കുളത്തുമൺ പ്രദേശത്തെ ഭീതിയിലാക്കി പുതിയ ക്രഷർ - ജനങ്ങൾ പ്രക്ഷോഭത്തിൽ




പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂർ പഞ്ചായത്തിന്റെയും അരുവാപ്പലം പഞ്ചായത്തിന്റെയും അതിർത്തിയിലാണ് കുളത്തുമൺ.ഏതാണ്ട് 300 ഓളം വീടുകൾ  മാത്രമുള്ള ഈ കൊച്ചുഗ്രാമത്തിനു ചുറ്റുമായി 5 ക്വാറികളും 3 ക്രഷറുകളും അനധികൃതമായും നിയമങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്നു. തൽഫലമായുള്ള  പാരിസ്ഥിതിക, സാമൂഹ്യ, ആരോഗ്യ ആഘാതങ്ങളുടെ അനുഭവങ്ങളും ഏറെയും ഇവർക്ക് തന്നെ. അതിനാൽ അവരുടെ സമാധാന ജീവിതത്തിന് നടുവിലേക്ക് വികസനത്തിന്റെ പേരിൽ കെട്ടിഇറക്കുന്ന ഏത് ഖനന സംരംഭങ്ങളെയും ഒന്നായി നിന്ന് എതിർക്കുകയാണ് അവർ.


ഏതാനും മാസം മുമ്പ് വീട് വക്കാൻ സ്ഥലം തേടിവന്ന സംഘം ആദ്യമായി 8 മീറ്റർ വീതിയിൽ റോഡ് വെട്ടി. അപകടം ക്രഷറിന്റെ രൂപത്തിലാണ് വരുന്നതെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ നിർമ്മാണം നിരന്തരമായി തടയുകയും പഞ്ചായത്ത് തലത്തിൽ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.പഞ്ചായത്ത് തത്ക്കാലം പ്രവർത്തനത്തിന് stop Memo നൽകിയിരിക്കുകയാണ്.


പത്തനംതിട്ടയിൽ ചേർന്ന പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ജില്ലാ കൺവൻഷൻ സമരം വിജയിപ്പിക്കാൻ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment