ബാവുപ്പാറ കരിങ്കൽ ക്വാറി ആക്ഷൻ കമ്മറ്റി പ്രവർത്തകർക്ക് നേരെ  മാഫിയയുടെ കയ്യേറ്റവും വധഭീഷണിയും




തിരുവള്ളൂർ: ആയഞ്ചേരി പഞ്ചായത്തിലെ ബാവുപ്പാറയിൽ നിയമവും ചട്ടങ്ങളും പാലിക്കാതെ നടക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവർക്ക് നേരെ കയ്യേറ്റ ശ്രമവും വധഭീഷണിയും. ക്വാറി മാഫിയയുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തുന്നത്. പ്രവർത്തകർക്ക് നേരെ വധഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന മാഫിയക്ക് എതിരെ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിച്ചു. 


കഴിഞ്ഞ ദിവസം ക്വാറിയെ കുറിച്ചുള്ള വാർത്ത നൽകാൻ വന്ന മാധ്യമസംഘത്തിനൊപ്പം ക്വാറി കാണിച്ച് കൊടുക്കാൻ പോയ ആക്ഷൻ കമ്മിറ്റി ചെയർമാൻ മാതാണ്ടി ബാബുവിനെയും കൂടെയുണ്ടായിരുന്ന പ്രവർത്തകരെയും ക്വാറി മാഫിയ സംഘത്തിൽ പെട്ട ആളുകളെയും കയ്യേറ്റം ചെയ്യുകയും ഇവർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്‌തു. അക്രമ സംഭവത്തിൽ ആക്ഷൻ കമ്മിറ്റി വടകര പോലീസിൽ പരാതി നൽകി. സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.


ഇതിനിടെ വടകര തഹസിൽദാർ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി. ക്വാറിയുടെ പ്രവർത്തന അനുമതി ഏപ്രിൽ അവസാനിച്ചതായും ആയഞ്ചേരി പഞ്ചായത്തിൽ നിന്ന് അനുവദിച്ച ലൈസൻസിനുള്ള റീസർവേ നമ്പറിലും മറ്റു നമ്പറുകളിലും വിത്യാസം കാണുന്നതിനാലുമാണ് പ്രവർത്തനം നിർത്തിവെക്കാൻ തഹസിൽദാർ ഉത്തരവിട്ടത്  


ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത്രയും കാലം കൃത്യമായ അനുമതിയും രേഖകളുമില്ലാതെ പ്രവർത്തനം നടത്തിയ ക്വാറി ഉടമകൾക്കെതിരെയും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയാവശ്യപ്പെട്ട് സമരം ശ്കതമാക്കാൻ ഒരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി. കയ്യേറ്റ ശ്രമത്തെ തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മാതാണ്ടി ബാബു, മുഹമ്മദ് അൻവർ കെ സി, സജിത്ത് പി എം ജുനൈദ് കെ സി, പ്രജിത്, ശരീഫ് സി കെ തുടങ്ങിയവർ പങ്കെടുത്തു.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment