നാശം വിതക്കാനായി 'മ​ഹാ' ചു​ഴ​ലി​ക്കാ​റ്റ്; സംസ്ഥാനത്ത് പെരുമഴ




തി​രു​വ​ന​ന്ത​പു​രം: "മ​ഹാ' ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടു. അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ല്‍ രൂ​പം കൊ​ണ്ടി​രു​ന്ന അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം മ​ഹാ ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ്


അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ല്‍ രൂ​പം കൊ​ണ്ട 'മ​ഹാ' ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ പെയ്യുകയാണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​രും​മ​ണി​ക്കൂ​റു​ക​ളി​ല്‍ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.


അ​തി​പ്ര​ക്ഷു​ബ്ദാ​വ​സ്ഥ​യി​ലു​ള്ള ക​ട​ലി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ക​ട​ല്‍ തീ​ര​ത്ത് പോ​കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും കേ​ര​ള സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. കേ​ര​ളം മ​ഹാ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ലെ​ങ്കി​ലും കേ​ര​ള തീ​ര​ത്തോ​ട് ചേ​ര്‍​ന്ന ക​ട​ല്‍ പ്ര​ദേ​ശ​ത്ത് രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വം കേ​ര​ള​ത്തി​ലും ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റും ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്.


ല​ക്ഷ​ദ്വീ​പി​ല്‍ അ​തീ​വ ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ലക്ഷദ്വീപിലെ അമിനി ദ്വീപില്‍ നിന്ന് തെക്ക് കിഴക്കായി 30 കിമീ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍ നിന്ന് 60 കിമീ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തുമായാണ് മഹ ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.


എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് ക​ട​ല്‍​ക്ഷോ​ഭ​മു​ണ്ടാ​യി. തീ​ര​ത്തു​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്ബ് തു​റ​ന്നി​ട്ടു​ണ്ട്. പാ​റ​ശാ​ല-​നെ​യ്യാ​റ്റി​ന്‍​ക​ര പാ​ത​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ര​ശു​റാം എ​ക്സ്പ്ര​സ് പാ​റ​ശാ​ല​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ള​ത്തി​ലെ മ​ണ്ണ് നീ​ക്കി​യ ശേ​ഷം ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ന്‍ തീ​വ്ര​ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment