മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു; മൂന്ന് വീടുകൾ തകർന്നു
കാസർഗോഡ്: കനത്ത മഴയെ തുടര്‍ന്ന് മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു. എരുതുംകടവില്‍ മൂന്ന് വീടുകള്‍ പുഴയെടുത്തുകഴിഞ്ഞു. ഒരു വീട്ടിലെ കിണറടങ്ങുന്ന ഭാഗത്തെയും മണ്ണിടിഞ്ഞിട്ടുണ്ട്. മൂന്ന് വീടുകള്‍ക്കും കൂടി 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം, കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
എരുതുംകടവിലെ അബ്ദുല്‍ ജലീല്‍, സുഹറ, മുനീര്‍ എന്നിവരുടെ വീടിന്റെ ഒരു ഭാഗമാണ് പുഴയെടുത്തത്. വീട് പുഴയെടുക്കുമെന്ന ഭീഷണിയിലായതോടെ വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് തഹസില്‍ദാര്‍ മുഹമ്മദ് നവാസ്, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ സുരേഷ് ബാബു, ചെങ്കള വില്ലേജ് ഓഫീസര്‍, അസി. വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment