കേരള സോഷ്യൽ ഫോറം - സംഘാടക സമിതി രൂപീകരണം തൃശ്ശൂർ , സെപ്റ്റംബർ 23




കേരള സോഷ്യൽ ഫോറം-സംഘാടക സമിതി രൂപീകര

ണ യോഗം :

 

24 സെപ്റ്റംബർ 2023,രാവിലെ 11 മണിക്ക് | ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, കള്ളിയത്ത് ബിൽഡിങ്, പാലസ് റോഡ്, തൃശ്ശൂർ*

 

സുഹൃത്തുക്കളെ,

വേൾഡ് സോഷ്യൽ ഫോറം 2024 ഫെബ്രുവരി മാസത്തിൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ സംഘടിപ്പിക്കപ്പെടുകയാണ്.ഈ പ്രോസസ്സുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങ ളിൽ നിന്നുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാരിസ്ഥി തിക പ്രവർത്തകരും സംഘടനകളും ജനകീയ മുന്നേറ്റങ്ങളും ഒരുമിച്ചു ചേർന്നുകൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം സംഘടി പ്പിക്കാനും സംസ്ഥാനങ്ങളിൽ സോഷ്യൽ ഫോറം വിളിച്ചു ചേർക്കാനും തീരുമാനിച്ചിരുന്നു.ഇന്ത്യൻ സോഷ്യൽ ഫോറവു മായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിൽ പ്രസ്തുത പരിപാടി 2023 ഡിസംബർ മാസത്തിൽ പട്നയിൽ വച്ച് സംഘടിപ്പിക്കാം എന്നാണ് ജനറൽ ബോഡിയിൽ തീരുമാനിച്ചിരിക്കുന്നത്.

 

 ഇന്ത്യൻ സോഷ്യൽ ഫോറം സംഘാടനവുമായി ബന്ധപ്പെട്ട യോഗം ഡൽഹിയിലും പിന്നീട് പട്നയിലും നടക്കുകയും പരിപാടികളുടെ ആദ്യ ഡ്രാഫ്റ്റ് ചർച്ചകൾക്കായി ഇക്കഴിഞ്ഞ ദിവസം അവർ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

 

 

ഈയൊരു പശ്ചാത്തലത്തിൽ കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നതിനായുള്ള ആലോചന നമ്മൾ മെയ് മാസ ത്തിൽ നടത്തുകയും അതുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശക നോട്ട് തയ്യാറാക്കാൻ ഒരു ഗ്രൂപ്പ് തിരഞ്ഞെടുക്കുകയും ചെയ് തിരുന്നു.

 

 

18 ആളുകൾ ഈ വിഷയത്തിൽ പങ്കെടുക്കുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നോട്ടുകൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു.പ്രസ്തുത നോട്ടുകളിൽ നിന്നും തയ്യാ റാക്കിയ നോട്ട് നിങ്ങളുടെ എല്ലാവരുടെയും വിശദമായ വായനയ്ക്കും തുടർ ആലോചനകൾക്കുമായി മുന്നോട്ടു വയ്ക്കുന്നു.

 

നേരത്തെ ഗ്രൂപ്പിൽ അയച്ചു തന്ന നോട്ടുകൾ വീണ്ടും വിപുല പ്പെടുത്തി കേരള സോഷ്യൽ ഫോറവുമായി ബന്ധപ്പെട്ട ഒരു പബ്ലിക്കേഷൻ നമുക്ക് ആലോചിക്കാവുന്നതാണ്.ഈ നോട്ട് നമ്മുക്ക് അടിയന്തിരമായി ചർച്ചയ്ക്ക് വയ്ക്കുകയും കേരള സോഷ്യൽ ഫോറവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം വിളിച്ചു ചേർത്ത് പരിപാടികൾ ആലോചിച്ചു പ്രവർത്ത നങ്ങൾ തുടങ്ങുകയും  ചെയ്യേണ്ടതുണ്ട്.

 

പ്രധാനപ്പെട്ട കാര്യം ഇതിനോടൊപ്പം ഓർമ്മിപ്പിക്കട്ടെ.കേരള സോഷ്യൽ ഫോറം പരിഗണിക്കേണ്ടത് എന്ന് കരുതുന്ന ചില വിഷയങ്ങൾ ആണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ/വിദഗ്ധർ /ബുദ്ധിജീവികൾ അയച്ചുതന്ന കുറിപ്പുകളെ അടിസ്ഥാനപ്പെടുത്തി ഈ കരട് രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

കൂടുതൽ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ രേഖയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.ഈ രേഖയ്ക്ക് പുറത്തുള്ള വിഷയങ്ങളും കേരള സോഷ്യൽ ഫോറത്തിൽ അവതരിപ്പി ക്കുന്നതിന് തടസ്സം ഉണ്ടായിരിക്കില്ല.പരിഗണനയിൽ വരേ ണ്ടത് എന്ന് കരുതുന്ന ചില വിഷയങ്ങളാണ് ഈ നോട്ടിൽ ഉള്ളത്. സോഷ്യൽ ഫോറം അതിൽ പങ്കെടുക്കുന്ന വ്യക്തി കളുടെയും സംഘടനകളുടെയും ആണ്.അവിടെ അവതരി പ്പിക്കപ്പെടുന്ന ആശയങ്ങളും അവരുടേതാണ്. അതിനാൽ തന്നെ ഈ കുറിപ്പ് കേരള സോഷ്യൽ ഫോറത്തിൽ പരിഗണി ക്കേണ്ട വിഷയങ്ങളെ പരിമിതപ്പെടുത്തുന്ന ഒന്നായി കാണേ ണ്ടതില്ല.

 

 

ഈ നോട്ട് വിശദമായി ചർച്ച ചെയ്യാനും കേരള സോഷ്യൽ ഫോറം സംഘാടക സമിതി രൂപീകരണത്തിനുമായി സെപ്റ്റം ബർ 24 ഞായർ രാവിലെ 11 മണിക്ക് തൃശ്ശൂർ പാലസ്‌ റോഡിൽ കള്ളിയത്ത് ബിൽഡിങ്ങിലുള്ള ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ചേരുന്ന വിവരം അറിയിക്കട്ടെ.

 

 

നോട്ട്, സംഘാടക സമിതി രൂപീകരണം,കേരളം സോഷ്യൽ ഫോറം പ്രോഗ്രാം ഡിസൈൻ എന്നീ വിഷയങ്ങൾ പ്രധാന അജണ്ടയായി നമ്മുക്ക് ചർച്ച ചെയ്യാം.കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതീക മേഖലയിൽ പ്രവർത്തി ക്കുന്ന സോഷ്യൽ ഫോറം സംഘാടനവുമായി സഹകരിക്കാൻ താല്പര്യമുള്ള മുഴുവൻ വ്യക്തികളെയും സംഘടനാ പ്രതിനിധി കളെയും സംഘാടക സമിതി യോഗത്തിലേക്ക് സ്നേഹ പൂർവ്വം ക്ഷണിക്കുന്നു. കൃത്യ സമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കുമല്ലോ.

 

അഭിവാദ്യങ്ങളോടെ

 

ശരത് ചേലൂർ | സി ആർ നീലകണ്ഠൻ | മായ എസ് പി | എസ് പി രവി | കുസുമം ജോസഫ് | ജിനു സാം ജേക്കബ് | ചിത്ര നിലമ്പൂർ | വിജയരാഘവൻ ചേലിയ | ഒ പി രവീന്ദ്രൻ.

 

 

കൂടുതൽ വിവരങ്ങൾക്ക്

9809477058 | 9446496332

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment