കൊച്ചിയെ കൊച്ചബാംബയാക്കാൻ കൂട്ടുനിൽക്കരുത് !

1992,ഡിസംബറിൽ ഡബ്ളിനിൽ നടന്ന ലോക ജല-പരിസ്ഥിതി സമ്മേളനത്തിലാണ് വെള്ളത്തിന് സാമൂഹിക മൂല്യത്തിനൊപ്പം സാമ്പത്തിക മൂല്യവുമുണ്ട് എന്ന് ഔദ്യോഗി കമായി അംഗികരിക്കുന്നത്(Water has social as well as Economic value).അങ്ങനെ കുടിവെള്ളത്തിന് വൻകിട രാജ്യങ്ങൾ Market Value ചാർത്തി നൽകി.
ഇത്തരം ഒരു ചുവടു മാറ്റത്തിന് കാരണമായി അന്തർദേശീയ സാമ്പത്തിക വിധക്തർ ചൂണ്ടികാട്ടിയത് ജല ലഭ്യതയിലെ ദൗർലഭ്യമാണ്.ശുദ്ധ ജലത്തിൻ്റെ കുറവ് പരിഹരി ക്കാനുള്ള മാർഗ്ഗം,വില നൽകി വാങ്ങുവാൻ ആളുകളെ ശീലിപ്പിക്കുകയാണ് എന്ന നിലപാട് ലോകബാങ്ക് മുന്നോട്ടു വെച്ചു(കേരളത്തിലെ പൊതു ടാപ്പുകളിൽ മീറ്റർ ഘടിപ്പിക്കൽ നിർദ്ദേശം ഓർക്കുക).അതിനൊപ്പം തന്നെ കടക്കെണിയിലായ സർക്കാ രുകൾ ജല വിതരണത്തിനും മാലിന്യ സംസ്കരണത്തിനും(പൊതുവായ സാമൂഹിക സുരക്ഷ കൈ ഒഴിയൽ)ചെലവാക്കുന്ന പണം കുറച്ചു കൊണ്ടുവരണം എന്ന(ധന കമ്മി കുറയ്ക്കൽ)സമീപനവും ജല സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടി.
Private/Public goods
(സ്വകാര്യ ഉൽപ്പന്നവും പൊതു ഉൽപ്പന്നവും)
Private goods/Economic goods ; are those consumption by one prevents consumption by another / Goods exclusively avilable according to purchasing power.
Public goods are those that can be used by one person without diminishing the oppertunity of others/not according to purchasing power but by social responsibility.
സാമൂഹിക ഉൽപ്പന്നങ്ങളെ മാർക്കറ്റിന് വിട്ടു കൊടുക്കാറില്ല,അവയെ വിലയുടെ അടിസ്ഥാനത്തിലല്ല,മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.സ്വകാര്യ ചരക്കുകൾ വ്യക്തിയുടെ സുരക്ഷയെക്കാൾ ലാഭത്തെ മുൻനിർത്തി കൈമാറ്റം ചെയ്യും.
A Person willing to pay can not be higher than what they are able to pay . Willingness to Pay (WTP) is the valve of something to those who do not own it at present .Willingness to Accept(WTA)reflects the valve of something to those who own it already . WTP of any traded goods is mostly greater than WTA.
ജലവുമായി ബന്ധപ്പെട്ട് പ്രതിവർഷം 3 മുതൽ 8 ലക്ഷം കോടി ഡോളറിൻ്റെ കച്ചവട സാധ്യത ലോകത്തു നിലനിൽക്കുന്നു.അവയെ ഒരു ഡസൻ വരുന്ന ബഹുരാഷ്ട്ര കുത്തകകൾ നിയന്ത്രിക്കുകയാണ്.ലോക ബാങ്കും ഏഷ്യൻ/ആഫ്രിക്കൻ ബാങ്കുകളും കുത്തകകൾക്ക് വെള്ളത്തിനു മുകളിലുള്ള അവകാശം ഉറപ്പിക്കാൻ കരുക്കൾ നീക്കുന്നു.രാജ്യങ്ങളുടെ സാമ്പത്തിക പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ,വിദ്യാഭ്യാസ- ആരോഗ്യ രംഗത്തെ പോലെ വെള്ളവും വൈദ്യുതിയും സ്വകാര്യ സ്ഥാപനങ്ങൾക്ക് എന്നതാണ് നിലപാട്.അതിൻ്റെ ഭാഗമായി 150 രാജ്യങ്ങളിൽ എങ്കിലും ജലവിതര ണവും മാലിന്യ സംസ്കരണവും 80 മുതൽ കുത്തകകൾ ഏറ്റെടുത്തു.
Vivanda,Bechtel,Suez,Enron,Thames Water,Pepsi,Coca cola തുടങ്ങിയവയാണ് വൻകിട കുടിവെള്ള കച്ചവട സ്ഥാപനങ്ങൾ.അവരുടെ സാർവദേശീയ രാഷ്ട്രീയ ബന്ധങ്ങൾ കുപ്രസിദ്ധങ്ങളാണ്.Suez(ഫ്രഞ്ച്)കമ്പനിയുടെ മുൻകാല അധ്യക്ഷൻ ഫ്രാൻസിലെ RPR പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.തകർന്നു പോയ Enron ൻ്റെ ബോർഡ് മെമ്പർ,അമേരിക്കൻ ഉപ-ട്രഷറി സെക്രട്ടറിയായിരുന്നു.Bechtelന്(ആണവ നിലയ നിർമാണം)CIAയുമായി അടുത്ത ബന്ധമുണ്ട്.ഈ കമ്പനികൾ പ്രധാന രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികൾക്ക് വൻ സംഭാവന ചെയ്തു വരുന്ന സ്ഥാപനങ്ങളാണ്.
കൊച്ചബാംബയുടെ നടുവൊടിച്ച Bechtel ൻ്റെ അനുബന്ധ സ്ഥാപനം വലിയ രാഷ്ട്രീയ പ്രതിസന്ധികളാണ് ആ നാട്ടിലുണ്ടാക്കിയത്.അവരെ പുറത്താക്കാൻ വലിയ വിലകൊടുക്കേണ്ടി വന്നു നാട്ടുകാർക്ക്.ജോഹന്നാസ്ബർഗ്,മെക്സിക്കൊ, അർജൻ്റീന,മനില എന്നിവിടങ്ങളിലും വൻ തിരിച്ചടികളാണ് സ്വകാര്യ ജലവിതരണ കമ്പനികൾ വരുത്തി വെച്ചത്.
പ്രതിവർഷം7200 കോടി ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്ന കൊച്ചി കോർപ്പറേഷനിലെ ഒന്നര ലക്ഷത്തോളം വരുന്ന കൊച്ചിക്കാരായ ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യതയാകും ഫ്രഞ്ച് കമ്പനിയായ Suez.ഒപ്പം കുടിവെള്ളം കേവല ചരക്കായി മാറ്റുക എന്ന സാമ്രാജത്വ അജണ്ടയാകും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment