ഇന്ത്യൻ മാങ്ങ ഉൽപാദനത്തിൽ 40% ഇടിവ് . കാലാവസ്ഥ തന്നെ വില്ലൻ 




കാലാവസ്ഥ വ്യതിയാനം ഇന്ത്യയിലെ മാങ്ങ ഉൽപാദനത്തിൽ 40% വരെ കുറവുണ്ടാക്കും എന്ന് Indian Council of Agricultural Research വിശദമാക്കുന്നു.രാജ്യം 280 ലക്ഷം ടൺ മാങ്ങ ഉൽപ്പാദിപ്പിക്കുന്നു.23 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി ഉണ്ട്. ലോകത്തെ 55% മാങ്ങയും ഇന്ത്യയിൽ നിന്നുള്ളത്.ഉത്തർ പ്രദേശ് 23% മാങ്ങയും മാർക്കറ്റിലെത്തിക്കുന്നു.1000 തരം മാങ്ങകൾ നാട്ടിലുണ്ടെങ്കിലും 30 ഇനങ്ങൾ മാത്രമാണ് വിപണി യിൽ നിന്നു കിട്ടുക.അൽഫോൺസാ,മൽ ഗോവ,കേസർ, ലാൻഗ്ര,ചൗസ എന്നിവയാണ് മറ്റ് ജനപ്രിയ ഇനങ്ങൾ.

 


2020 സാമ്പത്തിക വർഷത്തിൽ മാമ്പഴം ഇന്ത്യൻ സമ്പദ്‌വ്യ വസ്ഥയിൽ ഏകദേശം 41000 കോടി ഇന്ത്യൻ രൂപ സംഭാവന ചെയ്തു.ഈ മൂല്യം മുൻ വർഷത്തെ മൊത്ത മൂല്യത്തേക്കാൾ കുറവായിരുന്നു.ദക്ഷിണേഷ്യൻ രാജ്യത്തിലെ പഴ ഉൽപാദന ത്തിൽ ഏറ്റവും നല്ല പങ്ക് മാമ്പഴത്തിനാണ്,തൊട്ടുപിന്നാലെ വാഴപ്പഴവും.

 

ഇന്ത്യയുടെ മാമ്പഴങ്ങളുടെ കയറ്റുമതി 1987-88ൽ 20,302 ടണ്ണിൽ നിന്ന് 2019-20ൽ 46,789 ടണ്ണായി ഉയർന്നു,എന്നാൽ ആ വളർച്ച നിലനിർത്താൻ കഴിയുന്നില്ല.2020/21ൽ കയറ്റുമതി വരുമാനം പകുതിയായി കുറഞ്ഞിരുന്നു.

 


ഇന്ത്യയുടെ കയറ്റുമതിയെ പിന്നോട്ടടിക്കുന്ന ഒരു പ്രശ്‌നം പുതിയ മാമ്പഴങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം കുറഞ്ഞ ദൂരത്തിനുള്ളിൽ നടക്കുന്നു എന്നതാണ്(Carbon foot print), നാഷണൽ ഹോർട്ടി കൾച്ചർ ബോർഡിന്റെ റിപ്പോർട്ട് അനു സരിച്ച് വടക്കേ അമേരിക്കയുടെ ഇറക്കുമതി മെക്സിക്കോ, ഹെയ്തി,ബ്രസീൽ എന്നി വിടങ്ങളിൽനിന്നുമാണ്.പശ്ചിമേഷ്യ യിലേക്കുള്ള  വിതരണക്കാരാണ് ഇന്ത്യയും പാകിസ്ഥാനും. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് പ്രധാനമായും ഫിലിപ്പീൻസിൽ നിന്നും തായ്‌ലൻഡിൽ നിന്നും സാധനങ്ങൾ ലഭിക്കുന്നു.തെക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നു മാണ് യൂറോപ്യൻ യൂണിയൻ മാമ്പഴങ്ങൾ ശേഖരിക്കുന്നത്.

 


ലോകത്തെ ഏറ്റവും വലിയ മാമ്പഴ ഇറക്കുമതിക്കാരായ U S, കീടനാശിനികളുടെ ഉപയോഗം കാരണം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വളരെക്കാലമായി നിരോധിച്ചിരുന്നു.നിരോധനം 2007-ൽ എടുത്തുകളഞ്ഞെങ്കിലും കയറ്റുമതികൾ  Phyto- sanitary Inspector,U Sപരിശോധിക്കണമെന്ന വ്യവസ്ഥ കയറ്റു മതിയെ കുറച്ചു.കോവിഡ്ന്റെ നിയന്ത്രണ സമയത്ത് ഇൻസ് പെക്ടർമാർക്ക് ഇന്ത്യയിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടാക്കു കയും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ കയറ്റുമതി ക്കാർ മടിക്കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. മാമ്പഴങ്ങൾ U S തീരത്തെത്തുകയും  അവനിരസിക്കപ്പെടു കയും ചെയ്താൽ മുഴുവൻ ചരക്കുകളും പാഴാകുമെന്ന് കയറ്റുമതിക്കാർ ഭയപ്പെട്ടു. 
 

 

ഇന്ത്യയിലെ ചെറുകിട മാമ്പഴ കർഷകർ കുടുംബങ്ങളെ പോറ്റാൻ ആശ്രയിക്കുന്നത് ഫലവൃക്ഷങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്.കുറഞ്ഞ ഉൽപ്പാദന ക്ഷമത,വിപണി യിലേക്കുള്ള പരിമിതമായ പ്രവേശനം,ജലക്ഷാമം എന്നിവ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു.കർഷകർക്ക് അവരുടെ വരുമാനം സുസ്ഥിരമായി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ 
പദ്ധതികൾ ലക്ഷ്യത്തിയിട്ടില്ല.  

 


കയറ്റുമതി വിപണികൾക്കും പഴങ്ങൾക്കും പച്ചക്കറികൾക്കു മുള്ള കയറ്റുമതി ഗുണനിലവാര നിയന്ത്രണ മാനദണ്ഡങ്ങൾ ഇന്ത്യ ശക്തിപ്പെടുത്തേണ്ടതുണ്ട്.ഇന്ത്യൻ പഴം,പച്ചക്കറി കയ റ്റുമതികൾക്കുള്ള യൂറോപ്യൻ യൂണിയൻ നിരോധനം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കാൻ മറ്റു രാജ്യ ങ്ങളെ നിർബന്ധമാക്കും.

 


രാജ്യത്തിന്റെ കാലാവസ്ഥയിലെ  വലിയ മാറ്റം മാങ്ങയുടെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു എന്ന വാർത്തയ്ക്ക് ദിവസങ്ങൾക്കു മുമ്പാണ് സമാന തിരിച്ചടി ആപ്പിൾ കൃഷി യിലും ഉണ്ടായതായി(30% കുറവ്)സർക്കാർ വകുപ്പുകൾ അറിയിക്കുന്നത്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment