ഒരാഴ്‌ചയായി നടന്ന് വരുന്ന മൂഴിക്കുളംശാലയുടെ എർത്ത് സ്‌ട്രൈക്കിന് ഇന്ന് സമാപനം




ഗ്രെറ്റ തുംബർഗ് എന്ന പതിനാറുകാരി വിദ്യാർത്ഥി തുടങ്ങിവെച്ച് ഇന്ന്  ലോകം മുഴുവൻ നടക്കുന്ന ആഗോള താപനത്തിനത്തിനെതിരായ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച കാലമായി എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ച് നടന്ന് വന്നിരുന്ന എർത്ത് സ്ട്രൈക്കിന് ഇന്ന് സമാപനമാകുന്നു. മൂഴിക്കുളം ശാല ജൈവ ക്യാമ്പസിന്റെ നേതൃത്വത്തിലാണ് സെപ്റ്റംബർ 20 മുതൽ വിവിധ പരിപാടികൾ നടന്ന് വരുന്നത്.


ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കുറുമശ്ശേരി കവലയിലാണ് സമാപനം.ഐസ് ക്യൂബിൽ നിന്നുകൊണ്ടുള്ള ലിവിംഗ് ഇൻസ്റ്റലേഷൻ, തുണിസഞ്ചി - കൈപ്പുസ്തക - ഫലവൃക്ഷത്തൈ വിതരണം, ഒപ്പുശേഖരണം എന്നിവയാണ് സമാപന ദിനത്തിൽ നടക്കുന്നത്. തുടർന്ന് ഒക്ടോബർ 2  രാവിലെ 9:30 ന് മൂഴിക്കുളം കവലയിൽ വെച്ച് സെമിനാറും നടത്തും. 'കാർബൺ ന്യൂട്രൽ പഞ്ചായത്തും ഗ്രീൻ സ്വരാജും' എന്ന വിഷയത്തിൽ ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ അനിൽ ഇ.പി അവതരണം നടത്തും. എല്ലാ പരിസ്ഥിതി സ്നേഹികളെയും എർത്ത് സ്ട്രൈക്ക് സമാപന സമ്മേളനത്തിലേക്കും സെമിനാറിലേക്കും ക്ഷണിക്കുന്നതായി പ്രേംകുമാർ മൂഴിക്കുളം ശാല പറഞ്ഞു.


അതേസമയം, ഇന്ന് ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിൽ ആഗോള തലത്തിൽ വിദ്യാർത്ഥികൾ ഭൂമിക്ക് വേണ്ടി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഫ്രൈഡേ ഫോർ ഫ്യുച്ചർ എന്ന പേരിൽ കഴിഞ്ഞ കുറെ മാസങ്ങളായി ഗ്രെറ്റ ക്ലാസ് മുടക്കി സ്വീഡിഷ് പാർലമെന്റിന് മുന്നിൽ നടത്തുന്ന സമരത്തിനോട് ആഗോള തലത്തിൽ നടത്തുന്ന ഐക്യപ്പെടലാണ് ഇന്നത്തെ സമരം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment