ഫിലിപ്പൈൻസ് ;മാങ്ഖുട്ട്ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിനിടെ രണ്ടുപേർ മരിച്ചു




ഫിലിപ്പൈൻസിൽ നാശം വിതച്ച് മാങ് ഖുട്ട് കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടർന്ന് ഉണ്ടായ മണ്ണിനിടിച്ചിലിൽ  നിന്നു ആളുകളെ രക്ഷപെടുത്തുന്നതിനിടെ രണ്ട് പേർ  മരിച്ചതായി ബി ബി സി റി പ്പോർട്ട് ചെയ്യുന്നു. ഒരു ദുരിതാശ്വാസ കേന്ദ്രം തകർന്നതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട് . വടക്ക് കിഴക്കൻ ഫിലിപ്പൈൻസിലെ ബഗ്ഗാവോ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.  മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഫിലിപ്പൈൻസിലെ പ്രധാന ദ്വീപായ ലുസോണിൽ നിന്ന് പടിഞ്ഞാറ് ചൈനയുടെ നേർക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏകദേശം നാൽപ്പത് ലക്ഷത്തോളം ആളുകളാണ് കൊടുങ്കാറ്റിന്റെ പാതയിൽ അകപ്പെട്ടിട്ടുള്ളത്. നിരവധി കെട്ടിടങ്ങൾ തകരുകയും വാർത്താ വിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 


ശക്തമായ കൊടുങ്കാറ്റിൽ തിരമാലകൾ ആറു മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.  ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റ് എന്നാണ് ലോക കാലാവസ്ഥാ കേന്ദ്രം ഈ കൊടുങ്കാറ്റിനെ വിശേഷിപ്പിക്കുന്നത്. 900 കിലോമീറ്റർ വ്യാപ്തിയുള്ള ഈ ചുഴലി കൊടുങ്കാറ്റ് പടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഞായറാഴ്ച ഉച്ചയോടെ കൊടുങ്കാറ്റ് ഹോങ്കോങിന് സമീപം എത്തുമെന്നാണ് കരുതുന്നത്. അധികൃതർ നഗരത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദശകങ്ങൾക്കിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കൊടുങ്കാറ്റായി ഇത് മാറിയേക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ പ്രവചനം. 


ഈ വർഷം  ഇരുപതോളം കൊടുങ്കാറ്റുകളെയാണ് രാജ്യം നേരിടേണ്ടിവന്നത് . 2013 ൽ 7000 ലധികം ആളുകൾ കൊല്ലപ്പെട്ട ഹയാൻ ചുഴലിക്കൊടുങ്കാറ്റിനുശേഷം ഉണ്ടാകുന്ന ശക്തമായ കൊടുങ്കാറ്റാണ്  കരതൊട്ടത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment