അപൂർവ വൈറസ്: ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ മൂന്ന് ദിവസത്തിനുള്ളിൽ ചരിഞ്ഞത് രണ്ട് കുട്ടിയാനകൾ




തി​രു​വ​ന​ന്ത​പു​രം കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ ഒ​രു കു​ട്ടി​യാ​ന കൂ​ടി ച​രി​ഞ്ഞു. നാ​ല് വ​യ​സു​ള്ള അ​ർ​ജു​ൻ എ​ന്ന കു​ട്ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്. അ​പൂ​ർ​വ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം മുൻപാണ് മ​റ്റൊ​രു കുട്ടിയാന ച​രി​ഞ്ഞത്.


അപൂർവ വൈറസ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ സ​ങ്കേ​ത​ത്തി​ലെ മ​റ്റ് ആ​ന​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. മരണകാരണം അപൂർവ വൈറസ് ബാധയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 


ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെർപസ് എന്ന അപൂർവ വൈറസാണ് രോഗബാധക്ക് കാരണമായത്. 10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. മുൻകരുതലിന്‍റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയിട്ടുണ്ടെന്ന് ഡ.എഫ്.ഒ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment