കേരളവും അഞ്ച് കലണ്ടറുകളും !


First Published : 2025-04-17, 10:36:17pm - 1 മിനിറ്റ് വായന


കേരളീയ പാരമ്പര്യ വിജ്ഞാന പദ്ധതി പ്രകാരം 
മേടം 1 വിഷുവാണ്.തുലാം 1 തുലാ വിഷുവും സമരാത്ര ദിനങ്ങളാണ്.

സൗര കലണ്ടറായ ഞാറ്റുവേലകൾ (മേടം 1 - മീനം 30 )ഇന്ന് മുതൽ ആരംഭിക്കുന്നു.ആദ്യ ഞാറ്റുവേല അശ്വതി ഇന്ന് മുതൽ 14 ദിവസം നീണ്ടുനില്ക്കും. 
ഇതു് നമ്മുടെ കാർഷിക കലണ്ടറാണ്.വിഷു കഴിഞ്ഞുവരുന്ന 10 -ാം നാൾ പത്താമുദയം ഈ 10 ദിവസം കൃഷിക്കു ഏറ്റവും അനുയോജ്യം.

ഞാറ്റുവേലകൾ നാട്ടറിവുകളാണ്. തിരിച്ചറിവുകളാണ്. പ്രതിരോധങ്ങളാണ്.

വിരിപ്പു,മുണ്ടകൻ,പുഞ്ച എന്നിവ 3 പൂ കൃഷി രീതികളാണ്. കന്നിക്കൊയത്ത് മകര കൊയ്ത്ത്,പുഞ്ച കൊയ്ത്ത് എന്നിവ അതിൻ്റെ വിളവെടുപ്പ സമയമാണ്.അല്ലെങ്കിൽ 3 ആണ്ടറുതി കളാണ്.

ഓരോ ആണ്ടറുതിക്കും ഓരോ ഉത്സവം (ഉർവ്വരാത  അനുഷ്ഠാനം)ഉണ്ട്. 

ഓണം തിരുവാതിര,വിഷു എന്നിവയാണ് ആ മൂന്നണ്ടറുതി ഉത്സവങ്ങൾ. 


കേരളീയ നിത്യ ജീവിതത്തെ പ്രകൃതിയോടു അടുപ്പിക്കുന്നത് അഞ്ച് കലണ്ടറുകളാണ്.

 1. ഞാറ്റുവേല കലണ്ടർ (27 ഞാറ്റുവേലകളുമായി ബന്ധപ്പെട്ട കാർഷിക കലണ്ടർ )

2. അടുക്കള കലണ്ടർ
      ചക്കേം മാങ്ങേം മുമ്മാസം, 
      താളും തകരേം മുമ്മാസം,
      ചേനേം ചേമ്പും മുമ്മാസം, 
     അങ്ങിനെ ഇങ്ങിനെ മുമ്മാസം).


3.ഋതുചര്യ കലണ്ടർ; (6 ഋതുക്കൾ,6 ഋതു സന്ധികൾ എന്നിവ യെ അടിസ്ഥാനമാക്കിയുള്ള ദിന ചര്യകൾ) .


4 സംക്രാന്തി കലണ്ടർ : സൂര്യനുമായി ബന്ധപ്പെട്ട്(പ്രകൃതിയി ലെ സൂക്ഷ മാറ്റങ്ങൾ പ്രതിനിധാനം ചെയ്യുന്നു.

 
5 . പഞ്ചഭൂതകലണ്ടർ(ഭൂമി,ജലം,വായു,അഗ്നി,ആകാശം എന്നിവയുമായി ബന്ധപ്പെട്ട് നില്ക്കുന്നു .

ചുരുക്കി പറഞ്ഞാൽ സമസ്തവും പ്രകൃതിയിലേക്കുള്ള 
സൂക്ഷമ നോട്ടങ്ങളാണ്. 

നിത്യജീവിത പ്രതിരോധങ്ങളാണ്. 
ജൈവിക പ്രവൃത്തികളാണ്.
 കാർബൺ ന്യൂട്രൽ /നെഗറ്റീവ്  പരിപാടികളാണ്..

 പ്രകൃതിയെ നിത്യജീവിതത്തിൽ സമഗ്രമായി സന്നിവേശിപ്പി ക്കുന്ന വിധങ്ങൾ പഠിപ്പിക്കുന്ന സ്വാഭാവിക പള്ളികൂടങ്ങളാണ് ഇവ. 

'ബ്യൂട്ടിഫുൾ ട്രീകൾ ( ധരംപാൽ)ഓഷ്യാനിക് സർക്കിളുകൾ അഥവാ സാഗരവൃത്തങ്ങൾ. ഇതിലൂടെ കടന്നു പോവുമ്പോൾ നമുക്ക് ഉറക്കെ പറയാനാവും മറ്റൊരു ലോകം മറ്റൊരു ജീവിതം സാദ്ധ്യമാണ്.ലോക്കൽ ഈസ് ഔവർ ഫൂച്ചറിൽ അധിഷ്ഠിതമായ പ്രാദേശിക സമ്പദ് വ്യവസ്ഥയാണ് എല്ലാറ്റിനും അടിസ്ഥാനം .

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment