ശ്വാസകോശ രോഗങ്ങളിൽ കേരളം ഒന്നാമത് - ക്വാറികളിലും




(പുതിയ പരിസ്ഥിതി വാർത്തകളും അവലോകനവും )

കേരളത്തിൽ 2018ൽ രജിസ്റ്റർ ചെയ്ത ശ്വാസകോശ രോഗങ്ങൾ 58,57820 വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആരോഗ്യ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കാര്യത്തിൽ ഏറ്റവുമധികം വായു മലിനീകരണത്താൽ വീർപ്പുമുട്ടുന്ന ഡൽഹിയെയും ഗോവയെയും ഒക്കെ പിന്നിലാക്കിയിരിക്കുന്നു നമ്മുടെ കേരളം. അത് പോലെ തന്നെ ഏറ്റവും അധികം ക്വാറികൾ ഉള്ള സംസ്ഥാനവും നമ്മുടേത് തന്നെ .
മാരകമായ വിഷമാലിന്യങ്ങളsങ്ങിയ പൊടിപടലങ്ങളാണ് ക്വാറികൾ അന്തരീക്ഷത്തിൽ പരത്തുന്നത്. 


ആദിമ മാനവ ചരിത്രകാലങ്ങൾക്കും അപ്പുറം ഭൂമി യുടെയുള്ളിൽ സദാ ചലിക്കുകയും വിഘടിച്ചു മാറുകയും ചെയ്യുന്ന ശിലാവൽക്കങ്ങൾ നീങ്ങിയെത്തി ഡെക്കാൺ ഭൂവൽക്കവുമായി ശക്തിയായി കൂട്ടി ഇടിച്ചതിന്റെ വലിയ ആഘാതത്തിൽ ഉയർന്ന് പൊങ്ങി രൂപപ്പെട്ടതാണു് പശ്ചിമഘട്ടം.ഭൂമിക്കടിയിൽ നിന്ന് പുറത്തേക്ക് വന്ന ഉഷ്ണപ്രവാഹം ക്രമേണ തണുത്തുറഞ്ഞ് പാറക്കെട്ടുകളായി രൂപാന്തരപ്പെടുകയായിരുന്നുവെന്നും ശാസ്ത്ര രേഖകൾ. ഇപ്രകാരം ഉണ്ടായ പാറകളിൽ കാഡ് മിയം, ലിത്തിയം ,സിലിക്ക, ഫ്ലൂറസ്, മഗ്നീഷ്യം, ഫോസ്ഫറസ്, മെർക്കുറി തുsങ്ങിയ ഒട്ടേറെ രാസമൂലകങ്ങൾ ഉൾചേർന്നിരിക്കുന്നു .


ഈ പാറകൾ പൊട്ടിക്കുമ്പോൾ സ്വാഭാവികമായും ഈ മൂലകങ്ങൾ പുറത്തേക്ക്‌ വരും. കൂടാതെ പാറ പൊട്ടിക്കുന്നത് ആർ. ഡി.എക്സ്  എന്ന ഉഗ്രസ്ഫോട വസ്തു ഉപയോഗിച്ചാവുമ്പോൾ പൊടി പടലങ്ങൾ കൂടുതൽ മാരകമായി മാറുന്നു .ആയിരവും രണ്ടായിരവും അടിമുകളിൽ മലമുകളിലെ ക്വാറികൾ ശരാശി 5 - 7 കി.മീറ്റർ വരെ അന്തരീക്ഷത്തിലൂടെ ഈ പാറപ്പൊടി എത്തിക്കുന്നു വെന്ന് മൈനിങ്ങ് ആൻഡ് ജിയോളജിയുടെ തന്നെ കണക്കുകൾ.


ഈ ധൂളീ പടലങ്ങൾ വെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും ശരീര കോശങ്ങളിൽ എത്തിച്ചേരുന്നു. ആമാശയ ഭിത്തി തുളച്ച് രക്തത്തിലെത്തുന്നു. ശ്വാസ വായുവിലൂടെ ശ്വാസകോശത്തിലെത്തുന്നു. പാറപ്പൊടിയിലെ സിലിക്ക സിലിക്കോസിസ്, ഫ്ലൂറിൻ ഫ്ലൂറോസിസ് തുടങ്ങി മാരക രോഗങ്ങൾ ഉണ്ടാക്കുന്നു .ക്വാറികൾ പ്രവർത്തിക്കുന്ന എല്ലാ സ്ഥലങ്ങളിലും ക്യാൻസർ അടക്കം വിവിധ ശ്വാസകോശ രോഗങ്ങൾ വ്യാപകമാണെന്നു് അവിടങ്ങളിൽ നടന്ന മെഡിക്കൽ ക്യാമ്പുകളും വ്യത്യസത പoന ങ്ങളും വ്യക്തമാക്കുന്നു. ശരാശരി ഒരു പഞ്ചായത്തിൽ പത്തിലധികം ക്വാറികൾ (നിയമ വിരുദ്ധമായി ,സർക്കാർ കണക്കിൽ പെടാത്തവ അsക്കം പതിനായിരത്തിൽ മേൽ ക്വാറികളെന്നു സമരമേഖലകളിലെ പ്രവർത്തകർ ) ഈ ക്വാറികൾ പ്രസരിപ്പിക്കൂന്ന പൊടിയും പടലങ്ങളും കണക്കാക്കുമ്പോൾ ശ്വാസകോശ രോഗങ്ങളിൽ കേരളം ഒന്നാമതെത്തിയതിൽ അത്ഭുതമില്ല.


മറ്റൊന്ന്, കേരളത്തിൽ മാറിമറിയുന്ന കാലാവസ്ഥയാണ്. ഈർപ്പം കൂടുതലുള്ള അന്തരീക്ഷത്തിൽ പാറ പൊടിയും വിഷമാലിന്യങ്ങളും സാന്ദ്രതയേറിയതായ തിനാൽ കൂടിയ അളവിൽ അത് ശ്വാസകോശത്തിലെത്തുകയും അത് പുറത്ത് പോകാതിരിക്കുയും ചെയ്യുന്നതും ശ്വാസകോശ രോഗങ്ങൾ വർധിക്കാൻ കരണമാകുന്നു .
ക്വാറികളിൽ നിന്നുള്ള പൊടി പടലം 7 കി.മീറ്റർ വരെ വ്യാപിക്കാമെന്ന് എയർ അതോറിറ്റി (പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ വായു മലിനീകരണം സംബന്ധിച്ച് അപ്പലറ്റ് അതോറിറ്റി ) കോടതിയിൽ സാക്ഷിപ്പെടുത്തുമ്പോഴും ജനവാസകേന്ദ്രത്തിൽ നിന്നു ക്വാറികൾക്ക് അകലം 50 മീറ്റർ മതിയെന്ന് തീരുമാനിക്കാൻ അവർക്കെന്തധികാരം എന്ന് ആരും ചോദിച്ചില്ല .


ജനവാസ കേന്ദ്രങ്ങളിലും ജല സ്റോതസ്സുകളിലും ക്വാറികൾ പാടില്ലയെന്നും അത്തരം പ്രദേശങ്ങളിലെ ക്വാറികൾ അടച്ചു പൂട്ടണമെന്നും ജനങ്ങളെ ആ പ്രദേശങ്ങളിൽ നിന്ന് പുനരധിവസിപ്പിക്കണമെന്നും കേരളം തീരുമാനിക്കണം.അല്ലാതെ കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളല്ല എന്നും നമ്മൾ തീരുമാനിക്കണം.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment