വല്ലാർപാടവും മെട്രോയും വിഴിഞ്ഞവും മലയാളിയെ പഠിപ്പിച്ചത് : ഭാഗം 2




വിഴിഞ്ഞം പദ്ധതി.
                              വല്ലാര്‍പാടം ടെര്‍മിനല്‍ ലക്ഷ്യം കാണാതെ അലയുമ്പോള്‍ സമാന സ്വഭാമുള്ളതും 7,525 കോടി ചെലവു പ്രതീക്ഷിക്കുന്നതുമായ പദ്ധതി അദാനി ഗ്രൂപ്പു മായി ചേര്‍ന്ന് വിഴിഞ്ഞത്  നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ് കേരളം.സർക്കാർ പങ്കാളിത്തം 67%വും സ്വകാര്യ പങ്കാളിത്തം 33%വുമാണ്അവിടെ.നഷ്ടം സംഭവിക്കു വാൻ സാധ്യതയുളള പദ്ധതികൾക്കു നൽകുന്ന വയബിലിറ്റി ഗ്യാപ് തുകയായി 819 കോടി രൂപ കേന്ദ്രസർക്കാരും സമാനതുക സംസ്ഥാനവും മാറ്റി വെച്ചു കഴിഞ്ഞു.തുറ മുഖത്തിനനുബന്ധമായി 650 ഏക്കറില്‍ SEZ ഉണ്ടായിരിക്കും.നക്ഷത്ര ഹോട്ടലുകൾ, അപ്പാർട്ട്മെൻറുകൾ,ഷോപ്പിംഗ് മാള്‍,ഭക്ഷണശാലകൾ തുടങ്ങിയവ പ്രവർത്തിക്കും.105 ഏക്കറിന്‍റെ പൂർണ്ണ അവകാശം അദാനി ഗ്രൂപ്പിനാണ്.പദ്ധതിക്കായി മുതലാളി മുടക്കേണ്ട 2,200 കോടി രൂപയ്ക്കടുത്ത്,പൊതുമേഖലാ ബാങ്കിൽ നിന്നും ബാധ്യത കൾ ഇല്ലാതെ കൊടുക്കുവാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

1,000 ദിവസത്തിനുള്ളില്‍ കപ്പല്‍ അടുപ്പിക്കും എന്ന ഉറപ്പില്‍ 2015 ഡിസംബർ 5നു പണി തുടങ്ങിയ വിഴിഞ്ഞം അദാനിപോര്‍ട്ട്‌, 2019 ഡിസംബർ-3ല്‍ ഒന്നാം ഘട്ടം പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപിച്ചത്.270 ദിവസം അധികം നല്‍കിയിട്ടും പദ്ധതി എങ്ങുമെത്തിയില്ല.വൈകുന്നതിനാല്‍ ഓരോ ദിവസവും സര്‍ക്കാരിന് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ട കമ്പനിക്ക് 2024കൊണ്ടു പോലും നിര്‍മ്മാ ണം  പൂര്‍ത്തീകരിക്കാന്‍ കഴിവില്ല.തീര ശോഷണം ഏറെയുള്ള തിരുവനന്തപുരത്ത് തുറമുഖനിര്‍മ്മാണം വലിയ തിരിച്ചടി ഉണ്ടാക്കി.3,200 മീറ്റര്‍ പുലിമുട്ടുകളുടെ സാന്നി ധ്യം,1.6 KMവരെ കടൽ കടന്നു കയറുമെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.കടല്‍ കുഴിച്ച് മണ്ണ് എടുക്കല്‍ മറ്റൊരു വിഷയമാണ്.33,340 മത്സ്യ തൊഴിലാളി കുടുംബ ങ്ങളുടെ തൊഴിലിടം നഷ്ടപെടുകയാണ്.എന്നാൽ തുറമുഖത്തെ തൊഴില്‍ അവസ രങ്ങള്‍ കേവലം 2,000 മാത്രമാണ് ! ഒന്നര കോടി ടണ്ണ്‍ പാറ വേണ്ടുന്ന പദ്ധതി പശ്ചിമ ഘട്ടത്തിനു വളരെ വലിയ ഭീഷണിയായി നില്‍ക്കുന്നു. സർക്കാർ, പദ്ധതിക്കായി മുടക്കുന്നത് 5,071 കോടി രൂപ.എന്നാൽ അദാനിക്കു ലഭിക്കുന്ന പ്രതീക്ഷിത ലാഭം 29,217 കോടി രൂപയാണ്!! കേരളത്തിലെ ജനങ്ങളുമേൽ വന്‍ ബാധ്യതയായി വിഴിഞ്ഞം പദ്ധതി മാറുമെന്നതിൽ സംശയമില്ല 

3. കൊച്ചി മെട്രോ.
കൊച്ചിന്‍ മെട്രോ റെയില്‍ പദ്ധതി ലക്ഷ്യം വെച്ചത് എറണാകുളം നഗരത്തിലെ ഗതാഗതകുരുക്ക് അഴിക്കാനായിരുന്നു. എന്നായിരുന്നു വാദം. അരൂര്‍, പെരുമ്പാവൂര്‍, വൈപ്പിന്‍,ആലുവ തുടങ്ങിയ പ്രദേശങ്ങളില്‍ മുതല്‍ എറണാകുളത്തേക്ക് തുടങ്ങു ന്ന ഗതാഗത കുരുക്ക് നഗരത്തിനുള്ളില്‍ ഓടുവാന്‍ ലക്ഷ്യം വെച്ച മെട്രോക്ക് പരി ഹരിക്കുക അസാധ്യമാണ് എന്ന കാര്യം ആരും പരിഗണിച്ചില്ല .നഗരത്തില്‍ പരമാ വധി റിംഗ് റോഡുകളും വയടകറ്റ്കളും ജോഹന്നാസ്ബര്‍ഗ് മുതല്‍ ഭോപ്പാലില്‍ വരെ തയ്യാറാക്കിയ Bus rapid സംവിധാനം നാപ്പിലാക്കുകയാണ് വേണ്ടിയിരുന്നത്. സ്വകാര്യ വാഹനങ്ങളില്‍ നിന്നും പോതു വഹാനങ്ങളിലേക്ക് ജനങ്ങളെ എത്തിക്കു വാന്‍ ശ്രമിക്കാതെ,ഒരു കി.മീറ്റര്‍ നിര്‍മ്മാണത്തിന് 200 കോടിയിലധികം ചെലവു വന്ന മെട്രോ -റെയില്‍ പദ്ധതി സാമ്പത്തിക ബാധ്യതയായി മാറും എന്ന് ഡല്‍ഹി ഒഴിച്ചുള്ള ആധുനിക ഇന്ത്യന്‍ മെട്രോ സംവിധാനം തെളിയിച്ചിട്ടും കേരളത്തിന്‍റെ 'സ്വപ്നപദ്ധതി 'യായി കൊച്ചിന്‍ മെട്രോയെ അവതരിപ്പിച്ച ഭരണാധികാരികളുടെ തെറ്റായ നിലപാടുകള്‍ക്ക് ഇപ്പോൾ വലിയ വില കൊടുക്കുകയാണ്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 1,000 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിയ മെട്രോയില്‍ ദിനം പ്രതി മുക്കാല്‍ ലക്ഷം യാത്രികരെപ്പോലും ലഭിക്കാത്ത അവസ്ഥയും പദ്ധതിയെ പറ്റി സർക്കാർ സംഘാടകര്‍ നേരത്തെ നാട്ടുകാർക്ക് നല്‍കിയ വിശദീകരണങ്ങളും ഭരണ കര്‍ത്താക്കളുടെ ഉത്തരവാദിത്തരാഹിത്യതിനുള്ള തെളിവാണ്.

വല്ലാര്‍പാടം ട്രാന്‍ഷിപ്പ്മെന്‍റ്,വിഴിഞ്ഞം അദാനി തുറമുഖം,കൊച്ചി മെട്രോ എന്നീ മൂന്ന് പദ്ധതികളെ പറ്റി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളോടു പറഞ്ഞതും അവയുടെ ഇന്നത്തെ സ്ഥിതിയും സില്‍വര്‍ലൈനിനെ ബന്ധപെടുത്തി ഒന്നു വിലയിരുത്തുവാന്‍ ഓരോ മലയാളിക്കും ബാധ്യതയുണ്ടെന്ന്
വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment