Local is our Future Festival – 2023




മൂഴിക്കുളം ശാല Local is our Future Festival-2023/ പരിസരം നമ്മുടെ ഭാവി ഉത്സവം(LIFF-2023) പത്മശ്രീ മൂഴിക്കുളം കൊച്ചുകുട്ട ചാക്യാർ ഇടത്തിൽ (മൂഴിക്കുളം SBI ATM ന് എതിർ വശം) നവം 1 മുതൽ 7 വരെ നടക്കുന്നു. അതിന്റെ ഭാഗമായി ഓർഗാനിക് - ഫുഡ് ( വെജ് - നോൺവെജ് ) -ഷോപ്പിംഗ് (വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ) -മില്ലറ്റ് -ബുക്ക് -ഫെസ്റ്റിവൽ സംഘടിപ്പിക്കും. പായസ മേള തണ്ണീർ പന്തൽ (കരിക്ക്.........)എന്നിവയും ഉണ്ടാകും. :.സമയം രാവിലെ 10 മുതൽ രാത്രി 9വരെയായിരിക്കും .പ്രവേശനംസൗജന്യമാണ്.ഈ ദിവങ്ങളിൽ മൂഴിക്കുളം കവല വൈദ്യുതാലങ്കാരത്തിലായിക്കും.

 

കെ.ജി. ചലച്ചിത മേള - പഞ്ചവടിപ്പാലം ആദാമിന്റെ വാരിയെല്ല്, ഇരകൾ , മറ്റൊരാൾ , കഥയ്ക്കു പിന്നിൽ ,മേള -  (3 pm - 5.30 pm) , ചായൽ സബ് ആൾട്ടേൺ ചലച്ചിത്ര മേള (5.30 pm - 6 pm), ഉദ്ഘാടന ചിത്രമായി നവം 1 ന് ശ്രുതി ശരണ്യം സംവിധാനം ചെയ്ത സ്ത്രീപക്ഷ സിനിമ ബി 32 മുതൽ 44 വരെ യുടെ പ്രദർശനം ( സഹകരണം - KSFDC, തിരുവനന്തപുരം, കൊച്ചി മെട്രോ ഫിലിം സൊസൈറ്റി),ശ്രുതി ശരണ്യത്തിനുള്ള ആദരം, കഥകളി - പ്രകൃതി - ചുമർ - പെയിന്റിംഗ് ചിത്ര പ്രദർശനം, കവി സച്ചിദാനന്ദന്റെ കേരള കവിതകളുടെ പ്രദർശനം (മലയാളം നെല്ല്, കുരുമുളക്, മഞ്ഞൾ,തെങ്ങ്, കാപ്പി ), ലൈവ് പോർട്രയിറ്റ്, ലൈവ് ചിത്രം വര, ലൈവ് കാരികേച്ചർ, കുരുത്തോലകളരി, കളിമൺ കളരി , പൂവാംകുറുന്നില കൺമഷി പരിശീലന കളരി, ഉദഘാടനം ,സെമിനാർ , ലഘുപ്രഭാഷണങ്ങൾ, ശില്പശാല, കളസദ്യ , കാർബൺ ന്യൂട്രൽ -ഫ്രൂട്ടേറിയൻ - പ്രകൃതി -മില്ലറ്റ് സദ്യ എന്നിവ ഉണ്ടാകും.

എന്നും വൈകിട്ട് 2 സ്ളോട്ടുകളിലായി വിവിധ കലാപരിപാടികൾ മൂഴിക്കുളത്തെ കലാകാരന്മാർ അവതരിപ്പിക്കും. ഭാവന അവതരിപ്പിക്കുന്ന നാടകം അർദ്ധവിരാമം, രാജീവും സംഘവും അവതരിപ്പിക്കുന്ന പി.ഭാസ്ക്കരന്റെ ഗാനങ്ങൾ, മൂഴിക്കുളം ഹരികൃഷ്ണൻ, വിവേക് മൂഴിക്കുളം എന്നിവരുടെ സംഗീത കച്ചേരി, നേപഥ്യയുടെ കൂടിയാട്ടം ഡെമോൺസ്ട്രേഷൻ, ചാക്യാർ കൂത്ത്, കലാനിലയം സുന്ദരന്റെ കഥകളി ഡെമോൺസ്ട്രേഷൻ, പാട്ടു കൂട്ടത്തിന്റെ കരോക്കെ ഗാനങ്ങൾ, മൂഴിക്കുളം പരമേശ്വരനും കണ്ണൻ പരമേശ്വരനും അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി , മഞ്ജുവിന്റെ അഷ്ടപദി, ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിൽ തായമ്പക, നൈപുണ്യ മൂഴിക്കുളത്തിന്റെ തിരുവാതിരക്കളി , നിഷ സുഭാഷിന്റെ വാനപ്രസ്ഥം നൃത്തശില്പം , കുമാരി ഗോപിക ലാലിന്റെ സംഗീതാർച്ചന, ശിവദാസ് കുറുമശ്ശേരിയുടെ മിമിക്രി, LIFF 2023 ന്റെ ഒഫിഷ്യൽ ഗാനമായ നമ്മാഴ് വാർ കവിതയുടെ ഗൗതം ഹരീഷിന്റെ ആലാപനം , മൂഴിക്കുളം ശാലയുടെ സുഹൃത്ത് വൈധർഷ അവതരിപ്പിക്കുന്ന മാജിക്ക് ഷോ, ജിനേഷ് നേപത്ഥ്യ , വർഗ്ഗീസ് പാറക്കടവ് എന്നിവരുടെ കവിതാലപനം. ഒക്ടോബർ 14 ശനി 6 pm ന് മൂഴിക്കുളം ശാലയിൽ നടക്കുന്ന നമുക്കൊപ്പം അത്താഴം പരിപാടി , ഒക്ടോബർ 21 ന് വൈകിട്ട് 5.30 ന് മൂഴിക്കളം കവലയിൽ അരങ്ങേറുന്ന കേളി,പാറക്കടവ് പഞ്ചായത്തിനെക്കുറിച്ചുള്ള ദേശായനം ഡോക്യുമെന്ററിയുടെ പ്രദർശനം. പ്രബന്ധ മത്സരം , എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 2 പരിപാടികൾ കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. എല്ലാവരും വരണം. സഹകരിക്കണം. വൻ വിജയമാക്കണം.. താല്പര്യമുള്ളവർക്ക് സംഭാവനപ്പെട്ടിയിൽ ദക്ഷിണയിട്ട് സഹായിക്കാം. 94470 21246

 

സഹകരണം

മൂഴിക്കളം ശാല ഗ്രാമീണ കലാകേന്ദ്രം

നാട്ടറിവ് പഠന കളരി

ആകാശവാണി, കൊച്ചി

ഇന്ത്യ ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ , കൊച്ചി.

വ്യാപാരി-വ്യവസായി ഏകോപന സമിതി, മൂഴിക്കുളം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment