പരിസ്ഥിതിയെ തകർത്തെറിഞ്ഞ് മൈലൂരിലെ ഖനനം; ദുരിതത്തിലായി ജനം




എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്തുള്ള വാരപ്പെട്ടി പഞ്ചായത്തിലെ ഖനനം ജനങ്ങളെ സ്വൈര്യം ജീവിതം തകർക്കുന്നു. ഏക്കറുകണക്കിന് ഭൂമിയിലാണ് ചട്ടങ്ങളെ അട്ടിമറിച്ച് ഖനനം നടക്കുന്നത്. ഏഴാം വാർഡിൽ പാറത്താഴത്ത് പ്രവർത്തിക്കുന്ന പാറക്കൽ ഗ്രാനൈറ്റിസ് എന്ന കമ്പനി മൈലൂർ നടത്തുന്ന ഖനനമാണ് പരിസ്ഥിതിക്കും ജനങ്ങൾക്കും ഒരു പോലെ ഭീഷണിയാകുന്നത്. 


ഖനനം നടക്കുന്ന പാറമടയുടെ താഴെ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വീടുകൾ പാറപൊട്ടിക്കുമ്പോൾ വല്ലാതെ കുലുങ്ങുകയും വീടുകളിൽ വിള്ളൽ വീഴുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ശക്തമായ പാറപൊട്ടിക്കൽ നടന്നതിനെ തുടർന്ന് വീടുകളിൽ കുലുക്കം അനുഭവപ്പെട്ടതോടെ പ്രദേശത്തെ രാഷ്രീയ നേതാക്കന്മാർ പോലീസിനെ വിളിച്ചറിയിച്ചു. ഇതേതുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ മനസിലാക്കുകയും ചെയ്‌തു. പ്രദേശത്തെ സ്ത്രീകൾ പോലീസിനോട് തങ്ങളുടെ വീടുകൾ കുലുങ്ങുന്നതും മറ്റു ബുദ്ധിമുട്ടുകളും പോലീസിനെ അറിയിക്കുകയും ചെയ്‌തു. ഇതേതുടർന്ന് റിട്ടൺ കംപ്ലൈന്റ് തരാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


നേരത്തെ, ഏഴാം വാർഡ് മെമ്പർ ബിന്ദു ശശി അവിടങ്ങളിലെ വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് വേണ്ടി പാറമട ഉടമയുമായി സംസാരിച്ചിരുന്നു. എന്നാൽ പാറമടയുടെ പ്രവർത്തനം നിർത്താൻ തയാറല്ല എന്നും അദ്ദേഹം എല്ലാ  നിയമങ്ങളും പാലിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് മെമ്പറെ പാറമട ഉടമ അറിയിക്കുകയും ചെയ്‌തു. എന്നാൽ, പാറമട ഉടമ എല്ലാം നിയമവും പാലിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ആണ് മരങ്ങൾ മുറിച്ചു മണ്ണ് മാറ്റി ആ ഭൂമിയിൽ തന്നെ ഉള്ള ഒരിടത്ത് തള്ളുകയും അതിനുശേഷം ആണ് പറ പൊട്ടിക്കുകയും ചെയ്യുന്നത്. ഇതൊന്നും അദേഹത്തിന് നിയമലംഘനം അല്ല. കൂടെ ആ നാട്ടിലെ പഞ്ചായത്തിനും മണ്ണുമാറ്റിയും മരങ്ങൾ നശിപ്പിച്ചും  പാറപൊട്ടിക്കന്നത് നിയമലംഘനം അല്ല. 


ആ പ്രദേശത്തെ വീടുകളും സ്ഥലവും വിലക്ക് വാങ്ങി ജനങ്ങളെ ഒഴിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കാൻ ആണ് പാറമട കമ്പനി ശ്രമിക്കുന്നത്. ഇങ്ങനെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാമെന്ന് കരുതുന്ന അദ്ദേഹം പരിസ്ഥതിക്ക് ഉണ്ടാകുന്ന ആഘാതത്തെ കുറിച്ച് ബോധവാനല്ല. അതേസമയം, പൂർവികർ മുതൽ ജീവിക്കുകയും മരിക്കുകയും ചെയ്ത മണ്ണ് വിട്ടു മാറാൻ ആ നാട്ടിലെ ആരും തയ്യാറല്ല. മാത്രമല്ല ആ മലകൾ നശിപ്പിക്കപ്പെട്ടാൽ ആ നാട്ടിൽ കുടിവെള്ളം, കാലാവസ്ഥ, ആരോഗ്യം മുതലായ എല്ലാം നശിപ്പിക്കപ്പെടും. 


ഇപ്പോൾ തന്നെ പാറമടയുടെ താഴെ ഉള്ള വീടുകളിൽ ജലലഭ്യത രൂക്ഷമായ അളവിൽ കുറഞ്ഞ് വരികയാണ്. കനാൽ വെള്ളം ഉള്ളതുകൊണ്ട് മാത്രമാണ് ആ നാട്ടിലെ ജനങ്ങൾ കുഴപ്പമില്ലാതെ കഴിഞ്ഞുപോകുന്നത്, മാത്രമല്ല, കൂടുതൽ കൃഷിയെ മാത്രം ആശ്രയിച്ചു ജീവികുന്ന കർഷകർ ഉള്ള നാടാണ് മൈലൂർ. മാത്രമല്ല ഒത്തിരി കാൻസർ രോഗികളും ആ നാട്ടിൽ നിലവിൽ ജീവിക്കുന്നു അതിന്റെ ഒക്കെ കാരണങ്ങലെ പറ്റി ഒന്നും ഓരു ശാസ്‌ത്രീയ പഠനങ്ങളും ഇതുവരെ ആ നാട്ടിൽ നടന്നിട്ടില്ല. അടിയന്തിരമായി വിഷയത്തിൽ അധികൃതർ ഇടപെട്ടിട്ടില്ലെങ്കിൽ പ്രശ്‌നം കൂടുതൽ രൂക്ഷമാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment