മരംമുറി: സര്‍ക്കാര്‍ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കേരള പരിസ്ഥിതി ഐക്യവേദി




മരംമുറി വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കേരള പരിസ്ഥിതി ഐക്യ വേദി. 11.03.2020 ലെ സര്‍ക്കുലറും 24.10.2020 ലെ മരംമുറി ഉത്തരവും നിയമവിരുദ്ധമാണെന്നും ഈ ഉത്തരവുകള്‍ ഇറങ്ങിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കേരള പരിസ്ഥിതി ഐക്യ വേദി രംഗത്ത് വന്നത്. 


സര്‍ക്കാരിന് വീഴ്​ച പറ്റിയിട്ടില്ലെന്ന് അന്വേഷണവുമില്ലാതെ മുഖ്യമന്ത്രി തന്നെ നിലപാട് എടുത്ത സ്ഥിതിക്ക് ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമാണ്. ആദിവാസികളുടെയും കര്‍ഷകരുടെയും പേരു പറഞ്ഞുള്ള മരംകൊള്ളക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെ സംയുക്ത പ്രസ്​താവനയില്‍ പറയുന്നു.


1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലെ കര്‍ഷകര്‍ വെച്ച്‌ പിടിപ്പിച്ചതും, കിളിര്‍ത്തു വന്നതും, പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ചു റിസര്‍വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കര്‍ഷകര്‍ക്ക് മാത്രമാണെന്നും, അത് കര്‍ഷകര്‍ക്ക് മുറിക്കാവുന്നതാണെന്നും അത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന റവന്യു വകുപ്പി​െന്‍റ ഉത്തരവ് നിയമവിരുദ്ധമായി ഇറക്കിയതാണ്.


ഉത്തരവിന് മുൻപ്​, നിയമവിരുദ്ധമായി ഒരു സര്‍ക്കുലറും 11.03.2020 ല്‍ റവന്യു വകുപ്പുതന്നെ ഇറക്കിയിരുന്നു. ഈ സര്‍ക്കുലര്‍ സര്‍ക്കാര്‍തലത്തില്‍ തന്നെ പല ഉദ്യോഗസ്ഥരും നടപ്പാക്കാന്‍ വിസ്സമ്മതിച്ചിരുന്നു . ഈ എതിര്‍പ്പിനെ മറികടക്കാനാണ് ഉദ്യോഗസ്ഥരെ ഭീക്ഷിണിപ്പെടുത്തുന്ന വാചകങ്ങളുള്ള പുതിയ ഉത്തരവ് ഇറക്കിയത്. ഇതിന്റെ ബലത്തിലാണ് കേരളം കണ്ട വനേതരഭൂമിയിലെ ഏറ്റവുംവലിയ മരം കൊള്ള നടന്നതെന്നും പരിസ്ഥിതി ഐക്യ വേദി ആരോപിച്ചു.


ഇത്തരത്തിലുള്ള നിയമലംഘന സംവിധാനങ്ങല്‍ ഒരുക്കിയതിനെപറ്റി മുന്‍ റവന്യൂ മന്ത്രി ചന്ദ്രശേഖരനും ഇപ്പോഴത്തെ മന്ത്രി രാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയുമടക്കം സൗകര്യപൂര്‍വ്വം മൗനം പാലിക്കുകയാണ്. പട്ടയഭൂമിയിലെ വീട്ടിയും തേക്കും നിയമവിരുദ്ധമായി വെട്ടിക്കൊണ്ട് പോകാന്‍ ആദ്യത്തെ സര്‍ക്കുലര്‍ കൊണ്ട് തന്നെ സൗകര്യമൊരുക്കുകയാണ് റവന്യു വകുപ്പ് ചെയ്​തത്. പുതിയ ഉത്തരവ് കര്‍ഷകര്‍ക്ക് വേണ്ടി പുറപ്പെടുവിച്ചതാണെന്നാണെന്ന വാദം അസംബന്ധമാണ്​.


സര്‍ക്കുലറിന്റെയൊ ഉത്തരവിന്റെറയൊ മറവില്‍ എവിടെയെങ്കിലും കര്‍ഷകരൊ ആദിവാസികളൊ അവരുടെ പട്ടയഭൂമികളിലുള്ള സംരക്ഷിക്കപെട്ട മരങ്ങള്‍ മുറിച്ചു മാറ്റിയതായി അറിവില്ല. എന്നാല്‍ മരംമുറി മാഫിയ ഇവരെ തെറ്റിദ്ധരിപ്പിച്ചു കോടികണക്കിന് വിലമതിക്കുന്ന വീട്ടി , തേക്ക് അടക്കം നൂറുകണക്കിന് മരങ്ങളാണ് മുറിച്ചുകടത്തിയത്​.


ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മരം മുറിച്ചുപോയ കുറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് അന്വേഷണ പരിധിയിലുള്ളത്. വനംവകുപ്പിന്റെ അന്വേഷണവും ഇതില്‍ മാത്രമൊതുങ്ങും. വിവാദ ഉത്തരവ് നിയമവിരുദ്ധമാണെന്ന് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ത്തന്നെ വ്യക്തമാക്കിയിട്ടും സര്‍ക്കാരിന് വീഴ്​ച പറ്റിയിട്ടില്ല എന്ന നുണ മുന്‍ റവന്യു മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയും പരസ്യമായി പ്രഖ്യാപിച്ചിരിക്കെ ആ നിലപാട് സ്വീകരിച്ച സംസ്ഥാനസര്‍ക്കാറിന്റെ കീഴിലുള്ള ഏതന്വേഷണവും വിശ്വാസയോഗ്യമാവില്ല . അതുകൊണ്ടുതന്നെ സര്‍ക്കാരിന് പുറത്തുള്ള ഏതെങ്കിലും ഒരു ഏജന്‍സി തന്നെയാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യത്തില്‍ സത്യം പുറത്ത് വരാന്‍ സി ബി ഐ അന്വേഷണം തന്നെ വേണമെന്നും പരിസ്ഥിതി ഐക്യ വേദി ആവശ്യപ്പെട്ടു.


ഐക്യവേദി പ്രതിനിധികള്‍:

ഡോ: വി.എസ്.വിജയന്‍

എന്‍.ബാദുഷാഹ്

ശ്രീധര്‍ രാധാകൃഷ്ണന്‍ (9995358205)

പ്രഫസര്‍ കുസുമം ജോസഫ് ,(NAPM ദേശീയ കണ്‍വീനര്‍)

ടി.പി.പത്മനാഭന്‍ (സീക്ക് ,പയ്യന്നൂര്‍)

പ്രഫ: ശോഭീന്ദ്രന്‍

അഡ്വ: ഹരീഷ് വാസുദേവന്‍

ജോണ്‍ പെരുവന്താനം (സേവ് ദി വെസ്റ്റേണ്‍ ഘാട് മൂവ്മെന്റ് )

എസ് . ഉഷ (കിസാന്‍ സ്വരാജ്)

തോമസ്സ് അമ്പലവയല്‍ (വയനാട് പ്രക്രുതി സംരക്ഷണസമതി )

അബൂ പൂക്കോട് (ഗ്രീന്‍ ക്രോസ്സ് , വയനാട്)

രാജേഷ് കൃഷ്ണന്‍ (വയനാട് കര്‍ഷക കൂട്ടായ്മ )

അഡ്വ ടി വി രാജേന്ദ്രന്‍ (പ്രസിഡന്റ്‌ ജില്ല പരിസ്ഥിതി സമിതി കാസറഗോഡ്)

കെ പ്രവീണ്‍കുമാര്‍ (പ്രസിഡന്റ്‌ നെയ്തല്‍ തൈകടപ്പുറം നീലേശ്വരം, കാസറഗോഡ്)

അഡ്വ.വിനോദ് പയ്യട (കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതി)

സത്യന്‍ മേപ്പയ്യൂര്‍. ( മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി )

ടി വി രാജന്‍ (കേരള നദീസംരക്ഷണ സമിതി)

കെ.രാജേന്ദ്രന്‍, ഉപ്പു വള്ളി ( നിലമ്ബൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി)

പി.സുന്ദരരാജന്‍ (മലപ്പുറം ജില്ലാ പരിസ്ഥിതി സമിതി)

അഡ്വ ബിജു ജോണ്‍ (നിലമ്പൂര്‍ പ്രകൃതി പഠനകേന്ദ്രം)

അബ്ദുല്‍ ഷുക്കൂര്‍, (ചാലിയാര്‍ സംരക്ഷണ സമിതി,വാഴക്കാട് )

ഗോപാലകൃഷ്ണന്‍, വിജയലക്ഷമി ( സാരംഗ് , അട്ടപ്പാടി)

കെ.എം.സുലൈമാന്‍ (ഫയര്‍ ഫ്രീ ഫോറസ്റ്റ് )

വിജയരാഘവന്‍ ചേലിയ (ലോഹ്യാ വിചാര്‍ വേദി )

എസ്. ഉണ്ണികൃഷ്ണന്‍, (റിവര്‍ റിസര്‍ച്ച്‌ സെന്‍റര്‍, തൃശ്ശൂര്‍)

എം.മോഹന്‍ദാസ്സ് (റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം, കൊടകര , തൃശൂര്‍ )

എസ പി രവി.( ചാലക്കുടി പുഴ സംരക്ഷണ സമിതി, തൃശൂര്‍ )

ശരത്, (കേരളീയം, തൃശ്ശൂര്‍)

എം എന്‍ ജയചന്ദ്രന്‍. (പ്രകൃതിസംരക്ഷണ വേദി, ഇടുക്കി .)

പുരുഷന്‍ ഏലൂര്‍ (പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി, ഏലൂര്‍, എറണാകുളം)

വിഷ്ണുപ്രിയന്‍ കര്‍ത്താ (കൊച്ചിന്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, എറണാകുള

Dr ബി ശ്രീകുമാര്‍ (കോട്ടയം നേച്ചര്‍ സൊസൈറ്റി )

അനില്‍കുമാര്‍ എം കെ , (ഇല നേച്ചര്‍ ക്ലബ് , ചെങ്ങന്നൂര്‍)

വിജില്‍നെറ്റ്, കൊല്ലം

പ്രദീപ്, (നന്മ, ആനാക്കോട്, തിരുവനന്തപുരം)

അനിത ശര്‍മ്മ, (ട്രീ വാക് തിരുവനന്തപുരം)

ഷീജ, (ജനകീയം, തിരുവനന്തപുരം)

സുശാന്ത് എസ് , (വേഡര്‍സ് ആന്‍ഡ് വാര്‍ബ്ലേര്‍സ് , തിരുവനന്തപുരം )

വീണ, (ഇക്കോസൊല്യൂഷന്‍സ്, തിരുവനന്തപുരം)

സോണിയ ജോര്‍ജ്ജ്, (സേവ, തിരുവനന്തപുരം)

രാജേന്ദ്ര കുമാര്‍, (തണല്‍ക്കൂട്ടം, തിരുവനന്തപുരം)

ഭാരത് ഗോവിന്ദ് , (ക്ലൈമറ്റ് ഹുഡ് , തിരുവനന്തപുരം)

ഗോപകുമാര്‍ മാതൃക, (സേവ് ശംഖുമുഖം, തിരുവനന്തപുരം)

അജിത്ത് ശംഖുമുഖം, (കടലറിവുകള്‍, തിരുവനന്തപുരം)

അനഘ്, (ബ്രിങ് ബാക്ക് ഗ്രീന്‍, തിരുവനന്തപുരം)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment