പ്രീ മൺസൂൺ സീസണിൽ കേരളത്തിന് 190 mm മഴ മാത്രം !




തെക്കു പടിഞ്ഞാറൻ കാലവർഷം തുടങ്ങാൻ 15 ദിവസം മാത്രം ശേഷിക്കെ മൺസൂൺ പൂർവ്വ മഴയിലെ കുറവ്(മാർച്ച് 1 മുതൽ മെയ് 15 വരെ)16% വരും(-16%).75 ദിവസത്തിനിടയിൽ 227 mm മഴ കിട്ടേണ്ടിടത്ത് ലഭിച്ചതാകട്ടെ 190 mm മാത്രം. സാധാരണയെക്കാൾ 3-4 ദിവസം വൈകി മഴ എത്താൻ സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിക്കുന്നു.

 


കേരളത്തിലെ 14 ജില്ലകളിൽ ഏറ്റവും കുറവ് വേനൽ മഴ വന്നത് കണ്ണൂർ(-65%),കാസർകോട്(-63%)കോഴിക്കോട് (-74%). മലപ്പുറത്ത് 42% കുറവ്,തൃശൂരിൽ -26%.തണുപ്പ് കാലത്തെ മഴ യിൽ കോഴിക്കോട് +112% കാണിച്ചു മറ്റു ജില്ലകളിലെ Winter rain 28% കുറവായിരുന്നു.

 


കഴിഞ്ഞ വർഷത്തെ മൺസൂൺ പൂർവ്വ മഴക്കാലം എറണാ കുളത്തും കോട്ടയത്തും 85% അധികവും മെയ് മാസത്തിൽ വളരെ അധികവുമായിരുന്നു.

 


ഈ വരുന്ന മെയ് 17ന് 70 മുതൽ 110 mm വരെ ഒറ്റപ്പെട്ട ഇടത്തു മഴ കിട്ടും.കാറ്റ് 40 - 45 km വേഗത്തിൽ ഉണ്ടാകും. കടലിൽ 55 Km കാറ്റ് വീശും.

 


 2000 നു ശേഷം ഉണ്ടായ ശക്തമായ കാറ്റ്,Mocha,അന്തരീക്ഷ ത്തിലെ ഈർപ്പം ഏറെ ഉപയോഗിച്ചു കഴിഞ്ഞു.അത് മൺസൂ ൺ മഴയെ ബാധിക്കാം.എൽനിനൊയും സ്വാധീനം ചെലുത്താം പസഫിക് മേഖലയിലും അറ്റ്ലാന്റിക്കിലും എൽനിനൊ ഹുറി ക്കെയ്നുകൾ ഉണ്ടാക്കിയ അനുഭവങ്ങൾ നമ്മുടെ മുന്നി ലുണ്ട്.

 


ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇടവ പാതിയെ പല ഘടകങ്ങളും ബാധിക്കുന്നു.അറേബ്യൻ- ബംഗാൾ കടലിൽ സംഭവിക്കുന്ന മാറ്റങ്ങളും കരയിലെ പ്രതിഭാ സവും ഏറ്റവും അവസാനം വന്നു പോയ Mocha യും മഴക്കാ ലത്തെ ഏതെങ്കിലും ഒക്കെ തരത്തിൽ ബാധിക്കും.

 


പ്രി മൺസൂൺ കാലത്ത് പത്തനംതിട്ട ഒഴിച്ചുള്ള ജില്ലയിൽ പൊതുവെ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല.അതിൽ തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വടക്കൻ ജില്ലകളിലും എന്ന പ്രത്യേകതയും കാണുന്നു.Mocha ക്കു ശേഷം കേരളത്തിലെ അന്തരീക്ഷ ചൂടിൽ 2 മുതൽ 4 ഡിഗ്രി വർധന പ്രതീക്ഷിക്കുന്നുണ്ട്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment