മാർച്ച് 3 വന്യജീവി ദിനം




വികസനം ജീവിവർഗ്ഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയ സാഹചര്യങ്ങൾ ഇന്നും തുടരുകയാണ്.1973 ൽ വംശനാശഭീഷണി നേരിടുന്ന ജീവ ജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കൺവെൻഷൻ അംഗീകരിച്ച അന്താരാഷ്ട്ര ദിനമായ മാർച്ച് 3,ലോക വന്യജീവി ദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരുന്നു.സസ്യ-ജന്തുജാലങ്ങളുടെ വ്യാപാരം അവയുടെ നിലനില്‍പിന് ഭീഷണിയാകില്ലെന്ന് ഉറപ്പു വരുത്താന്‍ വിവിധ രാജ്യങ്ങള്‍ സിഐടിഇഎസ്(കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍ നാഷണല്‍ ട്രേയ്ഡ് ഇന്‍ എന്‍ഡേയ്‌ഞ്ചേഡ് സ്പീസിസ് ഓഫ് വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്ളോറ)എന്ന കരാറിൽ(1973)ഒപ്പുവെച്ച ദിനമാണ് മാര്‍ച്ച് 3.ലോകത്തിലെ മൃഗ-സസ്യ ജീവജാലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് ഇങ്ങനെ ഒരു ദിനം ആചരിക്കാനുള്ള നിർദ്ദേശം ആദ്യം അവതരിപ്പിച്ചത് തായ്ലൻഡ് ആയിരുന്നു.2013 ഡിസംബറില്‍ ചേര്‍ന്ന യു.എന്‍.പൊതു സഭ യുടെ 68ാമത് സമ്മേളനത്തിൽ വന്യജീവി ദിനം ആചരിക്കാന്‍ തീരുമാനിച്ചതൊടെയാണ് വന്യജീവി ദിനം ശ്രദ്ധിക്കപ്പെട്ടു.പ്രകൃതി നടത്തുന്ന ജീവി വർഗ്ഗങ്ങളുടെ തെരഞ്ഞെടുപ്പുകൾ പല വർഗ്ഗങ്ങളെയും ഇല്ലാതെയാക്കിയിട്ടുണ്ട്.അതു തന്നെ മറ്റു ജീവിവർഗ്ഗങ്ങളുടെ വളർച്ചക്കായിരുന്നു.മനുഷ്യ വർഗ്ഗത്തിന്റെ തെറ്റായ നിലപാടുകൾ ഒട്ടുമിക്ക ജീവികൾക്കും മുന്നോട്ടു പോകുവാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കി വരുന്നു.യുദ്ധവും ഖനനവും വ്യവസായവും നിർമ്മാണങ്ങളും കാടുകളെയും ചതുപ്പുകളെയും നദികളെയും തകർക്കുന്നു.അത് ജീവികളെ പ്രതികൂലമായി ബാധിക്കുന്നു.
ഒരു മില്ലിമീറ്ററിന്റെ പത്തുലക്ഷത്തിലൊന്നു വലുപ്പമുള്ള മൈക്കോപ്ലാസ്മ മുതല്‍ ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം വരെ യുള്ള ചെറുതും വലുതുമായ എല്ല ജീവികളുടെയും സ്വന്തമാണ് ഈ പ്രകൃതി.

ചെമ്പട്ടികയില്‍ ഇടം നേടിയ ജീവി വര്‍ഗത്തിന്റെ സംരക്ഷണ പരിപാടികളാണ് ഇത്തവണ ദിനാചരണത്തിന്റെ ഭാഗമാണ്.

2021 ലെ വന്യജീവി ദിന സന്ദേശം : “Forests and Livelihoods: sustaining people and planet" (അർഥം: വനങ്ങളും ഉപജീവനമാർഗങ്ങളും: ആളുകളെയും ഗ്രഹത്തെയും നിലനിർത്തുക) എന്നതായിരുന്നു.

2020 ൽ “Sustaining all life on earth" (അർഥം:ഭൂമിയിലെ എല്ലാ ജീവ ജാലങ്ങളെ യും നിലനിർത്തുന്നു) എന്നതായിരുന്നു.

ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി ജീവിവര്‍ഗങ്ങളെ വീണ്ടെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക വന്യജീവി ദിന സന്ദേശം.

Key Species എന്നാല്‍ ഒരു സ്ഥലത്തെ ആഹാരശൃംഖലയെ ഏതെങ്കിലും വിധത്തില്‍ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്ന ജീവിവര്‍ഗ്ഗം എന്നാണ് അര്‍ത്ഥം.അതായത് ആ ജീവിവർഗ്ഗത്തിന്റെ ജീവിവര്‍ഗ്ഗത്തിന്റെ നാശം,അവിടുത്തെ മറ്റുള്ള എല്ലാ ജീവി വര്‍ഗ്ഗങ്ങളുടേയും നാശത്തിനു കാരണ മായിത്തീരും.ഇവയെ താക്കാൽ വർഗ്ഗം എന്നു വിളിക്കാം. അത്തരം ജീവികളും നാശോന്മുഖമാകുകയാണ്.

മൂളക്കക്കുരുവി (Humming Bird)പൂക്കളിലെ തേന്‍ കുടിക്കുന്നതോടൊപ്പം ആയിരക്കണക്കിന് പൂക്കളില്‍ സ്വയമറിയാതെ പരാഗണം നടത്തുകയും അങ്ങനെ സസ്യങ്ങളുടെ വംശത്തെ നിലനിർത്തുവാൻ സഹായിക്കും. കുരുവിയുടെ നാശം പല സസ്യങ്ങളുടെ പരാഗണത്തെ അസാധ്യമാക്കും.

സാവന്ന എന്നറിയപ്പെടുന്ന വിശാലമായ ആഫ്രിക്കന്‍ പുല്‍മേടുകളില്‍ ആനകൾ വളര്‍ന്നു നിൽക്കുന്ന വലിയ മരങ്ങളെ ഒന്നാകെ വലിച്ചൊടിച്ച് ഭക്ഷണമാക്കുന്നതിലൂടെ കൂടുതൽ ജീവി വർഗ്ഗങ്ങൾക്കു ഭക്ഷ്യലഭ്യത വർധിപ്പിക്കുന്നു.നീരുറവകൾ കുത്തി തുറക്കുവാൻ ആനകൾ കാണിക്കുന്ന താൽപ്പര്യം മറ്റുള്ളവർക്ക് അനുഗ്രഹമാണ്.ആനയുടെ വിസർജ്യം പല വിത്തുകളും പ്രജനനം നടക്കുവാൻ കാരണമാണ്.പാമ്പുകളെ ഭക്ഷണ മാക്കുന്ന രാജവെമ്പാല പാമ്പുകളുടെ എണ്ണം നിയന്ത്രിക്കുവാൻ സഹായിക്കും.

പേരാല്‍മരങ്ങള്‍ അവയുടെ പരിണാമത്തിനൊപ്പം വളര്‍ത്തിക്കൊണ്ടുവന്ന, അവയുടെ പൂക്കളിലെ പരാഗണം സാദ്ധ്യമാക്കുന്ന ഒരേയൊരിനം ജീവി വര്‍ഗ്ഗമായ Fig wasp ഇല്ലാതെ പേരാലുകളുടെ നിലനിൽപ്പ് അസാധ്യമാണ്. അത്തിമരങ്ങളിലെ പൂക്കളിൽ വളരുന്ന കടന്നൽ(Fig wasp എന്ന അത്തി കടന്നൽ) ഇല്ലാതെ അത്തിമരങ്ങൾ നിലനിൽക്കില്ല.ലൈക്കനുകളിൽ ഉള്ള ആൽഗെയും ഫംഗസ്സും(or Cyanobacteria)സഹകരിച്ചാണ് പ്രവർത്തി ക്കുക.

ശാസ്ത്രം കണ്ടെത്തിയ 9 കോടി സ്പീഷിസുകളിൽ പലതും വംശനാശ ഭീഷണിയിലാകുന്നത് മനുഷ്യ കുലത്തിനും അപകടം വരുത്തിവെക്കുക യാണ്.ഒരു ജീവിവർഗ്ഗത്തിന്റെ നാശം മറ്റു ജീവികൾക്കും ഭീഷണിയാണെന്ന് അറിഞ്ഞിട്ടും തെറ്റായ നിലപാടുകൾ  എടുക്കുന്ന ആധുനിക മനുഷ്യരുടെ നിലപാടുകളെ തുറന്നുകാട്ടുവാൻ മാർച്ച് മൂന്നിലെ സാർവ്വദേശീയമായ പരിപാടികൾ വേണ്ടത്ര വിജയിച്ചിട്ടില്ല എന്നു കാണാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment