പ്രകൃതി ദുരന്തങ്ങൾ 1.1 കോടി അമേരിക്കക്കാരെ ചുറ്റിച്ചു !
First Published : 2025-05-13, 09:21:10pm -
1 മിനിറ്റ് വായന

പ്രകൃതി ദുരന്തങ്ങൾ കാരണം 2024-ൽ അമേരിക്കയിൽ 1.1 കോടി ആളുകൾ രാജ്യത്തിനുള്ളിൽ തന്നെ മാറിത്താമസി ക്കാൻ നിർബന്ധിതരായി എന്ന വാർത്ത അമേരിക്കയെ തന്നെ ഞെട്ടിച്ചു.
Displacement Monitoring Centre(IDMC)ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആഗോള കണക്കിന്റെ നാലിലൊന്ന് വരും ഇത്.ഒരു രാജ്യത്ത് ഈ വർഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കാട്ടുതീ മൂലമുണ്ടായ 2.66 ലക്ഷം കുടിയേറ്റങ്ങളിൽ ഭൂരിഭാഗ വും കാലിഫോർണിയയിലാണ് നടന്നത്.ജൂലൈ അവസാന ത്തിൽ ബട്ടെ,ടെഹാമ(Butte and Tehama)കൗണ്ടികളിലെ പാർക്കുകളിലെ തീപിടുത്തമാണ് ഏറ്റവും വലിയ സംഭവം, ഇത് 66,000-ത്തിലധികം പേരെ ബാധിച്ചു.
കാട്ടുതീ മൂലം കുടിയിറക്കപ്പെട്ട ആളുകൾ ബുദ്ധിമുട്ടുകയാ ണ്.ഹവായിലെ 2023(ആഗസ്റ്റ്)മൗയി കാട്ടുതീ 2024 അവസാന ത്തോടെ 3,000 പേരെ കുടിയിറക്കി.
2024 ൽ ലോകമെമ്പാടുമുള്ള ആഭ്യന്തര കുടിയിറക്കങ്ങൾ എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു.
4.58 കോടി പേർ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു.2008 ൽ IDMC ആന്തരിക കുടിയിറക്കത്തിന്റെ വിഭാഗം നിരീക്ഷിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്. ആഗോള കണക്ക്,കഴിഞ്ഞ ദശകത്തിലെ വാർഷിക ശരാശരി യേക്കാൾ ഇരട്ടിയിലധികം കൂടുതലാണെന്ന് വിശകലനം കാണിക്കുന്നു.
പുറത്താക്കപ്പെടലിൽ 99.5% വും കാലാവസ്ഥ വ്യതിയാനമാണ് കാരണമായത്.
ദക്ഷിണേഷ്യയിൽ 92 ലക്ഷം ആളുകൾ അഭ്യന്തരമായി മാറി താമസിക്കേണ്ടി വന്നു.ഇതിൽ മിക്കവയും പ്രകൃതി ദുരന്ത ങ്ങൾ മൂലമായിരുന്നു.2023-ൽ എൽ നിനോയുമായി ബന്ധപ്പെട്ട വരൾച്ചക്ക് ശേഷം,ദക്ഷിണേഷ്യയിലെ ദുരന്തങ്ങ ളുടെ എണ്ണം 2024-ൽ മൂന്നിരട്ടിയായി വർദ്ധിച്ചു.ഒരു ദശാബ്ദ ത്തിലേറെയായി ഈ മേഖലയിലെ രണ്ടാമത്തെ ഉയർന്ന കണക്കാണിത്.
മധ്യ-കിഴക്കൻ ഏഷ്യയിലും വടക്കേ ആഫ്രിക്കയിലും 57 ലക്ഷം ആഭ്യന്തര സ്ഥാന ചലനങ്ങൾ രേഖപ്പെടുത്തി.ഇതിൽ ഏകദേശം 6 ലക്ഷവും പ്രകൃതിദുരന്തങ്ങൾ മൂലമാണ്.
യൂറോപ്പിലും മധ്യേഷ്യയിലും ഈ വർഷം ഏറ്റവും കുറഞ്ഞ ആഭ്യന്തര സ്ഥാന ചലനങ്ങൾ ഉണ്ടായത് 8 .46 ലക്ഷമാണ്. അതിൽ 3.58 എണ്ണം പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടതാ യിരുന്നു.മേഖലയിലെ സ്ഥാനചലനത്തിന്റെ ഏകദേശം 60% റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം മൂലമാണ്.
യൂറോപ്പിലെയും മധ്യേഷ്യയിലെയും 10 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന പലായനങ്ങൾ ഉണ്ടായതിന് പരിസ്ഥിതി ദുരന്തങ്ങൾ കാരണക്കാരാണ് !
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment