, ചി​​​ല​​​യി​​​നം സാ​​​ഷെ​​​ക​​​ള്‍, സ്പൂ​​​ണ്‍, ക​​​ത്തി, ഫോ​​​ര്‍​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ന്‍റെ നി​​​ര്‍​​​വ​​​ച​​​ന​​​വും എന്താണ് എന്നത് ഇ​​​ന്നേ അ​​​റി​​​വാ​​​കൂ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment