സമുദ്ര മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ റോബര്‍ട്ട് കണ്ടുപിടുത്തവുമായി ഇന്ത്യന്‍ ബാലന്‍




മാലിന്യ നിർമാർജനം, ലോകത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. അതിൽ തന്നെ മാലിന്യം നീക്കം ചെയ്യാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കടലിലെ മാലിന്യം നീക്കം ചെയ്യാനാണ്. സമുദ്രത്തിലെ മാലിന്യമാകട്ടെ നാൾക്കുനാൾ വർധിച്ച് വരുന്ന വലിയൊരു വിപത്താണ്. എന്നാൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പുതിയൊരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ സായ്‌നാഥ് മണികണ്ഠന്‍. യുഎഇയിലെ ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സായ്‌നാഥ്. 


സമുദ്രജീവികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ആകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ റോബോര്‍ട്ടുകളെ രംഗത്തിറക്കാനുള്ള ആശയമാണ് ഈ വിദ്യാർത്ഥി പങ്ക്‌വെക്കുന്നത്. M - Bot cleaner (Marine Robot Cleaner) എന്ന പേരിലാണ് സമുദ്രനിരപ്പ് ക്ലീൻ ചെയ്യുന്ന കണ്ടുപിടുത്തം ഈ ബാലൻ നടത്തിയിരിക്കുന്നത്. മറൈന്‍ റോബോര്‍ട്ട്(എംബോട്ട്) സമുദ്രത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സമുദ്രസംരക്ഷണം ഉറപ്പാക്കുമെന്ന് സായ്‌നാഥ്‌ മണികണ്ഠൻ പറയുന്നു.


സമുദ്രോപരിതലത്തില്‍ കാണപ്പെടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുന്ന ബോട്ടിന്റെ ആകൃതിയിലുള്ള റോബോര്‍ട്ടാണ് എംബോട്ട്. വിദൂരത്ത് നിന്നും റേഡിയോ ഉപയോഗിച്ചാണ് ഇത് നിയന്ത്രിക്കുന്നത്. റോബോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് മോട്ടോറുകളുടെ സഹായത്തോടെ വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കാം. ഇത് മാലിന്യങ്ങൾ ക്ലീൻ ചെയ്യും.


സമുദ്രജീവികളുടെ സംരക്ഷണത്തിനൊപ്പം കൃഷിസ്ഥലങ്ങളിലെ കായികാധ്വാനം കുറയ്ക്കാൻ സഹായിക്കുന്ന റോബോര്‍ട്ടുകളെയും ഈ ബാലൻ നിർമിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചറല്‍ റോബോര്‍ട്ട് എന്നാണ് ഈ റോബോട്ടിനെ നൽകിയിരിക്കുന്ന പേര്. ചൂട് കൂടുതലായ യുഎഇ പോലുള്ള രാജ്യങ്ങളിലെ കൃഷിയിടങ്ങളില്‍ കര്‍ഷകരുടെ അധ്വാനഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് അഗ്രിബോട്ട് എന്ന് പേരിട്ടിരിക്കുന്ന അഗ്രിക്കള്‍ച്ചറല്‍ റോബോര്‍ട്ട്. 
 

സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രിബോട്ട് നിലം ഉഴാനും കള നടാനും കര്‍ഷകര്‍ക്ക് സഹായപ്രദമാണ്. 
ഡ്രോപ് ഇറ്റ് യൂത്ത്, തുന്‍സ ഇക്കോ ജെനറേഷന്‍, എമിറേറ്റ്‌സ് എന്‍വയോണ്‍മെറ്റല്‍ ഗ്രൂപ്പ് തുടങ്ങിയ നിരവധി പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് സായ്‌നാഥ് മണികണ്ഠന്‍. ഇതുപോലുള്ള ചെറിയ തലയിൽ ഉയരുന്ന വലിയ ആശയങ്ങൾ ഭാവിയിലെ പ്രകൃതി സംരക്ഷണത്തിനും മറ്റും ഉപയോഗപ്പെടുത്താവുന്നതാണ്. പ്രകൃതി സംരക്ഷണം കുട്ടികളിൽ ഒരു കടമായി തന്നെ ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment