കെ.​എം.​എം.​എ​ല്ലിന്‍റെ ക​രി​മ​ണ​ൽ ഖ​ന​നം തെ​റ്റി​ദ്ധ​രി​പ്പി​ച്ചെന്ന് തെളിയുന്നു 




തോട്ടപ്പള്ളിയിൽ നടക്കുന്ന ഖനനം അനധികൃതമാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ആഴ്ചയിൽ വന്ന  ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മനസിലാക്കേണ്ടത്. കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ കെ.​എം.​എം.​എ​ൽ ക​രി​മ​ണ​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തെ​ന്നാണ് തെ​ളി​യു​ന്നത്. തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തു​നി​ന്ന്​ മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് കെ.​എം.​എം.​എ​ല്ലി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ സൂ​ചി​പ്പി​ക്കു​ന്നു. 


പ​ഞ്ചാ​യ​ത്തി​ന്റെ സ്​​റ്റോ​പ്​ മെ​മ്മോ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്റെ നോ​ട്ടീ​സ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ര​ജി​ക്കാ​ര​നും കെ.​എം.​എം.​എ​ല്ലി​നും പ​ഞ്ചാ​യ​ത്തി​നും ക​ല​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു​ശേ​ഷം പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി 17ന് ​മു​മ്പ് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.


മ​ണ​ൽ കൊ​ണ്ടു​പോ​കാ​ൻ പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന്​ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ല്ലാ​തി​രി​ക്കെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ലോ​റി​ക​ൾ ത​ട​ഞ്ഞ ജ​ന​പ്ര​തി​നി​ധി​ക​ളെ കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പൊ​ലീ​സ് ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ​ത്. ക​രി​മ​ണ​ൽ ഖ​ന​നം നി​ർ​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​ക്കു​വേ​ണ്ടി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​എ​ച്ച്. വി​ജ​യ​നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 


വാ​ദം കേ​ട്ട കോ​ട​തി പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ നി​ർ​ത്തി​വെ​ക്ക​ൽ നോ​ട്ടീ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഖ​ന​നം നി​ർ​ത്തി​വെ​ക്കാ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ കോ​ട​തി​യെ സ​മീ​പി​ച്ച് കേ​സ് അ​ടി​യ​ന്ത​ര പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കെ.​എം.​എം.​എ​ല്ലി​നു​വേ​ണ്ടി സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment