കരീമണ്ണൂർ പഞ്ചായത്ത് : അനധികൃതമായ റോഡ് ഉപയോഗം തടഞ്ഞ് ഇടുക്കി സബ് കളക്ടർ




കരീമണ്ണൂർ പഞ്ചായത്തിൽ വാർഡ് 5 ൽ പ്രവർത്തിക്കുന്ന സീറോക്ക് എന്ന ഖനന കമ്പനിയ്ക്ക് എതിരെ ദുർബലമായ പഞ്ചായത്ത് വഴി ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രി ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി സബ് കളക്ടർ ഡോ. അരുൺ കുമാർ ഐ എ എസ് (RDOIDK/1103/23) കർശന ഉത്തരവിട്ടു.


               മൈനിംങ്ങ് പ്ലാനിലെ നിർദ്ദേശവും എല്ലാ നിയമങ്ങളും പഞ്ചായത്ത് ചട്ടങ്ങളും ലംഘിച്ച് കഴിഞ്ഞ നാല് മാസത്തോള മായി ഈ ഖനന കമ്പനി പ്രവർത്തിച്ച് വരികയായിരുന്നു.ദിനം പ്രതി 70 ഓളം ടോറസ് ലോറികൾ ഖനന ഉത്പന്നങ്ങൾ ഇവിടെ നിന്ന് ദുർബലമായ പഞ്ചായത്ത് റോഡിലൂടെ ജനരോക്ഷത്തെ വകവയ്ക്കാതെ,പഞ്ചായത്ത് അധികൃതരുടെയും ഒത്താശ യോടെയും പോലീസിന്റെ മൗനത്തോടെയും കടത്തികൊണ്ട് പോകുകയായിരുന്നു.രണ്ടാം മാസത്തിൽ പഞ്ചായത്ത് കമ്മറ്റി ചേർന്ന് LSGD എഞ്ചിനീയറുടെ റിപ്പോർട്ടിൻ പ്രകാരം വിയോജ നമില്ലാതെ 3.5 മീറ്റർ ഗാരിയേജ് മാത്രമുള്ള പഞ്ചായത്ത് വഴി, ടോറസ് പോലുളള ഭാര വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയ ന്ത്രിക്കാൻ തിരുമാനം എടുത്തിരുന്നു.കൂടാതെ റോഡ് ട്രാൻസ് പോർട്ട് നിയമം 6 മീറ്ററിൽ കുറഞ്ഞ വഴിയ്ക്ക് ടോറസ് പാടില്ലെ ന്നതും,(go(p)no59/2015/tran),ഈ കമ്പനിയുടെ മൈനിംങ്ങ് പ്ലാനിൽ 10 ടൺ മാത്രമെ പുറത്തു കൊണ്ടു പോകാവൂ എന്ന എല്ലാ നിയമങ്ങളും നിലനിൽക്കെ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ 5 മാസമായി കമ്മറ്റി തിരുമാനം നടപ്പിലാക്കാതെ ഖനന കമ്പനിയ്ക്ക് ഒത്താശ ചെയ്തിരുന്നു ഭാര്യ പഞ്ചായത്ത് പ്രസിഡന്റും ഭർത്താവ് ഖനന കമ്പനി പാർട്ട്നറുമായ സ്ഥിതി യാണ് കരിമണ്ണൂരിൽ .പഞ്ചായത്ത് രാജ് ചട്ടങ്ങളെയെല്ലാം ഇവിടെ ലംഘിച്ച് ലൈസൻസ് നൽകിയ സാഹചര്യത്തിൽ പൊതു പ്രവർത്തകനും , ക്വാറി വിരുദ്ധ സമിതി കൺവീനറു മായ മനോജ് കോക്കാട്ടും, ശ്രീ mv ജോർജും സബ് കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്തിന് കർശന നിർദ്ദേശം നൽകിയും സ്ഥലം SHO യെയും RTO യെയും അറിയിച്ചു കൊണ്ടും ഇടുക്കി സബ് കളക്ടർ ഉത്തരവ് ഉണ്ടായത്.

 


  എന്ന്  മനോജ് കോക്കാട്ട്

          6238057241

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment