മാലിന്യ കുപ്പത്തൊട്ടിയായി മാമ്പുഴ

കോഴിക്കോട്: ജൈവ- അജൈവ മാലിന്യങ്ങള്‍ കൊണ്ട് കൂമ്പാരമായി മാമ്പുഴ. മാമ്പുഴ സംരക്ഷണ സമിതിയുടേയും രാഷ്ട്രീയ സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ നിരവധി തവണ ശുചീകരണ പ്രവൃത്തികള്‍ നടത്തിയിട്ടും പുഴയില്‍ പ്ലാസ്റ്റിക്ക് കുപ്പികളും ചെരുപ്പുകളുമടക്കം നിറഞ്ഞിരിക്കുകയാണ്. വേനലാവുന്നതോടെ ഒഴുക്ക് നിലച്ച് പായല്‍ നിറഞ്ഞ് പുഴ ഉപയോഗ ശൂന്യമാവും.
അരിക് ഭിത്തി പണിത് ചളിയും പായലും നീക്കി പുഴ വീണ്ടെടുക്കാന്‍ ലക്ഷങ്ങള്‍ വകയിരുത്തി പ്രവൃത്തി നടത്തിയിട്ടുണ്ട്. എന്നാല്‍, മാലിന്യങ്ങള്‍ പുഴയിലെറിയുന്നത് തടയാന്‍ സംവിധാനമായിട്ടില്ല. ഇത് പുഴയ്ക്ക് ഏറെ ദോഷകരമായി മാറുകയാണ്. ആളുകൾക്ക് പുഴയിൽ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ വേണ്ട ബോധവത്കരണമോ മുന്നറിപ്പ് ബോർഡുകളോ സ്ഥാപിക്കേണ്ടതുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരിൽ ചിലർ രംഗത്തുണ്ട്.
പുഴയുടെ ശോചനീയാവസ്ഥയിൽ ആശങ്കയുള്ള അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥികളും യുവജന സംഘടനകളുമടക്കം നിരവധി ആളുകള്‍ മാലിന്യം കരകയറ്റുന്ന പ്രവൃത്തികളില്‍ സജീവമാവുന്നുണ്ട്. ഞായറാഴ്ച തിരുത്തിമ്മല്‍ താഴത്ത് സൗഹൃദ കൂട്ടായ്മ നടത്തിയ ശുചീകരണത്തിന് വിജീഷ് കാവില്‍, കെ.കെ. ദേവന്, പ്രജീഷ് നെച്ചൂളി, അഖിന് നെച്ചുളി, സി.കെ. അന്‍സാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ചെറുതോണികളുപയോഗിച്ച് നടത്തിയ പ്രവൃത്തി വരും ദിവസങ്ങളിലും തുടരുമെന്ന് സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment