മൂഴിക്കുളം ശാല ഞാറ്റുവേല ഫെസ്റ്റിവൽ 




 

മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ പറവൂർ നഗരസഭ, ബ്ളോക്ക്,കൃഷി ഭവൻ എന്നിവരുടെ സഹകരണത്തോടെ  ഏപ്രിൽ 14 മുതൽ 21 വരെ പറവൂർ ടൗൺഹാളിൽ 8 ദിവസം നീണ്ടുനില്ക്കുന്ന ഞാറ്റുവേല ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

 


പുരയിട കൃഷിയുടെ ആചാര്യനും മൂഴിക്കുളം ശാല ഞാറ്റുവേല പുരസ്ക്കാര ജേതാവുമായ ശിവരാമൻ ടി.എ. രാവിലെ 10 ന്  ഫെസ്റ്റിവൽ ഉദഘാടനം ചെയ്യും വൈകിട്ട് , ഈ വർഷത്തെ എറണാകുളം ജില്ല വനമിത്ര പുരസ്ക്കാര ജേതാവായ ജോബി വർഗ്ഗീസിനെ ആദരിക്കുന്നതാണ്.

 

 

27 ഞാറ്റുവേലകളിൽ ആദ്യ ഞാറ്റുവേലയായ അശ്വതി ഞാറ്റു വേല ആരംഭിക്കുന്ന മേടം1ന് തന്നെ ഫെസ്റ്റിവൽ ആരംഭിക്കും. ഒന്നു മുതൽ പത്താമുദയം വരെ നടീലിന് ഏറ്റവും നല്ല സമയ മാണ്.

 

 

അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും അച്ഛൻ വളർ ത്തിയ മകനും കേടു വരില്ല എന്നാണ് ഞാറ്റുവേല ചൊല്ല് പറയുന്നത്.

 


വിഷു കഴിഞ്ഞാൽ വേനലില്ല എന്നത് മറ്റൊരു ചൊല്ല് . വിഷുവുമായി ബന്ധപ്പെട്ട ഉർവ്വരാതാനുഷ്ഠാനങ്ങൾ അനവധി യാണ്.സോളാർ കലണ്ടർ/ ഞാറ്റുവേല കലണ്ടർ ആരംഭിക്കു ന്നതും മേടം 1 ന്.

 

 

ഞാറ്റുവേല ഫെസ്റ്റിവലിൽ  20 സ്റ്റാളുകൾ ഉണ്ടായിരിക്കും  മില്ലറ്റ് വർഷം പ്രമാണിച്ച് മില്ലറ്റിന്റെ സ്റ്റാളും ആടലോടകം മില്ലറ്റ് അടുക്കളയും ഭാഗമാണ്. 

 


കേരളത്തിന്റെ 35 ദേശസൂചക ഉല്പന്നങ്ങളുടെ ദേശ സൂചകം സ്റ്റാൾ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. 
പ്രകൃതി ഉല്പന്നങ്ങൾ,ജൈവ ഉല്പന്നങ്ങൾ,കൈവേല ഉല്പന്നങ്ങൾ ,ഖാദി തുണിത്തരങ്ങൾ,വിത്തുകൾ ,ചെടികൾ, ജൈവ വളങ്ങൾ,തുണി ബാഗുകൾ,നെല്ലിക്ക കാന്താരി,  പൂച്ചെടികൾ,അടുക്കള ഉല്പന്നങ്ങൾ,ചക്ക ഉല്പന്നങ്ങൾ,നാടൻ അച്ചാറുകൾ,പുസ്തകങ്ങൾ,സെക്കന്റ് ഹാൻഡ് പുസ്തക ങ്ങൾ,പാള പൂക്കൾ,നാടൻ സോപ്പുകൾ,നാട്ടുഭക്ഷണം എന്നിവ യുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. 

 

 

കഥകളി ചിത്രങ്ങളുടെ പ്രദർശനം ശിവദാസ് വടയത്ത് ഒരുക്കുന്നു.
ആന്റണി കെ.പി.യുടെ പ്രകൃതി ചിത്രങ്ങളുടെ പ്രദർശനവും നടക്കും.
പ്രശസ്ത ചിത്രകാരി രാജി പിഷാരസ്യാർ ലൈവായി പോർട്രെയിറ്റ് വരയ്ക്കുന്നതാണ്.
എന്നും വൈകിട്ട് 6.30 ന് കലാപരിപാടികൾ ഉണ്ടായിരിക്കും.
14 ന് യുവ സംഗീതജ്ഞൻ മൂഴിക്കുളം ഹരികൃഷ്ണന്റെ നമ്മാഴ് വാർ കവിത രാഗമാലികാലാപനം, 
15 ന് ആദിത്യ അനിലിന്റെ വയലിൻ കച്ചേരി, 
16 ന് കലാനിലയം ശ്രീജിത്ത് സുന്ദരൻ അവതരിപ്പിക്കുന്ന കഥകളി ഡെമോൺസ് ട്രേഷൻ, 
17 ന് രാജീവ് വെണ്ണലയുടെ കരോക്കെ ഗാനങ്ങൾ, 
18 ന് ജനാർദ്ദനൻ പുതുശ്ശേരിയുടെ നാടൻ പാട്ടുകൾ,
19 ന് മജീഷ്യൻ വൈധർഷാ അവതരിപ്പിക്കുന്ന മാജിക്ക് ഷോ, 20 ന് മൂഴിക്കുളം കണ്ണൻ കെ.പിയുടെ പുല്ലാങ്കുഴൽ കച്ചേരി, 
21ന് യുവ സംഗീതജ്ഞൻ വിവേക് മൂഴിക്കുളം,നർത്തകി നിഷ, ആർട്ടിസ്റ്റ് ജോഷി എന്നിവർ അവതരിപ്പിക്കുന്ന മൂഴിക്കുളം ശാലയുടെ ഋതു സംക്രാന്തി തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾ 8 ദിവസങ്ങളിലായി അരങ്ങേറുന്നതാണ്.

 

പ്രദർശന സമയം രാവിലെ 10 മുതൽ രാത്രി 9 വരെ ആയിരിക്കും. പ്രവേശനം സൗജന്യമാണ്.

 

വിശ്വസ്തതയോടെ

 

1.ടി.ആർ.പ്രേംകുമാർ ,
ഡയറക്ടർ
മൂഴിക്കുളം ശാല
ഫോൺ - 94470 21246

 

2. രമേഷ് കുമാർ .ജി.
 കൃഷി - റിസോഴ്സ് പേഴ്സൺ, പരിശീലകൻ ,സ്പൈസ് ഹട്ട് , പറവൂർ
ഫോൺ +919495026489

 

3.ഗോവിന്ദൻകുട്ടി. യു
മൂഴിക്കുളം ശാല
ആടലോടകം മില്ലറ്റ് അടുക്കള
ഫോൺ -7592804673
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment