കക്കാടംപൊയില്‍ സാംസ്കാരിക അന്വേഷണയാത്ര നാളെ 




കോഴിക്കോട്: നിയമസഭാ പരിസ്‌ഥിതി സമിതിയംഗമായ ഒരു എം.എൽ.എ അടക്കമുള്ളവർ, കക്കാടംപൊയിലിൽ  തടയണകളുൾപ്പെടെ അനധികൃതമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ എഴുത്തുകാരും കലാകാരൻമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സന്ദർശിക്കുന്നു.


യാത്രയിൽ പങ്കെടുക്കുന്നവരെയും വഹിച്ചുള്ള ബസ്, കോഴിക്കോട് നിന്നും നാളെ രാവിലെ 8:30മണിക്ക് പുറപ്പെടുന്നു. 


മരടിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെയും നിർമ്മാണങ്ങൾക്കെതിരെയും സുപ്രീംകോടതി എടുത്ത ശക്തമായ നിലപാട് നമ്മുടെ മുമ്പിൽ ഉണ്ട്. രണ്ട് പ്രളയങ്ങൾ ഒന്നിന് പിറകെ മറ്റൊന്ന് എന്ന രീതിയിൽ സാക്ഷ്യം വഹിച്ച കേരളം, പ്രകൃതി വിരുദ്ധ നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അപ്പോഴാണ്, ഒരു നിയമസഭാ പരിസ്‌ഥിതി അംഗം തന്നെ, തികച്ചും നിയമവിരുദ്ധമായി നിർമ്മാണങ്ങൾ നടത്തുന്നത്. ഹൈകോടതി പോലും പലതവണ പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ നിയമവാഴ്ച്ചക്കെതിരെ നിലകൊള്ളുന്നത്.


ഇതൊക്കെ നേരിൽ കണ്ട് സാംസ്കാരിക കേരളം വിലയിരുത്താനുള്ള അവസരമാണ്, ജനകീയ രാഷ്ട്രീയ മുന്നണിയുടെ ഏകോപനത്തിൽ 2019 ഒക്ടോബര്‍ 6ന്, ഞായറാഴ്ച സംഘടിപ്പിക്കുന്ന സാംസ്കാരിക അന്വേഷണ യാത്ര.


കൂടുതൽ വിവരങ്ങൾക്ക്,

ഡോ. ആസാദ് (9847045128) ഷൗക്കത്ത് അലി എരോത്ത് (9400381629)
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment